ഇനി ഒരു ഡ്യുവൽ പർപ്പസ് മോട്ടോർസൈക്കിൾ, ഹോണ്ട CRF300L ഇന്ത്യയിലേക്കോ?

ഉയർന്ന മത്സരമുള്ള ഇന്ത്യൻ ഇരുചക്ര വാഹന വിഭാഗത്തിലേക്ക് കണ്ണോടിക്കുകയാണ് ജാപ്പനീസ് ബ്രാൻഡായ ഹോണ്ട. വരും മാസങ്ങളിൽ വിൽപ്പന മെച്ചപ്പെടുത്തുന്നതിനായി പുതിയ സെഗ്‌മെന്റുകൾ പര്യവേക്ഷണം ചെയ്യാനാണ് കമ്പനിയുടെ പദ്ധതികൾ.

ഇനി ഒരു ഡ്യുവൽ പർപ്പസ് മോട്ടോർസൈക്കിൾ, ഹോണ്ട CRF300L ഇന്ത്യയിലേക്കോ?

2020-21 കാലഘട്ടത്തിൽ റോയൽ എൻഫീൽഡിനെ എതിരാളികളാക്കാനായി കമ്പനി CB350, CB350 RS റെട്രോ സ്റ്റൈൽ ക്ലാസിക്കുകൾ അവതരിപ്പിച്ചിരുന്നു. ഇനി താങ്ങാനാവുന്ന അഡ്വഞ്ചർ മോട്ടോർസൈക്കിൾ വിഭാഗത്തിലേക്കാണ് ഹോണ്ട പരീക്ഷണത്തിന് ഇറങ്ങുന്നത്.

ഇനി ഒരു ഡ്യുവൽ പർപ്പസ് മോട്ടോർസൈക്കിൾ, ഹോണ്ട CRF300L ഇന്ത്യയിലേക്കോ?

ഏറ്റവും പുതിയ വാർത്തകൾ അനുസരിച്ച് ഹോണ്ട അന്താരാഷ്ട്ര തലത്തിലെ തങ്ങളുടെ ജനപ്രിയ ഡ്യുവൽ പർപ്പസ് മോട്ടോർസൈക്കിളായ CRF300L മോഡലിനെ ഇന്ത്യയിൽ അവതരിപ്പിക്കാൻ തയാറെടുക്കുകയാണ്. ഇതിനായി പേറ്റന്റും കമ്പനി ഫയൽ ചെയ്തിരിക്കുകയാണ്.

MOST READ: QJ7000D; ആദ്യ ഇലക്ട്രിക് മോട്ടോർസൈക്കിൾ കൺസെപ്റ്റ് അവതരിപ്പിച്ച് ബെനലി

ഇനി ഒരു ഡ്യുവൽ പർപ്പസ് മോട്ടോർസൈക്കിൾ, ഹോണ്ട CRF300L ഇന്ത്യയിലേക്കോ?

കഴിഞ്ഞ വർഷം ഏപ്രിലിലാണ് അപേക്ഷ സമർപ്പിച്ചത്. യൂറോ 5 മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ട CRF250L-ന് പകരമായി 2020 ഡിസംബറിൽ കമ്പനി യൂറോ 5 / ബിഎസ്-VI കംപ്ലയിന്റ് ഹോണ്ട CRF300L അവതരിപ്പിച്ചു.

ഇനി ഒരു ഡ്യുവൽ പർപ്പസ് മോട്ടോർസൈക്കിൾ, ഹോണ്ട CRF300L ഇന്ത്യയിലേക്കോ?

ഹോണ്ട CRF300L നിലവിൽ യൂറോപ്പിലും തെരഞ്ഞെടുത്ത തെക്കുകിഴക്കൻ ഏഷ്യൻ വിപണികളിലും ലഭ്യമാണ്. എന്നാൽ നമ്മുടെ ആഭ്യന്തര തലത്തിൽ ഹോണ്ടയുടെ പുതിയ എൻ‌ട്രി ലെവൽ അഡ്വഞ്ചർ ബൈക്കാകാം ഇതെന്നാണ് സൂചന.

MOST READ: ഇനി അധികം മുടക്കണം; ഷൈനിന്റെ വില വര്‍ധിപ്പിച്ച് ഹോണ്ട

ഇനി ഒരു ഡ്യുവൽ പർപ്പസ് മോട്ടോർസൈക്കിൾ, ഹോണ്ട CRF300L ഇന്ത്യയിലേക്കോ?

റോയൽ എൻഫീൽഡ് ഹിമാലയൻ, കെടിഎം 390 അഡ്വഞ്ചർ, ഹീറോ എക്സ്പൾസ് 200 എന്നിവയുടെ വിജയത്തോടെ അഡ്വഞ്ചർ മോട്ടോർസൈക്കിൾ ശ്രേണി രാജ്യത്ത് ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്. അതിവേഗം വളരുന്ന 300 സിസി വിഭാഗത്തിൽ ഹോണ്ടയുടെ പ്രവേശനവും CRF300L അടയാളപ്പെടുത്തും.

