മൂണ്‍ വൈറ്റ്, മാറ്റ് ബ്ലാക്ക് കളര്‍ ഓപ്ഷനുകളില്‍ തിളങ്ങി 2021 ബജാജ് പള്‍സര്‍ 220F

ഉപഭോക്തൃ ആവശ്യങ്ങള്‍ക്കും വിപണിയിലെ ചലനാത്മകതയ്ക്കും അനുസൃതമായി ബജാജ് നിരയില്‍ നിന്നും ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന പള്‍സര്‍ ശ്രേണി നവീകരണ പ്രക്രിയയിലാണ് കമ്പനി ഇപ്പോള്‍.

മൂണ്‍ വൈറ്റ്, മാറ്റ് ബ്ലാക്ക് കളര്‍ ഓപ്ഷനുകളില്‍ തിളങ്ങി 2021 ബജാജ് പള്‍സര്‍ 220F

കോസ്‌മെറ്റിക് മെച്ചപ്പെടുത്തലുകള്‍ അവതരിപ്പിക്കുക എന്നതാണ് അടിസ്ഥാന ആശയം, ഇത് പള്‍സര്‍ ശ്രേണി ഉപഭോക്താക്കളെ കൂടുതല്‍ ആകര്‍ഷകമാക്കുമെന്നും കമ്പനി വിശ്യസിക്കുന്നു. ഈ അപ്ഡേറ്റുകള്‍ ലഭിക്കുന്ന ഏറ്റവും പുതിയത് അതിന്റെ ക്ലാസിലെ ബെസ്റ്റ് സെല്ലറുകളിലൊന്നായ പള്‍സര്‍ 220F ആണ്.

മൂണ്‍ വൈറ്റ്, മാറ്റ് ബ്ലാക്ക് കളര്‍ ഓപ്ഷനുകളില്‍ തിളങ്ങി 2021 ബജാജ് പള്‍സര്‍ 220F

നേരത്തെ പള്‍സര്‍ 150, പള്‍സര്‍ 180 എന്നിവയില്‍ അപ്ഡേറ്റുകള്‍ കമ്പനി അവതരിപ്പിച്ചിരുന്നു. ഈ അപ്ഡേറ്റുചെയ്ത മോട്ടോര്‍സൈക്കിളുകള്‍ ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങിയെന്നും വൈകാതെ തന്നെ വില്‍പ്പനയ്ക്ക് സജ്ജമാക്കുമെന്നും കമ്പനി അറിയിച്ചു.

MOST READ: മാറ്റങ്ങൾ ആവശ്യമാണ്, സെൽറ്റോസിന് പരനോരമിക് സൺറൂഫ് സമ്മാനിക്കാനൊരുങ്ങി കിയ

മൂണ്‍ വൈറ്റ്, മാറ്റ് ബ്ലാക്ക് കളര്‍ ഓപ്ഷനുകളില്‍ തിളങ്ങി 2021 ബജാജ് പള്‍സര്‍ 220F

2021 പള്‍സര്‍ മോഡലുകള്‍ക്ക് വില അല്‍പ്പം വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ട്. ലോഞ്ച് ചെയ്യുന്ന സമയത്ത് കമ്പനി വിലകള്‍ പ്രഖ്യാപിക്കും. നിലവിലുള്ള 220 F-പതിപ്പിനെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍, ബ്ലാക്ക് ബ്ലൂ, ബ്ലാക്ക് റെഡ് എന്നിവയുടെ കളര്‍ ഓപ്ഷനുകളില്‍ ഇത് വാഗ്ദാനം ചെയ്യുന്നു.

MOST READ: ഡെസ്റ്റിനി 125 പ്ലാറ്റിനം പതിപ്പ് അവതരിപ്പിച്ച് ഹീറോ; വില 72,050 രൂപ

മൂണ്‍ വൈറ്റ്, മാറ്റ് ബ്ലാക്ക് കളര്‍ ഓപ്ഷനുകളില്‍ തിളങ്ങി 2021 ബജാജ് പള്‍സര്‍ 220F

2021 പള്‍സര്‍ 220F-നായി ബജാജ് ഇപ്പോള്‍ പുതിയ കളര്‍ ഓപ്ഷനുകള്‍ അവതരിപ്പിക്കുന്നു. ബ്ലാക്കും റെഡും ചേര്‍ന്ന കോംബോ ആയ മാറ്റ് ബ്ലാക്കാണ് ഇവയിലൊന്നാണ്. പുതിയ കളര്‍ ഷേഡുകള്‍ നിലവിലുള്ളവയ്ക്ക് സമാനമായി കാണപ്പെടുമ്പോള്‍, മോട്ടോര്‍സൈക്കിളിന്റെ മൊത്തത്തിലുള്ള രൂപവും ഭാവവും ഗണ്യമായ മാറ്റത്തിന് വിധേയമായി.

മൂണ്‍ വൈറ്റ്, മാറ്റ് ബ്ലാക്ക് കളര്‍ ഓപ്ഷനുകളില്‍ തിളങ്ങി 2021 ബജാജ് പള്‍സര്‍ 220F

ഗ്രാഫിക്‌സ് പൂര്‍ണ്ണമായും നവീകരിക്കുകയും അവയുടെ പ്ലെയ്സ്മെന്റും അപ്ഡേറ്റ് ചെയ്യുകയും ചെയ്തു. 2021 പള്‍സര്‍ 220F, ഗ്രാഫിക്‌സ് ഇന്ധന ടാങ്കിന്റെ ഒരു പ്രധാന ഭാഗം ഉള്‍ക്കൊള്ളുന്നു. കൂടാതെ, ഹെഡ്ലൈറ്റ് കൗളിലും റെഡ് നിറത്തിലുള്ള വ്യത്യസ്ത ഷേഡുകള്‍ അവതരിപ്പിക്കുന്നു.

