Just In
- 9 hrs ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
- 9 hrs ago
പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ ലോഗോ അവതരിപ്പിച്ച് പൂഷോ
- 10 hrs ago
പുതിയ ഭാവത്തിൽ അണിഞ്ഞൊരുങ്ങി 2021 മിനി 5-ഡോർ പതിപ്പ്
- 11 hrs ago
സ്പ്ലെൻഡർ ശ്രേണിയിൽ കിടിലൻ ആനുകൂല്യങ്ങളും ഓഫറുകളും പ്രഖ്യാപിച്ച് ഹീറോ
Don't Miss
- News
കുന്നത്തുനാട്ടില്‍ സജീന്ദ്രന് സേഫല്ല, വരുന്നത് ട്വന്റി 20, തദ്ദേശം ആവര്‍ത്തിച്ചാല്‍ കോണ്‍ഗ്രസില്ല
- Finance
100 ബില്യൺ ഡോളറിന്റെ ആഗോള കളിപ്പാട്ട വിപണി പിടിക്കാൻ ഇന്ത്യ, കർമ്മപദ്ധതിയുമായി കേന്ദ്രം
- Movies
മണിക്കുട്ടനെ ഒത്തിരി ഇഷ്ടമാണ്, പുറകേ നടന്ന് പ്രണയിക്കാന്‍ നോക്കി; ഇനി വേണം വായിനോക്കാനെന്ന് പുതിയ മത്സരാര്‍ഥി
- Sports
IND vs ENG: പൂനെയില്‍ കോവിഡ് വ്യാപനം ശക്തം, ഏകദിന പരമ്പരയില്‍ കാണികള്‍ക്ക് വിലക്ക്
- Lifestyle
ദിനവും മാങ്ങ അരക്കപ്പെങ്കില് ആയുസ്സ് കൂടും
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
G310 മോഡലുകൾക്ക് വില കൂട്ടി ബിഎംഡബ്ല്യു; ഇനി അധികം മുടക്കേണ്ടത് 5,000 രൂപ
ബിഎംഡബ്ല്യു മോട്ടോർറാഡ് ഇന്ത്യ തങ്ങളുടെ ജനപ്രിയ മോഡലുകളായ G310 ഇരട്ടകൾക്ക് വില വർധിപ്പിച്ചു. പരിഷ്ക്കരിച്ച ബിഎസ്-VI എഞ്ചിനൊപ്പം പുതുക്കിയ രൂപവുമായി കഴിഞ്ഞ ഒക്ടോബര്‍ മാസത്തിലാണ് പ്രീമിയം മോട്ടോർസൈക്കിളുകൾ വിപണിയിൽ എത്തിയത്.

പോയ വർഷത്തിൽ 6.66 ശതമാനം വിൽപന വളർച്ച രേഖപ്പെടുത്തി. 2,563 യൂണിറ്റ് മോട്ടോർസൈക്കിളുകളാണ് കമ്പനി 2020-ൽ നിരത്തുകളിലെത്തിച്ചത്. വിപണിയുടെ അവസ്ഥയെ മറികടന്ന് കമ്പനി 6.7 ശതമാനം വാർഷിക വളർച്ചയാണ് ബവേറിയൻ ബ്രാൻഡ് നേടിയെടുത്തത്.

എന്തായാലും 2021 ജനുവരി നാല് മുതൽ G310 മോഡലുകളുടെ പുതുക്കിയ വില നടപ്പിലാക്കുകയും ചെയ്‌തിട്ടുണ്ട്. ബിഎംഡബ്ല്യു G 310 R, G 310 GS മോട്ടോർസൈക്കിളുകൾക്ക് ഇപ്പോൾ 5,000 രൂപയുടെ വർധനവാണ് നടപ്പിലാക്കിയിരിക്കുന്നത്.
MOST READ: പേരില്‍ മാറ്റം വരുത്തി; ഹൈനെസ് CB350 ജാപ്പനീസ് വിപണിയില്‍ എത്തിച്ച് ഹോണ്ട