ഇനി ഒരു ഡ്യുവൽ പർപ്പസ് മോട്ടോർസൈക്കിൾ, ഹോണ്ട CRF300L ഇന്ത്യയിലേക്കോ?

ബജാജും ടിവിഎസും ഇന്ത്യൻ വിപണിയിൽ പുതിയ അഡ്വഞ്ചർ ബൈക്കുകൾ അവതരിപ്പിക്കാനുള്ള പ്രവർത്തനത്തിലാണ് ഇപ്പോൾ എന്നതും ശ്രദ്ധേയമാണ്. ഹീറോ മോട്ടോകോർപ് ഒരു വലിയ ശേഷിയുള്ള ഡ്യുവൽ പർപ്പസ് മോട്ടോർസൈക്കിളും വികസിപ്പിക്കുന്നുണ്ട്.

MOST READ: മഹീന്ദ്രയ്ക്ക് പുതുമുഖം സമ്മാനിച്ച വാഹനം; ഒരു സ്കോർപിയോ കഥ!

ഇനി ഒരു ഡ്യുവൽ പർപ്പസ് മോട്ടോർസൈക്കിൾ, ഹോണ്ട CRF300L ഇന്ത്യയിലേക്കോ?

തായ്‌ലൻഡിൽ ഹോണ്ട CRF300L മോഡലിന് ഏകദേശം 3.42 ലക്ഷം രൂപയാണ് വില. എന്നിരുന്നാലും, ഇന്ത്യയിൽ മൂന്ന് ലക്ഷം രൂപയ്ക്ക് താഴെയാകും വില നിശ്ചയിക്കുക. ഇതിനായി പുതിയ CRF300L ഒരു സികെഡി യൂണിറ്റായി അവതരിപ്പിക്കാൻ കഴിയും.

ഇനി ഒരു ഡ്യുവൽ പർപ്പസ് മോട്ടോർസൈക്കിൾ, ഹോണ്ട CRF300L ഇന്ത്യയിലേക്കോ?

ഹോണ്ട CRF300L 43 മില്ലീമീറ്റർ ലോംഗ്-ട്രാവൽ ഇൻവെർട്ടഡ് ഫ്രണ്ട് ഫോർക്ക്, പ്രീലോഡ് ക്രമീകരിക്കാവുന്ന ലോംഗ് ട്രാവൽ റിയർ മോണോഷോക്ക് എന്നിവയാണ് സസ്പെൻഷനായി ഉപയോഗിക്കുന്നത്. 21 ഇഞ്ച് ഫ്രണ്ട് വീലിലും 18 ഇഞ്ച് റിയർ സ്‌പോക്ക് വീലുകളിലുമാണ് ബൈക്കിന്റെ മറ്റൊരു പ്രത്യേകത.

ഇനി ഒരു ഡ്യുവൽ പർപ്പസ് മോട്ടോർസൈക്കിൾ, ഹോണ്ട CRF300L ഇന്ത്യയിലേക്കോ?

തായ്‌ലൻഡ് മോഡലിന് 244 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസാണുള്ളത്. കൂടാതെ 830 മില്ലീമീറ്റർ സീറ്റ് ഉയരവും വാഗ്ദാനം ചെയ്യുന്നു. മോട്ടോർസൈക്കിളിന് 138 കിലോഗ്രാം ഭാരം ഉണ്ട്. ഇത് ഒരു അധിക നേട്ടമാണ്. 286cx സിംഗിൾ സിലിണ്ടർ ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് ഹോണ്ട CRF300L-ന് തുടിപ്പേകുന്നത്.

ഇനി ഒരു ഡ്യുവൽ പർപ്പസ് മോട്ടോർസൈക്കിൾ, ഹോണ്ട CRF300L ഇന്ത്യയിലേക്കോ?

ഇത് പരമാവധി 27 bhp പവറും 26.6 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അസിസ്റ്റും സ്ലിപ്പർ ക്ലച്ചും ഉള്ള ആറ് സ്പീഡ് ഗിയർബോക്സിലേക്കാണ് ഇത് ജോടിയാക്കിയിരിക്കുന്നത്. 7.8 ലിറ്റർ ഇന്ധന ടാങ്ക് ഉൾക്കൊള്ളുന്ന പുതിയ CRF300L 32 കിലോമീറ്റർ ഇന്ധനക്ഷമത നൽകുമെന്നും ഹോണ്ട അവകാശപ്പെടുന്നു.

Most Read Articles

Malayalam
English summary
Honda Filed Patent For The CRF300L Dual-Purpose Motorcycle In India. Read in Malayalam
Story first published: Saturday, June 5, 2021, 12:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X