ഫിനാന്‍സ് പദ്ധതികള്‍ എളുപ്പത്തില്‍; വിവിധ ബാങ്കുകളുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ടാറ്റ

വാണിജ്യ വാഹനങ്ങള്‍ക്കുള്ള ഫിനാന്‍സ് പദ്ധതികള്‍ എളുപ്പത്തില്‍ ആക്കുന്നതിനായി വിവിധ ബാങ്കുകളുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ടാറ്റ. നിരവധി സ്വകാര്യ ബാങ്കുകള്‍, NBFC, പൊതുമേഖലാ ബാങ്കുകള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫിനാന്‍സ് പദ്ധതികള്‍ എളുപ്പത്തില്‍; വിവിധ ബാങ്കുകളുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ടാറ്റ

ഈ ബാങ്കുകളില്‍ എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, AU സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, NBFC പോലുള്ള ചോളമണ്ഡലം ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഫിനാന്‍സ് കോ ലിമിറ്റഡ്, HDB ഫിനാന്‍ഷ്യല്‍ സര്‍വീസസ്, സുന്ദരം ഫിനാന്‍സ്, പൊതുമേഖലാ ബാങ്കുകളുടെ പുതിയ ലയിപ്പിച്ച സ്ഥാപനങ്ങള്‍ - യൂണിയന്‍ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയും ഉള്‍പ്പെടുന്നു.

ഫിനാന്‍സ് പദ്ധതികള്‍ എളുപ്പത്തില്‍; വിവിധ ബാങ്കുകളുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ടാറ്റ

പുതിയതും പ്രീ-ഉടമസ്ഥതയിലുള്ളതുമായ വാഹനങ്ങള്‍ക്ക് മൂല്യ ഓഫറുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനാണ് ഈ പങ്കാളിത്തം ലക്ഷ്യമിടുന്നത്. കൂടാതെ, ഈ കൂട്ടുകെട്ടുകളില്‍ നിന്ന് ഉണ്ടാകുന്ന ഓഫറുകളില്‍ ഫ്യുവല്‍ ധനസഹായം, പ്രവര്‍ത്തന മൂലധന ധനസഹായം, മൊത്തം ധനസഹായം, സേവന ചെലവ് ധനസഹായം എന്നിവ പോലുള്ള അനുബന്ധ ധനകാര്യ വ്യവസ്ഥകള്‍ ഉള്‍പ്പെടും.

MOST READ: മോഡലുകൾക്ക് 34,000 രൂപ വരെ വില വർധവുമായി മാരുതി

ഫിനാന്‍സ് പദ്ധതികള്‍ എളുപ്പത്തില്‍; വിവിധ ബാങ്കുകളുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ടാറ്റ

എല്ലാ പങ്കാളി ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും കുറഞ്ഞ ഔപചാരികതയോടെ ആകര്‍ഷകമായ സാമ്പത്തിക പദ്ധതികള്‍ നേടാന്‍ ഉപഭോക്താക്കളെ ഇത് പ്രാപ്തരാക്കുകയും ചെയ്യുന്നു.

ഫിനാന്‍സ് പദ്ധതികള്‍ എളുപ്പത്തില്‍; വിവിധ ബാങ്കുകളുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ടാറ്റ

ടാറ്റ മോട്ടോര്‍സ് എല്ലായ്‌പ്പോഴും ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദവും മൂല്യവത്തായതുമായ ഓഫറുകള്‍ നല്‍കിക്കൊണ്ട് അവരുടെ ഉടമസ്ഥാവകാശ അനുഭവം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് വാണിജ്യ വാഹന ബിസിനസ് സെയില്‍സ് & മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് രാജേഷ് കൗള്‍ പറഞ്ഞു.

MOST READ: കണ്ണുതള്ളി ഫോക്‌സ്‌വാഗണ്‍; വിൽപ്പനയ്ക്ക് എത്തുംമുമ്പേ ടി-റോക്കിന്റെ രണ്ടാം ബാച്ചും വിറ്റഴിഞ്ഞു

ഫിനാന്‍സ് പദ്ധതികള്‍ എളുപ്പത്തില്‍; വിവിധ ബാങ്കുകളുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ടാറ്റ

