Just In
- 6 hrs ago
പള്സര് 180F ഔദ്യോഗിക വെബ്സൈറ്റില് നിന്നും പിന്വലിച്ച് ബജാജ്; നിര്ത്തലാക്കിയെന്ന് സൂചന
- 9 hrs ago
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
- 12 hrs ago
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- 1 day ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്സ്; ബുക്കിംഗ് മൊബൈല് അപ്ലിക്കേഷന് വഴി
Don't Miss
- Movies
നടുംപുറത്തിനിട്ട് വരദയുടെ ചവിട്ട് കൊണ്ടതില് പിന്നെ അലാറം വെച്ചിട്ടില്ല, ജിഷിന്റെ രസകരമായ കുറിപ്പ്
- News
ഇന്ത്യ വാക്സിനേഷന്റെ രണ്ടാംഘട്ടത്തിലേക്ക്: കൊവിൻ വാക്സിനേഷൻ രാവിലെ ഒമ്പത് മുതൽ, രജിസ്ട്രേഷൻ എങ്ങനെ?
- Sports
കേരള പ്രീമിയര് ലീഗ്: ജഴ്സി പുറത്തിറക്കി കേരള യുണൈറ്റഡ് എഫ്സി, ആദ്യ കളി മാര്ച്ച് ആറിന്
- Finance
ഏറ്റവും കൂടുതല് സമയം ജോലി ചെയ്തിട്ടും കുറഞ്ഞ വേതനം ലഭിക്കുന്നവര് ഇന്ത്യക്കാര്; ഐഎല്ഒ
- Lifestyle
സാമ്പത്തിക ഭദ്രത കൈവരുന്ന രാശിക്കാര്
- Travel
13450 രൂപയ്ക്ക് കേരളത്തില് നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കാത്തിരിപ്പ് അവസാനിപ്പിച്ച് ഹാർലിയുടെ അഡ്വഞ്ചർ ടൂറർ; പാൻ അമേരിക്ക 1250 വിപണിയിൽ
ആഗോളതലത്തിൽ വളരെ പ്രശസ്‌തി ആർജിച്ചുകൊണ്ടിരിക്കുന്ന മോട്ടോർസൈക്കിളുകളാണ് അഡ്വഞ്ചർ ടൂററുകൾ. ഏത് സാഹചര്യത്തിലും മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നതാണ് ഇവയെ ഇത്രയും ജനപ്രിയമാക്കുന്നതും.

ഈ സെഗ്മെന്റിലേക്ക് നമ്മുടെ സ്വന്തം ഹാർലി ഡേവിഡ്‌സണും എത്തിയിരിക്കുകയാണ്. ഇത്രയും നാൾ പ്രീമിയം ക്രൂയിസർ മോട്ടോർസൈക്കിളുകൾ മാത്രം നിർമിച്ചിരുന്ന ഐതിഹാസിക ബ്രാൻഡിന്റെ ആധുനിക കാലഘട്ടത്തിലേക്കുള്ള മാറ്റത്തിന്റെ പുതിയപടിയാണ് പാൻ അമേരിക്ക അഡ്വഞ്ചർ ബൈക്കിന്റെ അവതരണം.

ഹാർലി-ഡേവിഡ്‌സന്റെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡൽ തന്നെയായിരുന്നു പാൻ അമേരിക്ക 1250. കമ്പനിയുടെ പുതിയ ഉൽപ്പന്ന വിപുലീകരണ തന്ത്രത്തിലൂടെ ബിഎംഡബ്ല്യു R1250GS എതിരാളിയെ ഏകദേശം മൂന്ന് വർഷം മുമ്പാണ് ആദ്യമായി അമേരിക്കൻ കമ്പനി പ്രഖ്യാപിച്ചത്.
MOST READ: നിഞ്ച എലൈറ്റ് സൂപ്പര്‍ D4 ഡെക്കര്‍ ഹെല്‍മെറ്റ് അവതരിപ്പിച്ച് സ്റ്റഡ്‌സ്; വില 1,595 രൂപ

ഈ വലിയ അഡ്വഞ്ചർ ബൈക്ക് തികച്ചും ഒരു പുതിയ എഞ്ചിനാണ് പരിചയപ്പെടുത്തുന്നത്. 1250 സിസി വി-ട്വിൻ DOHC എഞ്ചിൻ, ബിഎംഡബ്ല്യു മോഡലിനേക്കാൾ കരുത്തുറ്റതാണ്. ഏകദേശം 150 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ഹാർലി പാൻ അമേരിക്ക 1250 പ്രാപ്‌തമാണ്.

