ഇന്ത്യൻ അരങ്ങേറ്റം ഉടൻ; പരീക്ഷണയോട്ടത്തിനിടെ ക്യാമറകണ്ണിൽ പെട്ട് BYD e6 ഇലക്ട്രിക് എം‌പി‌വി

ഇന്ത്യൻ നിരത്തുകളിൽ BYD e6 ഇലക്ട്രിക് എം‌പി‌വി വീണ്ടും പരീക്ഷണയോട്ടം നടത്തുന്നതായി കണ്ടെത്തി. e6 എംപിവി നിർമ്മാതാക്കൾ അടുത്തിടെ സിംഗപ്പൂരിൽ അവതരിപ്പിച്ചിരുന്നു.

ഇന്ത്യൻ അരങ്ങേറ്റം ഉടൻ; പരീക്ഷണയോട്ടത്തിനിടെ ക്യാമറകണ്ണിൽ പെട്ട് BYD e6 ഇലക്ട്രിക് എം‌പി‌വി

വിപണിയിലെത്തുന്നതിന് മുമ്പായി ഇന്ത്യൻ റോഡുകളിൽ വ്യാപകമായി പരീക്ഷിക്കുന്നതിനായി കമ്പനി ഇലക്ട്രിക് എംപിവി ഇറക്കുമതി ചെയ്തതായിരിക്കാം.

ഇന്ത്യൻ അരങ്ങേറ്റം ഉടൻ; പരീക്ഷണയോട്ടത്തിനിടെ ക്യാമറകണ്ണിൽ പെട്ട് BYD e6 ഇലക്ട്രിക് എം‌പി‌വി

ഞങ്ങളുടെ വായനക്കാരിൽ ഒരാളായ കാർത്തിക് ബനവര ശ്രീകാന്ത് പങ്കിട്ട ഏറ്റവും പുതിയ സ്പൈ ഇമേജുകൾ യാതൊരു മറവുമില്ലാതെ e6 ഇലക്ട്രിക് എംപിവി പ്രദർശിപ്പിക്കുന്നു. ബാംഗ്ലൂർ-ചെന്നൈ ഹൈവേയിലാണ് ഇലക്ട്രിക് എംപിവിയുടെ പരീക്ഷണയോട്ടം ക്യാമറയിൽ പതിഞ്ഞത്.

ഇന്ത്യൻ അരങ്ങേറ്റം ഉടൻ; പരീക്ഷണയോട്ടത്തിനിടെ ക്യാമറകണ്ണിൽ പെട്ട് BYD e6 ഇലക്ട്രിക് എം‌പി‌വി

BYD e6 ഇലക്ട്രിക് എം‌പിവിയുടെ രൂപകൽപ്പനയെക്കുറിച്ച് പറയുമ്പോൾ, ചരിഞ്ഞ റൂഫും, റൂഫ്-സംയോജിത സ്‌പോയിലർ, അലോയി വീലുകൾ, ക്രോം ഫിനിഷ്ഡ് വിൻഡോ ലൈൻ എന്നിവ നമുക്ക് കാണാനാകും. മൂടപ്പെട്ട ഗ്രില്ല് എം‌പിവി ഒരു ഇലക്ട്രിക് മോഡലാണെന്ന് സൂചിപ്പിക്കുന്നു.

ഇന്ത്യൻ അരങ്ങേറ്റം ഉടൻ; പരീക്ഷണയോട്ടത്തിനിടെ ക്യാമറകണ്ണിൽ പെട്ട് BYD e6 ഇലക്ട്രിക് എം‌പി‌വി

എൻ‌ക്ലോസ്ഡ് ഗ്രില്ലിനൊപ്പം എം‌പിവിയുടെ മുൻവശത്ത് ഇന്റഗ്രേറ്റഡ് ഡി‌ആർ‌എല്ലുകളുള്ള പ്രൊജക്ടർ എൽഇഡി ഹെഡ്‌ലാമ്പുകൾ, മധ്യഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന വലിയ BYD ലോഗോ, ത്രികോണാകൃതിയിലുള്ള ഫോഗ് ലാമ്പ് ഹൗസിംഗ്, ലെവൽ 1 ഓട്ടോണമസ് സവിശേഷതയെ പിന്തുണയ്ക്കുന്നതിനായി സെൻസർ മൊഡ്യൂളുള്ള എയർ ഡാം എന്നിവ ഉൾക്കൊള്ളുന്ന ഫ്രണ്ട് ബമ്പറും ലഭിക്കുന്നു.

ഇന്ത്യൻ അരങ്ങേറ്റം ഉടൻ; പരീക്ഷണയോട്ടത്തിനിടെ ക്യാമറകണ്ണിൽ പെട്ട് BYD e6 ഇലക്ട്രിക് എം‌പി‌വി

പിൻവശത്ത്, e6 എം‌പി‌വിയിൽ റാപ്പ്-എറൗണ്ട് എൽ‌ഇഡി ടെയിൽ‌ലാമ്പുകൾ, ബൂട്ട് ലിഡിന്റെ നീളത്തിൽ പരക്കുന്ന ഒരു ക്രോം സ്ട്രിപ്പ്, റിയർ ബമ്പറുകളിൽ സ്ഥാപിച്ചിരിക്കുന്ന റിഫ്ലക്ടറുകൾ എന്നിവ ഉൾപ്പെടുന്നു. ഷാർക്ക് ഫിൻ ആന്റിനയും പിൻ ക്വാർട്ടർ പാനലിൽ എഴുതിയ ‘സ്‌പേസ്' ബാഡ്‌ജും മറ്റ് ബാഹ്യ സവിശേഷതകളിൽ ഉൾപ്പെടുന്നു.