ഉപഭോക്തൃ കേന്ദ്രീകൃത സിവി ഫിനാന്‍സിംഗ് സമീപനം നയിക്കുന്നതില്‍ അതീവ പരിചയസമ്പന്നരായ പ്രമുഖ പൊതു, സ്വകാര്യ മേഖലയിലെ ബാങ്കുകളുമായും എന്‍ബിഎഫ്സികളുമായും കൈകോര്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഫിനാന്‍സ് പദ്ധതികള്‍ എളുപ്പത്തില്‍; വിവിധ ബാങ്കുകളുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ടാറ്റ

'ഈ പങ്കാളിത്തം തീര്‍ച്ചയായും മൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ഉപഭോക്താക്കളുടെ എക്കാലത്തെയും വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് പൊതുവായ കരുത്ത് വര്‍ധിപ്പിക്കുകയും ചെയ്യുമെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

MOST READ: ഡീസൽ എഞ്ചിനുകളിലേക്ക് മാരുതിയുടെ മടക്കം; ആദ്യം എത്തുക എർട്ടിഗയിലും സിയാസിലും

ഫിനാന്‍സ് പദ്ധതികള്‍ എളുപ്പത്തില്‍; വിവിധ ബാങ്കുകളുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ടാറ്റ

ഉപഭോക്തൃ വിഭാഗങ്ങള്‍, ഉത്പ്പന്ന വിഭാഗങ്ങള്‍ എന്നിവയില്‍ കൂടുതല്‍ വര്‍ധനവുണ്ടാകുമെന്ന് ഉറപ്പുണ്ട്, മാത്രമല്ല ഭാവിയിലും കാര്യക്ഷമവും ആനന്ദകരവുമായ രീതിയില്‍ ഉപഭോക്താക്കളെ സേവിക്കാന്‍ ഇത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ടാറ്റ അറിയിച്ചു.

ഫിനാന്‍സ് പദ്ധതികള്‍ എളുപ്പത്തില്‍; വിവിധ ബാങ്കുകളുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ടാറ്റ

ഈ പങ്കാളിത്തത്തിലൂടെ, ടാറ്റ മോട്ടോര്‍സ് ഉപഭോക്താക്കളുടെ വിവിധ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ലക്ഷ്യമിടുന്നു.

MOST READ: ഫീച്ചറുകള്‍ ഓരോന്നായി പരിചയപ്പെടാം! ഗ്രാസിയ സ്പോര്‍ട്ടിന്റെ പരസ്യ വീഡിയോയുമായി ഹോണ്ട

ഫിനാന്‍സ് പദ്ധതികള്‍ എളുപ്പത്തില്‍; വിവിധ ബാങ്കുകളുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ടാറ്റ

അതായത് ഗ്രാമീണ വിപണികളില്‍ സംഘടിത ഫിനാന്‍സ് ലഭ്യമാക്കുക, സാങ്കേതിക അധിഷ്ഠിത പരിഹാരങ്ങള്‍ ഉപയോഗിച്ച് വാഹന ഫിനാന്‍സ് പ്രവര്‍ത്തന മൂലധന ധനകാര്യവും വാഗ്ദാനം ചെയ്യുക, സിവി ഉപഭോക്താക്കള്‍ക്ക് സേവന ചെലവ് ഫണ്ടിംഗ് ഉള്‍പ്പെടെ വര്‍ദ്ധിച്ചുവരുന്ന പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് അവരുടെ ബിസിനസ്സില്‍ നിന്ന് കൂടുതല്‍ പണം ലഭിക്കുന്നതിന് അവരെ സഹായിക്കുക.

ഫിനാന്‍സ് പദ്ധതികള്‍ എളുപ്പത്തില്‍; വിവിധ ബാങ്കുകളുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ടാറ്റ

ഉപഭോക്താക്കള്‍ക്ക് ഫ്യുവല്‍ കാര്‍ഡുകള്‍ വാഗ്ദാനം ചെയ്യും. ഇതോടെ ഇന്ധനച്ചെലവ് പരിഹരിക്കാന്‍ ഉപഭോക്താക്കളെ സഹായിക്കാനും സാധിക്കും. ഈ ഫിനാന്‍സ് പരിഹാരങ്ങളില്‍ ചിലത് വലിയ കോര്‍പ്പറേറ്റ് ഉപഭോക്താക്കളെയും, വ്യക്തിഗത ഉപഭോക്താക്കളെയുമാണ് ലക്ഷ്യം വയ്ക്കുന്നത്.

Most Read Articles

Malayalam
English summary
Tata Motors Ties Up With Many Banks For Financial Assistance. Read in Malayalam.
Story first published: Tuesday, January 19, 2021, 18:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X