ഇന്ത്യൻ വിപണിയിൽ 6 മുതൽ 13 ലക്ഷം വരെ വില പരിധിയിൽ വരാനിരിക്കുന്ന കാറുകൾ

പ്രീമിയം കാർ സെഗ്‌മെന്റുകൾ മന്ദഗതിയിൽ വളർച്ച നേടുമ്പോൾ ഇന്ത്യൻ വിപണിയിൽ കോംപാക്ട് കാർ സെഗ്‌മെന്റുകളാണ് കൂടുതൽ ജനപ്രീതി നേടുന്നത്.

ഇന്ത്യൻ വിപണിയിൽ 6 മുതൽ 13 ലക്ഷം വരെ വില പരിധിയിൽ വരാനിരിക്കുന്ന കാറുകൾ

ഇപ്പോൾ വിപണിയിൽ നിരവധി വ്യത്യസ്ത ഓഫറുകൾ ലഭ്യമായതിനാൽ, എൻട്രി ലെവൽ സെഗ്‌മെന്റുകളിൽ നിന്ന് അല്പം കൂടുതൽ പ്രീമിയം മോഡലിലേക്ക് അപ്‌ഗ്രേഡുചെയ്യാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നു.

ഇന്ത്യൻ വിപണിയിൽ 6 മുതൽ 13 ലക്ഷം വരെ വില പരിധിയിൽ വരാനിരിക്കുന്ന കാറുകൾ

നിലവിൽ 6 ലക്ഷം മുതൽ 13 ലക്ഷം രൂപ വരെ വില ബ്രാക്കറ്റിൽ ഹാച്ച്ബാക്കുകൾ, സെഡാനുകൾ, ക്രോസ്ഓവറുകൾ, എസ്‌യുവികൾ, എംപിവികൾ എന്നിവ ഉൾപ്പെടുന്നു. ഈ വില ബ്രാക്കറ്റിൽ ഇന്ത്യയിൽ പുറത്തിറങ്ങാനിരിക്കുന്ന അഞ്ച് കാറുകളുടെ പട്ടിക ഇതാ:

ഇന്ത്യൻ വിപണിയിൽ 6 മുതൽ 13 ലക്ഷം വരെ വില പരിധിയിൽ വരാനിരിക്കുന്ന കാറുകൾ

1. ഹ്യുണ്ടായി i20 N ലൈൻ

ഹ്യുണ്ടായി തങ്ങളുടെ ആദ്യത്തെ N ലൈൻ ഉൽപ്പന്നം ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. i20 N ലൈൻ, ഈ വർഷം തന്നെ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. സ്റ്റാൻഡേർഡ് i20 -ക്ക് മുകളിൽ ഇത് സ്ഥാനം പിടിക്കും.

ഇന്ത്യൻ വിപണിയിൽ 6 മുതൽ 13 ലക്ഷം വരെ വില പരിധിയിൽ വരാനിരിക്കുന്ന കാറുകൾ

പുതിയ അലോയു വീലുകൾ, ബ്ലാക്ക്ഔട്ട് റിയർ‌വ്യു മിറർ ഹൗസിംഗ്, ഇരട്ട എക്‌സ്‌ഹോസ്റ്റ് ടിപ്പുകൾ, N ബാഡ്ജിംഗ്, അകത്ത് റെഡ് സ്റ്റിച്ചിംഗ്, സ്‌പോർട്ടിയർ ഫ്രണ്ട് സീറ്റുകൾ, ഒരു ബെസ്‌പോക്ക്, സ്റ്റിയറിംഗ് വീൽ, മെറ്റൽ പെഡലുകൾ, N-ബ്രാൻഡഡ് ലെതർ ഗിയർ നോബ് എന്നിവയുൾപ്പെടെ സ്‌പോർട്ടിയർ N ലൈൻ ട്രിമിൽ നിരവധി സൗന്ദര്യവർധക മാറ്റങ്ങൾ ലഭിക്കും.

ഇന്ത്യൻ വിപണിയിൽ 6 മുതൽ 13 ലക്ഷം വരെ വില പരിധിയിൽ വരാനിരിക്കുന്ന കാറുകൾ

120 bhp കരുത്തും 172 Nm torque ഉം പുറപ്പെടുവിക്കുന്ന അതേ 1.0 ലിറ്റർ TGDi ടർബോ-പെട്രോൾ എഞ്ചിൻ ഇതിന് ലഭിക്കും, എന്നിരുന്നാലും, ഈ പുതിയ വേരിയന്റിന് റീട്യൂൺഡ് സസ്‌പെൻഷൻ, വ്യത്യസ്ത എഞ്ചിൻ പ്രതികരണം, സ്‌പോർട്ടിയർ എക്‌സ്‌ഹോസ്റ്റ് നോട്ട് എന്നിവ ലഭിക്കും. ഹാച്ചിന്റെ സ്പ്രോർട്ടിയർ പതിപ്പിന് ഏകദേശം 12 ലക്ഷം രൂപ എക്സ്-ഷോറൂം വില പ്രതീക്ഷിക്കാം.

