Just In
- 5 hrs ago
ടിവിഎസ് ഐക്യുബ് ഇലക്ട്രിക്കിന്റെ വില്‍പ്പന 1,000 യൂണിറ്റുകള്‍ പിന്നിട്ടു; പ്രതിമാസ വില്‍പ്പനയിലും വര്‍ധനവ്
- 6 hrs ago
സഹായഹസ്തവുമായി എംജി; ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ദേവ്നന്ദന്‍ ഗ്യാസുമായി പങ്കാളിത്തം പ്രഖ്യാപി
- 6 hrs ago
പുത്തൻ ഇവി നയത്തോടെ ഗോഗോറോയുമായി പങ്കാളിത്തം ആരംഭിച്ച് ഹീറോ
- 7 hrs ago
ബാക്ക് എഞ്ചിനുമായി അഗ്രസ്സീവ് മാരുതി 800 ഓവർകില്ലർ ഹോട്ട് ഹാച്ച്
Don't Miss
- Movies
ഡിമ്പലിന്റെ കരച്ചില് സിമ്പതി ആയിട്ട് തന്നെ് തോന്നി, കിടിലും നന്നായി പെര്‍ഫോം ചെയ്തു, അശ്വതിയുടെ കുറിപ്പ്
- Finance
കുട്ടനാട്ടിലെ നെല്‍ കര്‍ഷകര്‍ കടുത്ത ദുരിതത്തില്‍; വില കുടിശ്ശിക 149 കോടി രൂപ...എന്ന് തീരും ഈ കഷ്ടം
- News
കൊവിഡ് വാക്സിനേഷൻ: രജിസ്ട്രേഷൻ ഓൺലൈൻ വഴി മാത്രം, സ്പോട്ട് രജിസ്ട്രേഷൻ റദ്ദാക്കി, മാർഗ്ഗനിർദേശങ്ങൾ
- Sports
IPL 2021: എന്തൊരടി! കമ്മിന്‍സ് എട്ടാമനോ, ഓപ്പണറോ? ഭാജിയുടെ റെക്കോര്‍ഡ് പഴങ്കഥ
- Lifestyle
പല്ലിലെ മഞ്ഞ നിറം വേരോടെ കളയും തേന്‍- ഉപ്പ് മിശ്രിതം
- Travel
ബാലരൂപത്തില്‍ ആരാധന, ഉദ്ദിഷ്ട കാര്യത്തിന് ഉറി വഴിപാടും ലക്ഷ്യപ്രാപ്തി പൂജയും
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പുതിയ കളർ ഓപ്ഷനും ഗ്രാഫിക്‌സും, പൾസർ RS200 മോഡലിനെ പരിഷ്ക്കരിച്ച് ബജാജ്
പുതിയ കളർ ഓപ്ഷനും ഗ്രാഫിക്‌സും ഉപയോഗിച്ച് ജനപ്രിയ പൾസർ RS200 മോഡലിനെ പരിഷ്ക്കരിച്ച് ബജാജ്. പുതിയ നിറങ്ങളിൽ പേൾ മെറ്റാലിക് വൈറ്റ്, ഗ്ലോസിലെ പ്യൂവർ ഗ്രേ, മാറ്റ് ഫിനിഷിംഗിനൊപ്പം ബർട്ട് റെഡും ഉൾപ്പെടുന്നു.

പേൾ മെറ്റാലിക് വൈറ്റ്, പ്യൂവർ ഗ്രേ എന്നിവയ്ക്ക് തിളങ്ങുന്ന ഫിനിഷ് ലഭിക്കുമ്പോൾ, ബേൺഡ് റെഡ് നിറത്തിന് മാറ്റ് ഫിനിഷ് ലഭിക്കും. 2020 ഒക്ടോബർ മുതൽ ഈ മൂന്ന് നിറങ്ങളും ഇതിനകം ഇന്ത്യയിൽ ലഭ്യമാണ് എന്നത് ശ്രദ്ധേയമാണ്.

