വിപണിയിൽ മിന്നിത്തിളങ്ങി കൈഗർ, ഉപഭോക്താക്കളെ ആകർഷിക്കാൻ പുതിയ പരസ്യ വീഡിയോയുമായി റെനോ

രാജ്യത്തെ ഹോട്ട് സെല്ലിംഗ് കോംപാക്‌ട് എസ്‌യുവി ശ്രേണിയിലേക്ക് ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ ഇറക്കിയ തുറുപ്പുചീട്ടാണ് കൈഗർ. ഈ വർഷം തുടക്കത്തിൽ പരിചയപ്പെടുത്തിയ മോഡലിന് ഗംഭീര സ്വീകരണവുമാണ് വിപണിയിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

വിപണിയിൽ മിന്നിത്തിളങ്ങി കൈഗർ, ഉപഭോക്താക്കളെ ആകർഷിക്കാൻ പുതിയ പരസ്യ വീഡിയോയുമായി റെനോ

ഈ സെഗ്മെന്റിൽ മാരുതി ബ്രെസ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, മഹീന്ദ്ര XUV300, ടാറ്റ നെക്സോൺ, ഫോർഡ് ഇക്കോസ്പോർട്ട്, നിസാൻ മാഗ്നൈറ്റ് തുടങ്ങിയ വമ്പൻമാരുമായി മാറ്റുരയ്ക്കാനും ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ റെനോ കൈഗറിനായി എന്നതാണ് കൗതുകം.

വിപണിയിൽ മിന്നിത്തിളങ്ങി കൈഗർ, ഉപഭോക്താക്കളെ ആകർഷിക്കാൻ പുതിയ പരസ്യ വീഡിയോയുമായി റെനോ

അതിന്റെ ഭാഗമായി കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്താനായി റെനോ കൈഗറിന്റെ പുതിയ പരസ്യ വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ്. എസ്‌യുവിയുടെ ബാഹ്യ രൂപകൽപ്പനയും, ഒപ്പം ഇന്റീരിയർ സവിശേഷതകളുടെ ഒരു നേർക്കാഴ്ചയുമാണ് വീഡിയോയിൽ പരാമർശിക്കുന്നത്.

MOST READ: കൊവിഡ് പ്രതിസന്ധിയില്‍ ഹ്യുണ്ടായിയും; അല്‍കാസറിന്റെ അരങ്ങേറ്റം വൈകും

റെനോ ക്വിഡ്, ട്രൈബർ എന്നീ മോഡലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു രൂപകൽപ്പന തന്നെയാണ് കൈഗറിന് ലഭിക്കുന്നത്. ഫ്രണ്ട് ഗ്രിൽ‌ ട്രൈബറിനെ ഓർമപ്പെടുത്തുമ്പോൾ എൽ‌ഇഡി ഡി‌ആർ‌എല്ലുകളിലും ഗ്രില്ലിന്റെ വിപുലീകരണവും ക്വിഡിനും സമാനമാണ്.

വിപണിയിൽ മിന്നിത്തിളങ്ങി കൈഗർ, ഉപഭോക്താക്കളെ ആകർഷിക്കാൻ പുതിയ പരസ്യ വീഡിയോയുമായി റെനോ

കൈഗറിന്റെ ഹെഡ്‌ലൈറ്റുകൾ ബമ്പറിൽ സ്ഥാപിക്കുകയും അതിന് ഒരു ഐസ് ക്യൂബ് ആകൃതിയുമാണ് റെനോ സമ്മാനിച്ചിരിക്കുന്നത്. കോംപാക്‌ട് എസ്‌യുവിയുടെ മുൻവശത്ത് എല്ലാ കോണുകളും വളരെ മസ്ക്കുലറാണ്. അത് ഒരു എസ്‌യുവി രൂപം തന്നെ വാഹനത്തിന് നൽകുന്നുണ്ട് എന്നതും വസ്തുതയാണ്.

MOST READ: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ ജനതയുടെ മനം കവർന്ന കാറുകൾ

വിപണിയിൽ മിന്നിത്തിളങ്ങി കൈഗർ, ഉപഭോക്താക്കളെ ആകർഷിക്കാൻ പുതിയ പരസ്യ വീഡിയോയുമായി റെനോ

ഇനി വശങ്ങളിലേക്ക് നോക്കിയാലോ കൈഗറിന്റെ 16 ഇഞ്ച് സ്‌പോർട്ടി ലുക്കിംഗ് അലോയ് വീലുകളാകും ആദ്യം കണ്ണിൽപ്പെടുക. വീൽ ആർച്ചുകൾക്ക് ചുറ്റും കട്ടിയുള്ള ക്ലാഡിംഗും കമ്പനി നൽകിയിട്ടുണ്ട്. റൂഫ് റെയിലുകൾ മോഡലിന്റെ സ്പോർട്ടി നിലപാടിനെ സാധൂകരിക്കുന്നു.

