ഒടുവിൽ അതും യാഥാർഥ്യമായി, ലിയോൺസിനോ 500 സ്പോർട്ടിനെ അവതരിപ്പിച്ച് ബെനലി

നീണ്ട കാത്തിരിപ്പിനൊടുവിൽ EICMA മോട്ടോർസൈക്കിൾ ഷോയിൽ ബെനലി പരിചയപ്പെടുത്തിയ ലിയോൺസിനോ 500 സ്പോർട്ട് പതിപ്പിനെ ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു. നാല് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ബൈക്ക് യാഥാർഥ്യത്തിലേക്ക് എത്തിയത്.

ഒടുവിൽ അതും യാഥാർഥ്യമായി, ലിയോൺസിനോ 500 സ്പോർട്ടിനെ അവതരിപ്പിച്ച് ബെനലി

ഇറ്റാലിയൻ ബ്രാൻഡ് ലിയോൺസിനോ 500 കഫെ റേസർ പതിപ്പിന്റെ പുതിയ അവതാരമാണ് ഇപ്പോൾ പുറത്തിയിരിക്കുന്ന സ്പോർട്ട് മോഡൽ. ഇത് ഒരു കൺസെപ്റ്റായി അവതരിപ്പിച്ചതിനുശേഷം വലിയ മാറ്റമൊന്നും വരുത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ഒടുവിൽ അതും യാഥാർഥ്യമായി, ലിയോൺസിനോ 500 സ്പോർട്ടിനെ അവതരിപ്പിച്ച് ബെനലി

സ്റ്റാൻഡേർഡ് ബൈക്കിലേക്ക് ഒരു കോസ്മെറ്റിക് പരിഷ്ക്കാരം കൊണ്ടുവരുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ ബെനലി ചെയ്തിട്ടുണ്ട്. ലിയോൺസിനോ 500 സ്‌പോർട്ടിൽ ക്ലിപ്പ്-ഓൺ ഹാൻഡിൽബാറുകളാണ് കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്.

MOST READ: ടുവാനോ 660 മലേഷ്യയിലും വില്‍പ്പനയ്‌ക്കെത്തി; ഇന്ത്യയിലേക്ക് വൈകില്ലെന്ന് അപ്രീലിയ

ഒടുവിൽ അതും യാഥാർഥ്യമായി, ലിയോൺസിനോ 500 സ്പോർട്ടിനെ അവതരിപ്പിച്ച് ബെനലി

പരമ്പരാഗത യൂണിറ്റിനെ ലിയോൺസിനോയിൽ നിന്നുള്ള പ്രധാന മാറ്റമാണിത്. എന്നിരുന്നാലും, ഹെഡ്‌ലൈറ്റ് കൗളിനെ പിന്തുണയ്‌ക്കുന്നത് രണ്ട് ബ്രേസുകളാണ്. സ്റ്റാൻഡേർഡ് മോഡലിന്റെ ഹാൻഡിൽബാർമൗണ്ട് ചെയ്യുന്നിടത്ത് കൃത്യമായി ബോൾട്ട് ചെയ്‌തിരിക്കുന്നു.

ഒടുവിൽ അതും യാഥാർഥ്യമായി, ലിയോൺസിനോ 500 സ്പോർട്ടിനെ അവതരിപ്പിച്ച് ബെനലി

എന്നാൽ ഫുട്പെഗ് സ്ഥാനം മാറ്റമില്ലാതെയാണ് തുടരുന്നത്. പക്ഷേ അല്പം റിയർ സെറ്റ് ആയിരിക്കുന്നതായുരുന്നു കൂടുതൽ അനുയോജ്യം. ലിയോൺസിനോ 500 സ്‌പോർട്ടിന് നീലനിറത്തിലുള്ള ബാക്ക്‌ലിറ്റ് എൽസിഡി കൺസോളാണ് ബെനലി പരിചയപ്പെടുത്തിയിരിക്കുന്നത്.