ആറ് സ്പീഡ് ഗിയർബോക്സുമായാണ് ഈ പുതിയ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. പ്രധാന എതിരാളികളിൽ നിന്ന് വ്യത്യസ്തമായി ഹാർലി ഒരു ചെയിൻ ഡ്രൈവ് വഴി പിൻ വീലിലേക്കാണ് പവർ അയക്കുന്നത്.
MOST READ: മീറ്റിയോറിന് ഗംഭീര സ്വീകരണം, ജനുവരിയിൽ വിറ്റഴിച്ചത് 5,073 യൂണിറ്റുകൾ

പാൻ അമേരിക്ക 1250 ഷോ സസ്പെൻഷൻ സജ്ജീകരണത്തിൽ 47 mm BFF ഫോർക്കുകളും മുൻവശത്ത് ഒരു പിഗ്ഗിബാക്ക് മോണോഷോക്കുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രീലോഡ്, കംപ്രഷൻ, റീബൗണ്ട് എന്നിവയ്ക്കായി ഈ സജ്ജീകരണം ക്രമീകരിക്കാൻ കഴിയും.

ഡംപിംഗ്, റൈഡിംഗ് ശൈലിയും റോഡ് അവസ്ഥകളും യാന്ത്രികമായി ക്രമീകരിക്കുന്ന സെമി-ആക്റ്റീവ് യൂണിറ്റാണ് സ്പെഷ്യൽ വേരിയന്റിൽ വരുന്നത്. പാൻ അമേരിക്ക തീർത്തും ഒരു ആധുനിക ബൈക്കാണ്.

അതിനാലാണ് ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, സ്പോർട്ട്, റെയ്ൻ, റോഡ്, ഓഫ്-റോഡ്, ഓഫ്-റോഡ് പ്ലസ് അഞ്ച് റൈഡിംഗ് മോഡുകൾ എന്നിവ പോലുള്ള ഇലക്ട്രോണിക് സഹായങ്ങൾ ലഭിക്കുന്നത്.

ഒരു കസ്റ്റം ഓഫ്-റോഡ് മോഡും മോട്ടോർസൈക്കിളിന്റെ പ്രത്യേകതയാണ്. അത് ടിസിഎസ്, എബിഎസ്, ത്രോട്ടിൽ പ്രതികരണം, ടോർഖ് ഡെലിവറി, സസ്‌പെൻഷൻ ക്രമീകരണങ്ങൾ എന്നിവ തെരഞ്ഞെടുക്കാൻ റൈഡറിനെ അനുവദിക്കുന്നു. ഇവയെല്ലാം 6.8 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിലൂടെ തെരഞ്ഞെടുക്കാനാകും.
MOST READ: പുതുക്കിയ 2021 MT15 വിപണിയിൽ; മാറ്റം കളർ ഓപ്ഷനിൽ മാത്രം

എന്നാൽ ബൈക്ക് നീങ്ങാൻ തുടങ്ങുമ്പോൾ ടച്ച് നിയന്ത്രണങ്ങൾ പ്രവർത്തനരഹിതമാകും. ക്രമീകരണങ്ങൾ മാറ്റാൻ സ്വിച്ച് ഗിയർ ഉപയോഗിക്കേണ്ടതുണ്ട്. ഹാർലി-ഡേവിഡ്‌സൺ പാൻ അമേരിക്കയുടെ അടിസ്ഥാന വേരിയന്റിന് 14,000 ഡോളറാണ് വില. അതായത് 14.27 ലക്ഷം രൂപ.

ബൈക്കിന്റെ സ്‌പെഷ്യൽ വേരിയന്റിന് 15,500 ഡോളറാണ് മുടക്കേണ്ടത്. ഇത് ഏകദേശം 15.80 ലക്ഷം രൂപയോളം വിലവരും. ഈ വിലകൾ ഏതാണ്ട് പതിറ്റാണ്ടുകളായി ഈ വിഭാഗത്തെ നയിക്കുന്ന ബിഎംഡബ്ല്യു R1250GS-ന് തുല്യമാണ്.

അടുത്ത കുറച്ച് മാസങ്ങൾക്കുള്ളിൽ പാൻ അമേരിക്ക 1250 ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ബൈക്കിന് മികച്ച വിൽപന നേടണമെങ്കിൽ, ബിഎംഡബ്ല്യു R1250GS പതിപ്പുമായി മാന്യമായ രീതിയിൽ തന്നെ വില കുറയ്‌ക്കേണ്ടതുണ്ട്.