സെമികണ്ടക്ടര്‍ ചിപ്പുകളുടെ ആഗോള ക്ഷാമം; വാഹനങ്ങളുടെ ഡെലിവറി വൈകുമെന്ന് ഫോര്‍ഡ്

നിലവില്‍ വലിയ പ്രതിസന്ധികളിലൂടെയാണ് വാഹന വിപണി കടന്നുപോകുന്നത്. അതിനിടയില്‍ കൊവിഡിന്റെ രണ്ടാം തരംഗവും വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു.

അര്‍ദ്ധചാലക ചിപ്പുകളുടെ ആഗോള ക്ഷാമം; വാഹനങ്ങളുടെ ഡെലിവറി വൈകുമെന്ന് ഫോര്‍ഡ്

ഇതിന് പിന്നാലെ സെമികണ്ടക്ടര്‍ ചിപ്പുകളുടെ ആഗോള ക്ഷാമം - വന്‍തോതിലുള്ള ഡാറ്റ സെന്ററുകള്‍, ടണ്‍ കണക്കിന് ഡിജിറ്റല്‍ ഉപകരണങ്ങള്‍ എന്നിവയ്ക്ക് കരുത്ത് പകരുന്ന ചിപ്പുകള്‍ ആഗോള ഉല്‍പാദനത്തെ ബാധിച്ചു.

അര്‍ദ്ധചാലക ചിപ്പുകളുടെ ആഗോള ക്ഷാമം; വാഹനങ്ങളുടെ ഡെലിവറി വൈകുമെന്ന് ഫോര്‍ഡ്

ഈ പ്രശ്‌നം അടുത്ത നാളിലൊന്നും അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. ചിപ്പ് ക്ഷാമം മൂലം പ്രമുഖ വാഹന കമ്പനികള്‍ വാഹന ഉത്പാദനം നിര്‍ത്തുകയും മന്ദഗതിയിലാക്കുകയും ചെയ്തു.

MOST READ: ഇന്ത്യൻ അരങ്ങേറ്റം ഉടൻ; പരീക്ഷണയോട്ടത്തിനിടെ ക്യാമറകണ്ണിൽ പെട്ട് BYD e6 ഇലക്ട്രിക് എം‌പി‌വി

അര്‍ദ്ധചാലക ചിപ്പുകളുടെ ആഗോള ക്ഷാമം; വാഹനങ്ങളുടെ ഡെലിവറി വൈകുമെന്ന് ഫോര്‍ഡ്

വിവിധ നിര്‍മ്മാതാക്കള്‍ ഈ പ്രതിസന്ധി നേരിടുമ്പോഴാണ്, ഫോര്‍ഡും ഇത്തരത്തിലൊരു പ്രതിസന്ധി ഘട്ടത്തിലാണെന്ന പ്രഖ്യാപനവുമായി രംഗത്തെത്തുന്നത്. ഈ അവസരത്തില്‍ ഒരു ഫോര്‍ഡ് കാര്‍ ബുക്ക് ചെയ്താല്‍, കൂടുതല്‍ സമയം കാത്തിരിക്കേണ്ടി വരും.

അര്‍ദ്ധചാലക ചിപ്പുകളുടെ ആഗോള ക്ഷാമം; വാഹനങ്ങളുടെ ഡെലിവറി വൈകുമെന്ന് ഫോര്‍ഡ്

നിലവില്‍, ഫോര്‍ഡ് ഇന്ത്യയുടെ പോര്‍ട്ട്ഫോളിയോയില്‍ അഞ്ച് ഓഫറുകളുണ്ട് - ഫിഗോ, ഫ്രീസ്‌റ്റൈല്‍, ആസ്പയര്‍, ഇക്കോസ്‌പോര്‍ട്ട്, എന്‍ഡവര്‍. അതിന്റെ മുഴുവന്‍ നിരയിലും വില ഉയര്‍ത്തുമെന്ന് കമ്പനി അടുത്തിടെ അറിയിച്ചിരുന്നു.

MOST READ: ടൊയോട്ട-മാരുതി കൂട്ടുകെട്ടില്‍ മിഡ്-സൈസ് എസ്‌യുവിയും; ഒരുങ്ങുന്നത് ടൊയോട്ട പ്ലാറ്റ്‌ഫോമില്‍

അര്‍ദ്ധചാലക ചിപ്പുകളുടെ ആഗോള ക്ഷാമം; വാഹനങ്ങളുടെ ഡെലിവറി വൈകുമെന്ന് ഫോര്‍ഡ്

ആസ്പയറിന് 3,000 രൂപ മുതലും എന്‍ഡവറിന് 80,000 രൂപ വരെയുമാണ് വിലവര്‍ദ്ധനവ് നടപ്പാക്കിയിരിക്കുന്നത്. 2021 ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഫോര്‍ഡ് ഫിഗോയുടെ വില ഇപ്പോള്‍ 5,82,000 മുതല്‍ 8,37,000 രൂപ വരെയാണ്.

അര്‍ദ്ധചാലക ചിപ്പുകളുടെ ആഗോള ക്ഷാമം; വാഹനങ്ങളുടെ ഡെലിവറി വൈകുമെന്ന് ഫോര്‍ഡ്

സെഡാന്‍ മോഡലായ ആസ്പയര്‍ ഇപ്പോള്‍ 7.27 ലക്ഷം രൂപയുടെ അടിസ്ഥാന വിലയ്ക്ക് വില്‍പ്പനയ്ക്ക് എത്തുന്നു. ഫ്രീസ്‌റ്റൈല്‍ ക്രോസ്ഓവറിനുള്ള വിലയും 7.27 ലക്ഷം രൂപയില്‍ നിന്ന് ആരംഭിക്കുന്നു, എന്നാല്‍ ടോപ്പ് എന്‍ഡ് ഡീസല്‍ ട്രിമിന് 9.02 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.

MOST READ: ബജാജ് ചേതക്കിന്റെ പ്ലാറ്റ്ഫോം മതി, കെടിഎം, ഹസ്‌‌ഖ്‌വർണ ഇലക്ട്രിക് സ്‌കൂട്ടറുകൾ യാഥാർഥ്യമാകും

അര്‍ദ്ധചാലക ചിപ്പുകളുടെ ആഗോള ക്ഷാമം; വാഹനങ്ങളുടെ ഡെലിവറി വൈകുമെന്ന് ഫോര്‍ഡ്

ഇക്കോസ്‌പോര്‍ട്ടിന് ഇപ്പോള്‍ 8.19 ലക്ഷം മുതല്‍ 11.69 ലക്ഷം വരെയാണ് എക്‌സ്‌ഷോറൂം വില. മുന്‍നിര എസ്‌യുവി എന്‍ഡവര്‍ ഇപ്പോള്‍ 29.99 ലക്ഷം മുതല്‍ 36.25 ലക്ഷം വരെ എക്സ്ഷോറൂം വിലയ്ക്ക് വില്‍പ്പനയ്ക്ക് എത്തുന്നു.

Most Read Articles

Malayalam
English summary
Facing Supply Shortage, Ford Cars To Be Delayed Delivery, Find Here All Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X