വിപണിയിൽ മിന്നിത്തിളങ്ങി കൈഗർ, ഉപഭോക്താക്കളെ ആകർഷിക്കാൻ പുതിയ പരസ്യ വീഡിയോയുമായി റെനോ

അതോടൊപ്പം തന്നെ എസ്‌യുവിയിൽ മേൽക്കൂരയിൽ ഘടിപ്പിച്ച സ്പ്ലിറ്റ് സ്‌പോയിലറും ഉണ്ട്. സി ആകൃതിയിലുള്ള ടെയിൽ ലൈറ്റുകളും ബൂട്ടിൽ കൈഗർ ബ്രാൻഡിംഗും ഉള്ള മസ്ക്കുലർ രൂപകൽപ്പനയാണ് റെനോ കൈഗറിന്റെ പ്രത്യേകത. ബമ്പറിന്റെ താഴത്തെ ഭാഗത്തായി റിഫ്ലക്ടറുകളുള്ള ഫോക്‌സ് സ്കിഡ് പ്ലേറ്റും നൽകിയിട്ടുണ്ട്.

MOST READ: സെമികണ്ടക്ടര്‍ ചിപ്പുകളുടെ ആഗോള ക്ഷാമം; വാഹനങ്ങളുടെ ഡെലിവറി വൈകുമെന്ന് ഫോര്‍ഡ്

വിപണിയിൽ മിന്നിത്തിളങ്ങി കൈഗർ, ഉപഭോക്താക്കളെ ആകർഷിക്കാൻ പുതിയ പരസ്യ വീഡിയോയുമായി റെനോ

ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ വയർലെസായി പിന്തുണയ്‌ക്കുന്ന ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ പോലുള്ള സവിശേഷതകളുള്ള ലളിതമായ അകത്തളമാണ് റെനോ കൈഗറിനുള്ളത്.

വിപണിയിൽ മിന്നിത്തിളങ്ങി കൈഗർ, ഉപഭോക്താക്കളെ ആകർഷിക്കാൻ പുതിയ പരസ്യ വീഡിയോയുമായി റെനോ

ഇതിന് മൾട്ടി ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റിയർ എസി വെന്റുകൾ, പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയ ആധുനിക സവിശേഷതകളും ലഭിക്കുന്നുണ്ട്. സെന്റർ കൺസോളിൽ സ്ഥാപിച്ചിരിക്കുന്ന റോട്ടറി നോബുവഴി വ്യത്യസ്‌ത ഡ്രൈവ് മോഡുകളും തെരഞ്ഞെടുക്കാനാകും.

വിപണിയിൽ മിന്നിത്തിളങ്ങി കൈഗർ, ഉപഭോക്താക്കളെ ആകർഷിക്കാൻ പുതിയ പരസ്യ വീഡിയോയുമായി റെനോ

ഈ സെഗ്‌മെന്റിലെ ഏറ്റവും സവിശേഷതയുള്ള എസ്‌യുവി അല്ലെങ്കിലും പക്ഷേ ഇത് മാന്യമായി എല്ലാം വാഗ്‌ദാനം ചെയ്യുന്ന കാർ തന്നെയാണ്. രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനിലാണ് കൈഗർ നിരത്തിൽ കുതിക്കുന്നത്.

വിപണിയിൽ മിന്നിത്തിളങ്ങി കൈഗർ, ഉപഭോക്താക്കളെ ആകർഷിക്കാൻ പുതിയ പരസ്യ വീഡിയോയുമായി റെനോ

അതിൽ 1.0 ലിറ്റർ, മൂന്ന് സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.0 ലിറ്റർ ടർബോചാർജ്ഡ്, മൂന്ന് സിലിണ്ടർ പെട്രോൾ എന്നിവ ഉപഭോക്താക്കൾക്ക് യഥേഷ്ടം തെരഞ്ഞടുക്കാം. രണ്ടാമത്തേത് മാനുവൽ, സിവിടി ഗിയർബോക്സ് ഓപ്ഷനിൽ ലഭ്യമാണ്.

Most Read Articles

Malayalam
English summary
Renault Released New TVC For The All-New Kiger Compact SUV. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X