Just In
- 9 hrs ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
- 9 hrs ago
പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ ലോഗോ അവതരിപ്പിച്ച് പൂഷോ
- 10 hrs ago
പുതിയ ഭാവത്തിൽ അണിഞ്ഞൊരുങ്ങി 2021 മിനി 5-ഡോർ പതിപ്പ്
- 10 hrs ago
സ്പ്ലെൻഡർ ശ്രേണിയിൽ കിടിലൻ ആനുകൂല്യങ്ങളും ഓഫറുകളും പ്രഖ്യാപിച്ച് ഹീറോ
Don't Miss
- News
കുന്നത്തുനാട്ടില്‍ സജീന്ദ്രന് സേഫല്ല, വരുന്നത് ട്വന്റി 20, തദ്ദേശം ആവര്‍ത്തിച്ചാല്‍ കോണ്‍ഗ്രസില്ല
- Finance
100 ബില്യൺ ഡോളറിന്റെ ആഗോള കളിപ്പാട്ട വിപണി പിടിക്കാൻ ഇന്ത്യ, കർമ്മപദ്ധതിയുമായി കേന്ദ്രം
- Movies
മണിക്കുട്ടനെ ഒത്തിരി ഇഷ്ടമാണ്, പുറകേ നടന്ന് പ്രണയിക്കാന്‍ നോക്കി; ഇനി വേണം വായിനോക്കാനെന്ന് പുതിയ മത്സരാര്‍ഥി
- Sports
IND vs ENG: പൂനെയില്‍ കോവിഡ് വ്യാപനം ശക്തം, ഏകദിന പരമ്പരയില്‍ കാണികള്‍ക്ക് വിലക്ക്
- Lifestyle
ദിനവും മാങ്ങ അരക്കപ്പെങ്കില് ആയുസ്സ് കൂടും
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പേരില്‍ മാറ്റം വരുത്തി; ഹൈനെസ് CB350 ജാപ്പനീസ് വിപണിയില്‍ എത്തിച്ച് ഹോണ്ട
മെയ്ഡ്-ഇന്‍-ഇന്ത്യ ഹൈനെസ് CB350 ജാപ്പനീസ് വിപണിയില്‍ എത്തിച്ച് നിര്‍മ്മാതാക്കളായ ഹോണ്ട. രാജ്യത്ത് GB350 എന്ന് വിളിക്കപ്പെടുന്ന റെട്രോ-സ്റ്റൈല്‍ മോട്ടോര്‍സൈക്കിളിന് 268,000 യെന്‍ (ഏകദേശം 1.89 ലക്ഷം രൂപ) വിലയുണ്ട്.

ഇന്ത്യന്‍ വിപണിയില്‍ ആദ്യം അവതരിപ്പിച്ചപ്പോള്‍ ഹൈനസിന്റെ ബേസ് പതിപ്പിന് 1.85 ലക്ഷം രൂപയും ടോപ്പ് എന്‍ഡ് മോഡലിന് 1.90 ലക്ഷം രൂപയുമായിരുന്നു എക്സ്ഷോറൂം വില.

എന്നാല്‍ അടുത്തിടെ 2021 ജനുവരിയില്‍ നാമമാത്രമായ വര്‍ധനവിന് ഭാഗമായി. ഇതിന്റെ ഫലമായി അടിസ്ഥാന പതിപ്പിന് (DLX) 1.86 ലക്ഷം രൂപയും പ്രീമിയം പതിപ്പായ (DLX പ്രോ) 1,92,500 രൂപയുമാണ് എക്സ്ഷോറൂം വില.
MOST READ: അഞ്ച് സീറ്റർ ടിഗുവാൻ എസ്യുവി തിരിച്ചെത്തുന്നു; കൂട്ടിന് പുത്തൻ പെട്രോൾ എഞ്ചിനും

CB350 റെട്രോ-സ്റ്റൈലിംഗ് ആധുനിക സവിശേഷതകളായ ഫുള്‍-എല്‍ഇഡി ലൈറ്റിംഗ്, നാവിഗേഷന്‍ ഫംഗ്ഷനോടുകൂടിയ ബ്ലൂടൂത്ത് പ്രാപ്തമാക്കിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ ലഭിക്കുന്നു. ഇന്‍കമിംഗ് കോളുകളിലേക്കും ടെക്സ്റ്റ് അലേര്‍ട്ടുകളിലേക്കും ബ്ലൂടൂത്ത് കണക്റ്റിവിറ്റി റൈഡറിന് ആക്സസ് നല്കുന്നു.