MOST READ: 150 കിലോമീറ്റർ ശ്രേണി, ഇലക്‌ട്രിലേക്ക് പരിവർത്തനം ചെയ്‌ത് ടാറ്റ എയ്‌സ്

പുതുക്കിയ ഗ്രാഫിക്‌സ് എഞ്ചിന്‍ കൗള്‍, ഫ്രണ്ട് ഫെന്‍ഡര്‍, റിയര്‍ ടെയില്‍ സെക്ഷന്‍ എന്നിവയിലും കാണാം. കളര്‍ കോമ്പിനേഷനോടെയുള്ള അലോയ് വീല്‍ ഡെക്കലുകള്‍ മുമ്പത്തേതിന് സമാനമാണ്.

മൂണ്‍ വൈറ്റ്, മാറ്റ് ബ്ലാക്ക് കളര്‍ ഓപ്ഷനുകളില്‍ തിളങ്ങി 2021 ബജാജ് പള്‍സര്‍ 220F

ഫ്രണ്ട് ഫെന്‍ഡര്‍, സൈഡ് പാനലുകള്‍, എഞ്ചിന്‍ കൗള്‍, റിയര്‍ ടെയില്‍ സെക്ഷന്‍ എന്നിവയില്‍ 2021 പള്‍സര്‍ 220F-ന് ഫെയ്ക്ക് കാര്‍ബണ്‍ ഫൈബര്‍ ഇന്‍ഡിക്കേഷനുകള്‍ ലഭിക്കുന്നു. മൊത്തത്തില്‍, അപ്ഡേറ്റുചെയ്ത മോട്ടോര്‍സൈക്കിളിന് ബ്ലാക്ക് ഔട്ട് പ്രൊഫൈല്‍ ഉണ്ട്.

MOST READ: ഇന്ത്യൻ സേനയ്ക്കായി 1,300 ലൈറ്റ് സ്പെഷ്യലിസ്റ്റ് വാഹനങ്ങൾ നിർമ്മിക്കാനൊരുങ്ങി മഹീന്ദ്ര

മൂണ്‍ വൈറ്റ്, മാറ്റ് ബ്ലാക്ക് കളര്‍ ഓപ്ഷനുകളില്‍ തിളങ്ങി 2021 ബജാജ് പള്‍സര്‍ 220F

ബ്ലാക്ക് ഔട്ട് എഞ്ചിന്‍, ഹാന്‍ഡില്‍ബാര്‍, അലോയ് വീലുകള്‍, എക്സ്ഹോസ്റ്റ്, ഹീറ്റ് ഷീല്‍ഡ്, സസ്പെന്‍ഷന്‍ എന്നിവയില്‍ ഇത് വ്യക്തമാണ്. ഈ കളര്‍ കോംബോ വ്യത്യസ്തമായ മൂന്ന് ഷേഡുകകളിലെ ശ്രദ്ധ ആകര്‍ഷിക്കുന്നു.

മൂണ്‍ വൈറ്റ്, മാറ്റ് ബ്ലാക്ക് കളര്‍ ഓപ്ഷനുകളില്‍ തിളങ്ങി 2021 ബജാജ് പള്‍സര്‍ 220F

ഇന്ധന ടാങ്ക്, ഫെയറിംഗ്, ടെയില്‍ വിഭാഗം എന്നിവയില്‍ ദൃശ്യമാകുന്ന ഒരു വൈറ്റ് പശ്ചാത്തലത്തില്‍, മോട്ടോര്‍ സൈക്കിള്‍ റെഡ്, ബ്ലാക്ക് ഗ്രാഫിക്‌സ് ഉപയോഗിക്കുന്നു. ഗ്രാഫിക്‌സിന്റെ രൂപകല്‍പ്പനയും സ്ഥാനവും മാറ്റ് ബ്ലാക്ക് പതിപ്പിന് സമാനമാണ്. അടിവശം പൂര്‍ണ്ണമായും ഡാര്‍ക്ക് തീമിലാണ്.

മൂണ്‍ വൈറ്റ്, മാറ്റ് ബ്ലാക്ക് കളര്‍ ഓപ്ഷനുകളില്‍ തിളങ്ങി 2021 ബജാജ് പള്‍സര്‍ 220F

2021 ബജാജ് പള്‍സര്‍ 220F മുമ്പത്തെ അതേ എഞ്ചിന്‍ ഉപയോഗിക്കുന്നത് തുടരും. 220 സിസി, ഓയില്‍ കൂള്‍ഡ് ട്വിന്‍ സ്പാര്‍ക്ക് DTS-i FI എഞ്ചിന്‍ പരമാവധി 20.4 bhp കരുത്തും 18.55 Nm torque ഉം ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്.

മൂണ്‍ വൈറ്റ്, മാറ്റ് ബ്ലാക്ക് കളര്‍ ഓപ്ഷനുകളില്‍ തിളങ്ങി 2021 ബജാജ് പള്‍സര്‍ 220F

ഇത് 5 സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്നു. സസ്‌പെന്‍ഷന്‍, ബ്രേക്കുകള്‍, ഇലക്ട്രിക്കലുകള്‍ എന്നിവ പോലുള്ള മറ്റ് മിക്ക സവിശേഷതകളും നിലവില്‍ വിപണിയില്‍ ഉള്ള പതിപ്പിന് സമാനമായിരിക്കും.

Image Courtesy: Jet wheels

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj Will Introduce 2021 Pulsar 220F With New Moon White, Matte Black Colour Options. Read in Malayalam.
Story first published: Wednesday, March 24, 2021, 12:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X