ഇന്ത്യൻ വിപണിയിൽ 6 മുതൽ 13 ലക്ഷം വരെ വില പരിധിയിൽ വരാനിരിക്കുന്ന കാറുകൾ

2. ന്യൂ-ജെൻ മാരുതി സുസുക്കി വിറ്റാര ബ്രെസ്സ

മാരുതി സുസുക്കി വിറ്റാര ബ്രെസയ്ക്ക് കഴിഞ്ഞ വർഷം മിഡ് ലൈഫ് ഫെയ്‌സ്ലിഫ്റ്റ് ലഭിച്ചിരുന്നു, എന്നിരുന്നാലും, ജാപ്പനീസ് കാർ നിർമ്മാതാക്കൾ ഇതിനകം തന്നെ സബ് -ഫേർ മീറ്റർ എസ്‌യുവി വിഭാഗത്തിൽ വർധിച്ചുവരുന്ന മത്സരത്തിൽ പിടിച്ചു നിക്കുന്നതിനായി കാറിനായി ഒരു പുതുതലമുറ മോഡൽ അവതരിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്നു.

ഇന്ത്യൻ വിപണിയിൽ 6 മുതൽ 13 ലക്ഷം വരെ വില പരിധിയിൽ വരാനിരിക്കുന്ന കാറുകൾ

ആധുനിക എതിരാളികളായ കിയ സോനെറ്റ്, ഹ്യുണ്ടായി വെന്യു മുതലായവയ്‌ക്കെതിരെ മത്സരിക്കാൻ സഹായിക്കുന്ന പുതിയ സവിശേഷതകളുടെ അടുത്ത ശ്രേണി വിറ്റാര ബ്രെസയ്ക്ക് ലഭിക്കും.

ഇന്ത്യൻ വിപണിയിൽ 6 മുതൽ 13 ലക്ഷം വരെ വില പരിധിയിൽ വരാനിരിക്കുന്ന കാറുകൾ

വിറ്റാര ബ്രെസയുടെ എക്സ്-ഷോറൂം വില നിലവിൽ 7.51 - 11.41 ലക്ഷം രൂപയാണ്, എന്നാൽ പുതുതലമുറ മോഡലിന്റെ ആമുഖം തീർച്ചയായും വരുത്തുന്ന മാറ്റങ്ങൾ കണക്കിലെടുത്ത് വാഹനത്തിന്റെ വിലയിൽ വർധനവ് പ്രതീക്ഷിക്കാം.

ഇന്ത്യൻ വിപണിയിൽ 6 മുതൽ 13 ലക്ഷം വരെ വില പരിധിയിൽ വരാനിരിക്കുന്ന കാറുകൾ

3. ടാറ്റ HBX

2020 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ചിരിക്കുന്ന HBX മൈക്രോ എസ്‌യുവി കൺസെപ്റ്റ് വരും മാസങ്ങളിൽ പ്രൊഡക്ഷൻ-റെഡി ഫോമിൽ അരങ്ങേറാൻ ഒരുങ്ങുന്നു, പുറത്തുവന്ന രേഖ പ്രകാരം ഇത് ‘ഹോൺബിൽ' എന്ന് വിളിക്കപ്പെടും.

ഇന്ത്യൻ വിപണിയിൽ 6 മുതൽ 13 ലക്ഷം വരെ വില പരിധിയിൽ വരാനിരിക്കുന്ന കാറുകൾ

വിപണിയിൽ എത്തുമ്പോൾ HBX ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന ടാറ്റ എസ്‌യുവിയായി മാറും, അടിസ്ഥാന വേരിയന്റിന് ഏകദേശം 5.0 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വില പ്രതീക്ഷിക്കുന്നു.

ഇന്ത്യൻ വിപണിയിൽ 6 മുതൽ 13 ലക്ഷം വരെ വില പരിധിയിൽ വരാനിരിക്കുന്ന കാറുകൾ

ടാറ്റയുടെ ഇംപാക്റ്റ് 2.0 ഡിസൈൻ ശൈലിയെ അടിസ്ഥാനമാക്കിയായിരിക്കും മൈക്രോ എസ്‌യുവി ഒരുങ്ങുന്നത്. സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഹാർമാൻ സോർസ്ഡ് പ്രീമിയം ഓഡിയോ സിസ്റ്റം, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള ഫ്രീ സ്റ്റാൻഡിംഗ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയുൾപ്പടെ നിരവധി സവിശേഷതകൾ വാഹനം വാഗ്ദാനം ചെയ്യും.