മൂന്ന് പുതിയ കളർ ഓപ്ഷനുകളിലും അടിസ്ഥാന ഫ്രെയിമും അലോയ് വീലുകളും വൈറ്റി നിറത്തിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. ഇതിനുപുറമെ ഫ്രണ്ട്, റിയർ ഫെൻഡറുകൾ സ്പോർട്ട് ഫോക്സ് എന്നിവയിൽ കാർബൺ-ഫൈബർ സ്റ്റിക്കറുകൾ നൽകിയത് മോട്ടോർസൈക്കിളിന് ഒരു പ്രീമിയം അപ്പീൽ നൽകുന്നു.
MOST READ: മാറ്റത്തിനൊരുങ്ങി യമഹ R15 V3; അവതരണം ഉടന്‍

RS200 മോഡലിന്റെ സീറ്റ് കവറുകളിൽ "പൾസർ" ലോഗോയും ഇടംപിടിക്കുന്നുണ്ട്. ഈ ചെറിയ കോസ്മെറ്റിക് പരിഷ്ക്കരണങ്ങൾക്ക് പുറമെ എൻട്രി ലെവൽ സ്പോർട്‌സ് മോട്ടോർസൈക്കിളിൽ ഒരു മെക്കാനിക്കൽ പരിഷ്ക്കരണവും കമ്പനി നൽകിയിട്ടില്ല.

ട്രിപ്പിൾ സ്പാർക്ക് പ്ലഗുകൾ, 4 വാൽവുകൾ, ഇലക്ട്രോണിക് ഫ്യുവൽ ഇഞ്ചക്ഷൻ സാങ്കേതികവിദ്യ എന്നിവ ലഭിക്കുന്ന 199.5 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് ബജാജ് പൾസർ RS200 പതിപ്പിന് കരുത്തേകുന്നത്.
MOST READ: ബലേനോയെ അടിസ്ഥാനമാക്കി മാരുതിയുടെ പുതിയ കോംപാക്‌ട് എസ്‌യുവി ഒരുങ്ങുന്നു

ഈ എഞ്ചിൻ 9750 rpm-ൽ പരമാവധി 24.5 bhp പവറും 8000 rpm-ൽ 18.6 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. പൾസർ RS200- ന്റെ രൂപകൽപ്പന തികച്ചും വ്യതിരിക്തവും മസ്ക്കുലറുമാണ്.

മസ്ക്കുലർ ഫ്യുവൽ ടാങ്കുമായി കൂടിച്ചേരുന്ന സ്പോർട്ടിയർ ഫ്രണ്ട് ഫെയറിംഗിനുള്ളിൽ ഒരു ജോടി പ്രൊജക്ടർ ഹെഡ്‌ലാമ്പുകളാണ് ബജാജ് കൂട്ടിച്ചേർത്തിരിക്കുന്നത്. എങ്കിലും എൽഇഡി ടെയിൽ ലാമ്പുകൾ അൽപ്പം കൂടി മികച്ചതാക്കാമെന്ന അഭിപ്രായവുമുണ്ട്.

ക്ലിപ്പ്-ഓൺ ഹാൻഡിൽബാർ, സ്പ്ലിറ്റ് സീറ്റ്, എൽഇഡി ഇൻഡിക്കേറ്ററുകൾ, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയുടെ സാന്നിധ്യം ബജാജ് പൾസർ RS200-ന് ഒരു സ്പോർട്ടി അപ്പീൽ നൽകുന്നു.

ഇന്ത്യയിൽ ബജാജ് പൾസർ RS200-ന് 1.32 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. കെടിഎം RC 200, സുസുക്കി ജിക്സർ SF250 എന്നിവയ്‌ക്കെതിരെയാണ് ഇത് മാറ്റുരയ്ക്കുന്നത്.