പേരില്‍ ചെറിയ മാറ്റം സംഭവിച്ചു എന്നതൊഴിച്ചു നിര്‍ത്തിയാല്‍, ഇന്ത്യന്‍ വിപണിയില്‍ പോയ വര്‍ഷം അവതരിപ്പിച്ച മോഡല്‍ തന്നെയാണ് ജപ്പനീസ് വിപണിയിലും വില്‍പ്പനയക്കായി എത്തിച്ചിരിക്കുന്നത്.
MOST READ: ഡീസൽ എഞ്ചിനുകളിലേക്ക് മാരുതിയുടെ മടക്കം; ആദ്യം എത്തുക എർട്ടിഗയിലും സിയാസിലും

2020 ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ CB350-യുടെ 100 യൂണിറ്റുകള്‍ ഏതാനും രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാന്‍ ഹോണ്ടയ്ക്ക് കഴിഞ്ഞു. ജന്മനാടായ ജപ്പാന് വിപണിയാണ് അതിലൊന്ന്.

ഇന്ത്യയില്‍ വിറ്റഴിക്കുന്ന CB350 ഇതിനകം തന്നെ ബിഎസ് VI നിലവാരത്തിലുള്ളതാണ്. ഇത് യൂറോ 5 മലിനീകരണ മാനദണ്ഡങ്ങള്‍ക്ക് തുല്യമാണ്. അതിനാല്‍, എഞ്ചിന് നവീകരിക്കുന്നതിന് ഹോണ്ടയ്ക്ക് കൂടുതല്‍ നിക്ഷേപം നടത്തേണ്ടതില്ല.
MOST READ: ഫിനാന്‍സ് പദ്ധതികള്‍ എളുപ്പത്തില്‍; വിവിധ ബാങ്കുകളുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ടാറ്റ

നിലവില്‍ ബിഗ് വിംഗ് റീട്ടെയില്‍ ചാനല്‍ വഴി മാത്രമാണ് ഹൈനസ് CB350-യുടെ വില്‍പ്പന ഇന്ത്യയില്‍ നടക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡ് അടക്കിവാണിരുന്ന ശ്രേണി ലക്ഷ്യമിട്ടാണ് ഹൈനസ് CB350 വിപണിയില്‍ എത്തുന്നത്.

മീറ്റിയോര്‍ 350 ആണ് മോഡലിന്റെ പ്രധാന എതിരാളി. റെട്രോ സ്റ്റൈലില്‍ ക്ലാസിക് ലുക്കിലാണ് ഹൈനസ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.
MOST READ: ആറ് ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കാനൊരുങ്ങി എര്‍ത്ത് എനര്‍ജി

വൃത്താകൃതിയിലുള്ള ഹെഡ്ലാമ്പ്, സിംഗിള്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ക്രോം ഫിനിഷിങ്ങിലുള്ള ഫെന്‍ഡറുകള്‍, അല്‍പ്പം ഉയര്‍ന്ന് നില്ക്കുന്ന ക്രോമിയം ഫിനിഷിങ്ങിലുള്ള എക്സ്ഹോസ്റ്റ്, അലോയി വീലുകള്‍, മികച്ച ഡിസൈനിലുള്ള ടെയില്‍ ലാമ്പ് എന്നിവയാണ് പ്രധാന ഡിസൈന്‍ സവിശേഷതകള്‍.

പുതിയ 348 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഹോണ്ട ഹൈനസിന് കരുത്തേകുന്നത്. ഇത് 20.78 bhp പവറില്‍ 30 Nm torque ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. സ്ലിപ്പര്‍ ക്ലച്ചും ജോടിയാക്കിയ അഞ്ച് സ്പീഡാണ് ഗിയര്‍ബോക്സ്.

മുന്‍വശത്ത് ടെലിസ്കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട ഹൈഡ്രോളിക് ഷോക്കുകളുമാണ് സസ്പെന്ഷന് ഡ്യൂട്ടികള്‍ കൈകാര്യം ചെയ്യുന്നത്.