ഇന്ത്യൻ വിപണിയിൽ 6 മുതൽ 13 ലക്ഷം വരെ വില പരിധിയിൽ വരാനിരിക്കുന്ന കാറുകൾ

86 bhp കരുത്തും 113 Nm torque ഉം പുറപ്പെടുവിക്കുന്ന 1.2 ലിറ്റർ റിവോട്രോൺ പെട്രോൾ എഞ്ചിൻ ഉപയോഗിച്ച് ഇത് പ്രദർശിപ്പിക്കും, കൂടാതെ ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ അഞ്ച് സ്പീഡ് മാനുവൽ, ഓപ്ഷണൽ ഓട്ടോമാറ്റിക്ക് യൂണിറ്റുകൾ ഉൾപ്പെടും.

ഇന്ത്യൻ വിപണിയിൽ 6 മുതൽ 13 ലക്ഷം വരെ വില പരിധിയിൽ വരാനിരിക്കുന്ന കാറുകൾ

4. സിട്രൺ CC21

CC21 എന്ന രഹസ്യനാമത്തിൽ സിട്രൺ ഇന്ത്യൻ വിപണിയിൽ രണ്ടാമത്തെ സബ് -ഫോർ മീറ്റർ എസ്‌യുവി അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. വലിയ C5 എസ്‌യുവിക്ക് അടിവരയിടുന്ന PSA EMP2 പ്ലാറ്റ്‌ഫോമിൽ നിന്ന് വ്യത്യസ്തമായി ഗ്രൂപ്പ് PSA -യുടെ കോമൺ മോഡുലാർ പ്ലാറ്റ്ഫോമിനെ (CMP) അടിസ്ഥാനമാക്കിയായിരിക്കും പുതിയ കാർ വരുന്നത്.

ഇന്ത്യൻ വിപണിയിൽ 6 മുതൽ 13 ലക്ഷം വരെ വില പരിധിയിൽ വരാനിരിക്കുന്ന കാറുകൾ

നാച്ചുറലി ആസ്പിരേറ്റഡ് (NA), ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളുമായിട്ടാവും നിർമ്മാതാക്കൾ CC21 വാഗ്ദാനം ചെയ്യുന്നത്. NA യൂണിറ്റ് ഒരു മാനുവൽ ട്രാൻസ്മിഷനുമായി മാത്രമേ വാഗ്ദാനം ചെയ്യൂ, ടർബോ പെട്രോൾ മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്ത്യൻ വിപണിയിൽ 6 മുതൽ 13 ലക്ഷം വരെ വില പരിധിയിൽ വരാനിരിക്കുന്ന കാറുകൾ

5. ടൊയോട്ട ബെൽറ്റ

ഇരു ജാപ്പനീസ് വാഹന നിർമാതാക്കളും തമ്മിലുള്ള ആഗോള പങ്കാളിത്തത്തിൽ ടൊയോട്ട കിർലോസ്‌കർ മോട്ടോർ കടം വാങ്ങുന്ന മൂന്നാമത്തെ ഓഫറാണ് മാരുതി സുസുക്കി സിയാസ്.

ഇന്ത്യൻ വിപണിയിൽ 6 മുതൽ 13 ലക്ഷം വരെ വില പരിധിയിൽ വരാനിരിക്കുന്ന കാറുകൾ

ടൊയോട്ട അടുത്തിടെ ‘ബെൽറ്റ' എന്ന പേരിനായി ഒരു ട്രേഡ്മാക്ക് ഫയൽ ചെയ്തിരുന്നു, ഇത് ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടുന്നു, വരാനിരിക്കുന്ന ടൊയോട്ട സെഡാന് ഈ പേര് ലഭിച്ചേക്കാം.

ഇന്ത്യൻ വിപണിയിൽ 6 മുതൽ 13 ലക്ഷം വരെ വില പരിധിയിൽ വരാനിരിക്കുന്ന കാറുകൾ

ടൊയോട്ട ബെൽറ്റയ്ക്ക് കരുത്ത് പകരുന്നത് സിയാസിന്റെ 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ്. ഈ എഞ്ചിൻ 105 bhp കരുത്തും 138 Nm torque ഉം പുറപ്പെടുവിക്കുന്നു.

ഇന്ത്യൻ വിപണിയിൽ 6 മുതൽ 13 ലക്ഷം വരെ വില പരിധിയിൽ വരാനിരിക്കുന്ന കാറുകൾ

അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനും ഓപ്ഷണൽ നാല് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടൊമാറ്റിക് യൂണിറ്റും ബ്രാൻഡ് വാഗ്ദാനം ചെയ്യാം. സിയാസിന് നിലവിൽ 8.52 മുതൽ 11.50 ലക്ഷം വരെ എക്സ്-ഷോറൂം വിലയുണ്ട്, എന്നാൽ ടൊയോട്ട ബെൽറ്റയ്ക്ക് ഇതിലും ചെറിയ വില വർധനവ് പ്രതീക്ഷിക്കാം.

Most Read Articles

Malayalam
English summary
Upcoming Cars In India Under 6 Lakh To 13 Lakh Range. Read in Malayalam.
Story first published: Sunday, April 25, 2021, 19:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X