ഇന്ത്യൻ അരങ്ങേറ്റം ഉടൻ; പരീക്ഷണയോട്ടത്തിനിടെ ക്യാമറകണ്ണിൽ പെട്ട് BYD e6 ഇലക്ട്രിക് എം‌പി‌വി

സ്പൈ ഇമേജ് ഇന്റീരിയറുകൾ ഭാഗീകമായി മാത്രമാണ് വെളിപ്പെടുത്തിയിട്ടുള്ളതെങ്കിലും സിംഗപ്പൂർ വിപണിയിൽ വിൽക്കുന്ന എംപിവിക്ക് സമാനമാണിത്. ആറ് തരത്തിൽ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, 10.1 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയാണ് e6 ഇലക്ട്രിക് എംപിവിയിലുള്ളത്.

ഇന്ത്യൻ അരങ്ങേറ്റം ഉടൻ; പരീക്ഷണയോട്ടത്തിനിടെ ക്യാമറകണ്ണിൽ പെട്ട് BYD e6 ഇലക്ട്രിക് എം‌പി‌വി

വയർലെസ് ഫോൺ കണക്റ്റിവിറ്റി, ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക്, ക്ലൈമറ്റ് കൺട്രോൾ, മൗണ്ടഡ് കൺട്രോളുകളുള്ള മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, റിയർ എസി വെന്റുകൾ എന്നിവയാണ് എംപിവിയിലെ മറ്റ് സവിശേഷതകൾ. ഫാക്ടറി ഘടിപ്പിച്ച സൺറൂഫും ഇതിൽ ഉൾപ്പെടുത്താം.

ഇന്ത്യൻ അരങ്ങേറ്റം ഉടൻ; പരീക്ഷണയോട്ടത്തിനിടെ ക്യാമറകണ്ണിൽ പെട്ട് BYD e6 ഇലക്ട്രിക് എം‌പി‌വി

പവർട്രെയിനിനെക്കുറിച്ച് പറയുമ്പോൾ, 71.7 കിലോവാട്ട്സ് ബ്ലേഡ് ബാറ്ററിയുമായി ജോടിയാക്കിയ എസി പെർമെനന്റ് മാഗ്നറ്റ് സിൻക്രണസ് സവിശേഷതകളാണ് e6 ഇലക്ട്രിക്-എംപിവിയിലുള്ളത്. ഇത് പരമാവധി 94 bhp കരുത്തും 180 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

ഇന്ത്യൻ അരങ്ങേറ്റം ഉടൻ; പരീക്ഷണയോട്ടത്തിനിടെ ക്യാമറകണ്ണിൽ പെട്ട് BYD e6 ഇലക്ട്രിക് എം‌പി‌വി

പൂർണ്ണ ചാർജിൽ പരമാവധി 522 കിലോമീറ്റർ ഡ്രൈവിംഗ് ശ്രേണിയാണ് e6 -ന്റെ സവിശേഷത. 0 മുതൽ 100 ​​ശതമാനം വരെ ചാർജിനായി 1.5 മണിക്കൂർ സമയമാണ് ബാറ്ററി പായ്ക്ക് എടുക്കുന്നത്.

ഇന്ത്യൻ അരങ്ങേറ്റം ഉടൻ; പരീക്ഷണയോട്ടത്തിനിടെ ക്യാമറകണ്ണിൽ പെട്ട് BYD e6 ഇലക്ട്രിക് എം‌പി‌വി

4695 mm നീളം 1810 mm വീതി 1670 mm ഉയരം 2800 mm വീൽബേസ് എന്നിവയാണ് BYD എംപിവിയുടെ അളവുകൾ. എം‌പി‌വിക്ക് 1930 കിലോഗ്രാം ഭാരവും 580 ലിറ്റർ ബൂട്ട് സ്പേസുമുണ്ട്.

ഇന്ത്യൻ അരങ്ങേറ്റം ഉടൻ; പരീക്ഷണയോട്ടത്തിനിടെ ക്യാമറകണ്ണിൽ പെട്ട് BYD e6 ഇലക്ട്രിക് എം‌പി‌വി

നാല് എയർബാഗുകൾ, റിയർ വ്യൂ ക്യാമറയ്‌ക്കൊപ്പം റിയർ പാർക്കിംഗ് സെൻസറുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹിൽ-സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ (HAC), ഹൈഡ്രോളിക് ബ്രേക്ക് അസിസ്റ്റ്, ISOFIX ചൈൽഡ് സീറ്റ് ആങ്കറുകൾ എന്നിങ്ങനെ നിരവധി സുരക്ഷ ഫീച്ചറുകളും ലഭിക്കുന്നു.

Most Read Articles

Malayalam
English summary
BYD E6 Electric MPV Caught In Camera While Testing. Read in Malayalam.
Story first published: Saturday, April 24, 2021, 18:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X