MOST READ: ഇനി ഒരു ഡ്യുവൽ പർപ്പസ് മോട്ടോർസൈക്കിൾ, ഹോണ്ട CRF300L ഇന്ത്യയിലേക്കോ?

ഒടുവിൽ അതും യാഥാർഥ്യമായി, ലിയോൺസിനോ 500 സ്പോർട്ടിനെ അവതരിപ്പിച്ച് ബെനലി

മറ്റ് വേരിയന്റുകളിൽ നിന്ന് തികച്ചും വ്യത്യസ്തമാണിത്. ഇറ്റാലിയൻ ബ്രാൻഡ് ബൈക്കിന് സവിശേഷമായ എക്‌സ്‌ഹോസ്റ്റ് പോലും നൽകി. സ്റ്റാൻഡേർഡ് മോഡലിലെ ടു-ഇൻ-വൺ യൂണിറ്റിൽ നിന്ന് വ്യത്യസ്തമായി, ബെനലി ലിയോൺസിനോ 500 സ്‌പോർട്ടിൽ ഇരട്ട ബാരൽ എക്‌സ്‌ഹോസ്റ്റാണ് വാഗ്ദാനം ചെയ്യുന്നതും.

ഒടുവിൽ അതും യാഥാർഥ്യമായി, ലിയോൺസിനോ 500 സ്പോർട്ടിനെ അവതരിപ്പിച്ച് ബെനലി

അത് ബൈക്കിന്റെ സ്റ്റൈലിംഗുമായി നന്നായി യോജിക്കുന്നുണ്ടെന്ന് പറയാതെ വയ്യ. ബെനലി വയർ-സ്‌പോക്ക് റിമ്മുകളിലേക്ക് മാറിയതും ശ്രദ്ധേയമായി. റെട്രോ അപ്പീലിനായി വലതുവശത്ത് ഒരു ചെറിയ സാഡിൽ ബാഗും ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രാൻഡ് ചേർത്തു.

MOST READ: QJ7000D; ആദ്യ ഇലക്ട്രിക് മോട്ടോർസൈക്കിൾ കൺസെപ്റ്റ് അവതരിപ്പിച്ച് ബെനലി

ഒടുവിൽ അതും യാഥാർഥ്യമായി, ലിയോൺസിനോ 500 സ്പോർട്ടിനെ അവതരിപ്പിച്ച് ബെനലി

മുൻവശത്ത് ബ്രെംബോ ബ്രേക്കുകൾ ഉപയോഗിക്കുന്ന ആദ്യ 500 സിസി ബെനലി ബൈക്കാണ് ലിയോൺസിനോ 500 സ്‌പോർട്ട് ബ്രാൻഡ് ഇതുവരെ മോട്ടോർസൈക്കിളിന്റെ മറ്റ് സവിശേഷതകൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ലിയോൺസിനോ 500-ൽ കാണുന്ന അതേ 320 mm ഡിസ്കാണ് ഇതെന്നാണ് നിഗമനം.

ഒടുവിൽ അതും യാഥാർഥ്യമായി, ലിയോൺസിനോ 500 സ്പോർട്ടിനെ അവതരിപ്പിച്ച് ബെനലി

അതേ ലിക്വിഡ്-കൂൾഡ് 499.6 സിസി പാരലൽ-ട്വിൻ എഞ്ചിനാണ് ബെനലി ലിയോൺസിനോ 500 സ്‌പോർട്ടിന് തുടിപ്പേകുന്നത്. ഇത് 8,500 rpm-ൽ 48.94 bhp കരുത്തും 5,500 rpm-ൽ 47 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

Most Read Articles

Malayalam
കൂടുതല്‍... #ബെനലി #benelli
English summary
Benelli Launched The New Leoncino 500 Sport In China. Read in Malayalam
Story first published: Saturday, June 5, 2021, 17:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X