അതായത് G 310 R നേക്കഡ് സ്ട്രീറ്റ് പതിപ്പിനായി 2.50 ലക്ഷം രൂപയും G 310 GS അഡ്വഞ്ചർ ടൂററർ ബൈക്കിനായി 2.90 ലക്ഷം രൂപയുമാണ് ഇനി മുതൽ എക്സ്ഷോറൂം വിലയായി മുടക്കേണ്ടതെന്ന് സാരം. ബ്രാന്‍ഡില്‍ നിന്നുള്ള എന്‍ട്രി ലെവല്‍ മോഡലുകളാണ് 310 ഇരട്ടകള്‍ എന്ന കാര്യം ശ്രദ്ധേയമാണ്.

ബിഎസ്-VI കരുത്തോടെ വിപണിയിൽ എത്തിയപ്പോൾ മോഡലുകള്‍ക്ക് മുന്‍ പതിപ്പികളേക്കാള്‍ വില കുറച്ചാണ് കമ്പനി അവതരിപ്പിച്ചത്. ഇക്കാരണത്താൽ തന്നെ മോട്ടോർസൈക്കിൾ പ്രേമികളുടെ ശ്രദ്ധയാകർഷിക്കാനും ബിഎംഡബ്ല്യുവിന് സാധിച്ചു.
MOST READ: ഫീച്ചറുകള്‍ ഓരോന്നായി പരിചയപ്പെടാം! ഗ്രാസിയ സ്പോര്‍ട്ടിന്റെ പരസ്യ വീഡിയോയുമായി ഹോണ്ട

ബിഎസ്-VI മോഡലുകളെക്കാൾ യഥാക്രമം 54,000 രൂപയും 64,000 രൂപയുടെയും കുറവോടെയാണ് G 310 R, G 310 GS ബൈക്കുകൾക്ക് ബ്രാൻഡ് നൽകിയത്. പുതിയ G 310 മോഡലുകള്‍ അവരുടെ മുന്‍ഗാമികളേക്കാള്‍ കാഴ്ച്ചയിലും മികച്ചതും ആധുനികവുമായി.

ജര്‍മനിയിലെ മ്യൂണിക്കില്‍ വികസിപ്പിച്ച് ഇന്ത്യയില്‍ പ്രാദേശികമായി ടിവിഎസ് നിര്‍മിച്ചാണ് ബിഎംഡബ്ല്യു G 310 ഇരട്ടകൾ വിൽപ്പനയ്ക്ക് എത്തുന്നത്. ബിഎസ് VI നിലവാരത്തിലുള്ള 313 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് ഇവയ്ക്ക് തുടിപ്പേകുന്നത്.
MOST READ: ഓണ്‍ലൈന്‍ കച്ചവടം ഉഷാറാക്കി ഫോക്‌സ്‌വാഗണ്‍; ലേക്ക്ഡൗണ്‍ നാളില്‍ 75 ശതമാനം വര്‍ധനവ്

G 310 R, G 310 GS മോഡലുകളിലെ ഈ എഞ്ചിന്‍ 34 bhp കരുത്തിൽ 28 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ആറ് സ്പീഡ് ഗിയര്‍ബോക്സാണ് വാഹനത്തില്‍ നല്‍കിയിരിക്കുന്നത്. പരമാവധി 160 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ യൂണിറ്റിന് സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

അതേസമയം 7.17 സെക്കന്‍ഡുകള്‍ കൊണ്ട് 0 മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാനും 313 സിസി സിംഗിള്‍ സിലിണ്ടര്‍ യൂണിറ്റിന് സാധിക്കും.

ആഭ്യന്തര വിപണിയില്‍ കെടിഎം അഡ്വഞ്ചര്‍ 390, റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ തുടങ്ങിയ മോഡലുകളുമായി G 310 GS മത്സരിക്കുമ്പോള്‍ G 310 R, കെടിഎം 390 ഡ്യൂക്കിനെതിരെയാണ് പ്രധാനമായും മത്സരിക്കുന്നത്.