സിഎഫ് മോട്ടായുടെ പുതുക്കിയ ബിഎസ്-VI 650NK മോഡലും വിപണിയിലേക്ക്
ഉടൻ തന്നെ ബിഎസ്-VI 650NK ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ചൈനീസ് ഇരുചക്ര വാഹന നിർമാതാക്കളായ സിഎഫ് മോട്ടാ. വരാനിരിക്കുന്ന മിഡിൽവെയ്റ്റ് റോഡ്സ്റ്റർ മോട്ടോർസൈക്കിളിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.

എന്നിരുന്നാലും ബിഎസ്-VI കംപ്ലയിന്റ് മോഡലിന് അതിന്റെ മുൻഗാമിയെ അപേക്ഷിച്ച് നേരിയ കോസ്മെറ്റിക് നവീകരണം ലഭിക്കുമെന്ന് കമ്പനി വൃത്തങ്ങൾ സൂചന നൽകിയിട്ടുണ്ട്.

വരാനിരിക്കുന്ന മോഡലിലെ സ്റ്റൈലിംഗ് സൂചകങ്ങളിൽ പുനർരൂപകൽപ്പന ചെയ്ത ഫ്യുവൽ ടാങ്കും ഫ്രണ്ട് ഫെൻഡറും ഉൾപ്പെടും. മറ്റ് ഡിസൈൻ ഘടകങ്ങളിൽ ഡ്യുവൽ-ടോൺ ഹെഡ്‌ലൈറ്റ് മാസ്കും സ്പ്ലിറ്റ്-സ്റ്റൈൽ സീറ്റുകളും ഉൾപ്പെടുമെന്നാണ് വിവരം.
MOST READ: സൂപ്പർ ബൈക്കുകളിലെ രാജാവ്, 2021 സുസുക്കി ഹയാബൂസ ഏപ്രിൽ 26-ന് ഇന്ത്യയിലെത്തും

ഹാർഡ്‌വെയർ സംവിധാനങ്ങളെല്ലാം ബിഎസ്-IV മോഡലിന് സമാനമായി തുടരും. അങ്ങനെ സസ്പെൻഷൻ സജ്ജീകരണത്തിൽ മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ അസമമായി മൗണ്ട് ചെയ്ത റിയർ മോണോ ഷോക്കും ഉൾപ്പെടും.

മുൻവശത്തെ ഇരട്ട റോട്ടറുകളും പിന്നിൽ ഒരു ഡിസ്കും ബ്രേക്കിംഗ് ജോലികൾ കൈകാര്യം ചെയ്യും. റൈഡറിന് കൂടുതൽ സുരക്ഷ ഒരുക്കുന്നതിനായി ഇരട്ട-ചാനൽ എബിഎസും കമ്പനി വാഗ്‌ദാനം ചെയ്യും.
MOST READ: ജനപ്രിയ R15 മോഡലിന് പുത്തൻ കളർ ഓപ്ഷനുമായി യമഹ

മെക്കാനിക്കൽ സവിശേഷതകൾ 649 സിസി, ലിക്വിഡ്-കൂൾഡ്, പാരലൽ-ട്വിൻ എഞ്ചിൻ ബിഎസ്-VI 650NK നിലനിർത്തും. ബിഎസ്-VI എഞ്ചിനിൽ നിന്നുള്ള പവർ, ടോർഖ് കണക്കുകൾ സിഎഫ് മോട്ടോ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

എന്നാൽ ഇവയിൽ കാര്യമായ വ്യത്യാസങ്ങൾ ഒന്നും തന്നെയുണ്ടാകുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. അതായത് മുൻഗാമിയിൽ ലഭ്യമായിരുന്ന 61.18 bhp കരുത്തും 56 Nm torque ഉം കമ്പനി പുതുക്കിയ മോഡലിലും അവതരിപ്പിക്കുമെന്ന് സാരം.
MOST READ: ജിംനി 5-ഡോര്‍ മോഡലിന്റെ അവതരണം ഈ വര്‍ഷം; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി സുസുക്കി

സിഎഫ് മോട്ടോ 300NK ബിഎസ്-VI മോഡലിൽ ഉപയോഗിച്ച അതേ തന്ത്രമായിരിക്കും മിഡിൽവെയ്റ്റ് റോഡ്സ്റ്റർ മോട്ടോർസൈക്കിളിലും ഉപയോഗിക്കുക. അതിനാൽ വിലയും ബിഎസ്-IV പതിപ്പിന് തുല്യമായിരിക്കും.

650NK മോഡലിലും സമാനമായ ഒരു തന്ത്രം പയറ്റാനാകും ചൈനീസ് ബ്രാൻഡ് മുതിരുക. അതിനാൽ വരാനിരിക്കുന്ന സിഎഫ് മോട്ടോ 650NK ബിഎസ്-VI 3.99 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിൽ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








