Just In
- 7 hrs ago
പള്‍സര്‍ 180F ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ബജാജ്; നിര്‍ത്തലാക്കിയെന്ന് സൂചന
- 10 hrs ago
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
- 12 hrs ago
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- 1 day ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
Don't Miss
- News
തമിഴ് അറിയാത്തതില്‍ വല്ലാത്ത സങ്കടം, മോദിക്ക് പിന്നാലെ തമിഴ്നാട്ടില്‍ ഭാഷാ കാര്‍ഡിറക്കി അമിത് ഷാ!!
- Movies
ആസിഫും മൈഥിലിയും രണ്ടാം ഭാഗത്തില്‍ ഇല്ലാത്തതിന്റെ കാരണം, വെളിപ്പെടുത്തി ബാബുരാജ്
- Sports
152, 126*, 145*- ദേവ്ദത്ത് ഷോ തുടരുന്നു, ഹാട്രിക്ക് സെഞ്ച്വറിയുമായി മലയാളി താരം
- Finance
ഏറ്റവും കൂടുതല്‍ സമയം ജോലി ചെയ്തിട്ടും കുറഞ്ഞ വേതനം ലഭിക്കുന്നവര്‍ ഇന്ത്യക്കാര്‍; ഐഎല്‍ഒ
- Lifestyle
സാമ്പത്തിക ഭദ്രത കൈവരുന്ന രാശിക്കാര്‍
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മീറ്റിയോറിന് ഗംഭീര സ്വീകരണം, ജനുവരിയിൽ വിറ്റഴിച്ചത് 5,073 യൂണിറ്റുകൾ
ഇന്ത്യൻ ക്രൂയിസർ മോട്ടോർസൈക്കിൾ ശ്രേണിയിലെ രാജാക്കൻമാരാണ് റോയൽ എൻഫീൽഡ്. പുതിയ മലിനീകരണ ചട്ടങ്ങൾ രാജ്യത്ത് നിലവിൽ വന്നതോടെ തണ്ടർബേർഡ് കളമൊഴിഞ്ഞത് ഒരു വിഭാഗത്തെ നിരാശരാക്കിയിരുന്നു.

എന്നാൽ ഒരു ആധുനിക പിൻഗാമിയായി റോയൽ എൻഫീൽഡ് ഒരു പകരക്കാരനെ 2020 നവംബറിൽ പരിചയപ്പെടുത്തുകയും ചെയ്‌തു മീറ്റിയോർ 350. വിപണിയിൽ എത്തിയതു മുതൽ ഏറെ ശ്രദ്ധനേടിയ ഈ മോഡലിന് രണ്ടാഴ്ച്ചകൊണ്ട് ലഭിച്ചത് 8,000 ബുക്കിംഗുകളാണ്.

അങ്ങനെ നേട്ടങ്ങൾ കൊയ്‌ത് മീറ്റിയോർ 350 മുന്നേറുകയാണ്. 2021 ജനുവരിയിലെ വിൽപ്പന കണക്കുകളും കമ്പനി വെളിപ്പെടുത്തി. ക്രൂയിസർ മോട്ടോർസൈക്കിളിന്റെ മൊത്തം 5,073 യൂണിറ്റുകളാണ് എൻഫീൽഡ് കഴിഞ്ഞ മാസം ഇന്ത്യൻ വിപണിയിൽ വിറ്റഴിച്ചത്.
MOST READ: ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡയ്ക്ക് പൈക്ക്സ് പീക്ക് എഡിഷൻ ഒരുങ്ങുന്നു

ഇന്ത്യയിലുടനീളമുള്ള തെരഞ്ഞെടുത്ത നഗരങ്ങളിൽ മൂന്ന് മുതൽ നാല് മാസം വരെയാണ് മീറ്റിയോറിനായുള്ള കാത്തിരിപ്പ് കാലാവധി. അസംസ്കൃത വസ്തുക്കളുടെ വിലയുടെ വ്യതിയാനം കാരണം റോയൽ എൻഫീൽഡ് 2021 ഏപ്രിൽ-മെയ് മാസങ്ങളിൽ മോട്ടോർസൈക്കിളുകളുടെ വില വീണ്ടും ഉയർത്താൻ ഒരുങ്ങുന്നു.

അതിനാൽ, മീറ്റിയോർ 350 പതിപ്പിനും ഉടൻ തന്നെ കൂടുതൽ ഒരു വില വർധനവ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റോയൽ എൻഫീൽഡിന്റെ പുതിയ ജെ-പ്ലാറ്റ്ഫോം അവതരിപ്പിക്കുന്ന ആദ്യത്തെ ബൈക്കാണിതെന്ന പ്രത്യേകതയും മോഡലിനുണ്ട്.
MOST READ: പോൾ ആറാമൻ മാർപ്പാപ്പയുടെ സമ്മാനമായി ഇന്ത്യയിലെത്തിയ അതിഥി; സിട്രൺ H വാൻ വീഡിയോ

ഇതേ പ്ലാറ്റ്ഫോമിലാണ് വരാനിരിക്കുന്ന പുതുതലമുറ ക്ലാസിക് 350-യും ഒരുങ്ങുന്നത്. അഞ്ച് സ്പീഡ് ഗിയർബോക്‌സിലേക്ക് ജോടിയാക്കിയ പുതിയ 349 സിസി, എയർ-കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് മീറ്റിയോറിന്റെ ഹൃദയം.

മീറ്റിയോറിലെ റൗണ്ട് ഹെഡ്‌ലാമ്പ്, ടിയർ-ഡ്രോപ്പ് ഫ്യൂവൽ ടാങ്ക് എന്നിവ തണ്ടർബേർഡ് ശ്രേണിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട ചില സ്റ്റൈലിംഗ് വിശദാംശങ്ങളാണ്. എർഗണോമിക്സും സമാനമാണ്. ഉയർന്ന ഹാൻഡിൽബാർ, ഫോർവേഡ് സെറ്റ് ഫുട്പെഗുകൾ എന്നിവയെല്ലാം ക്രൂയിസർ മോട്ടോർസൈക്കിളിലെ പ്രധാന സവിശേഷതയാണ്.
MOST READ: മറാസോയ്ക്ക് ഓട്ടോമാറ്റിക് പതിപ്പൊരുക്കി മഹീന്ദ്ര; അവതരണം ഉടന്‍

ഏറ്റവും രസകരമായ ഫീച്ചർ ട്രിപ്പർ നാവിഗേഷന്റെ സാന്നിധ്യമാണ്. ഇൻസ്ട്രുമെന്റ് കൺസോളിൽ റോയൽ എൻഫീൽഡ് മീറ്റിയോറിന് ഒരു ചെറിയ ടിഎഫ്‌ടി സ്ക്രീൻ ലഭിക്കുന്നു. അതിന് ടേൺ-ബൈ-ടേൺ നാവിഗേഷൻ നിർദ്ദേശങ്ങളാണ് റൈഡറിന് നൽകുന്നത്.

ഇത് ഉപയോഗിക്കുന്നതിന് ഉടമകൾ അവരുടെ സ്മാർട്ട്‌ഫോൺ ബ്ലൂടൂത്ത് ഉപയോഗിച്ച് റോയൽ എൻഫീൽഡിന്റെ അപ്ലിക്കേഷൻ വഴി കണക്റ്റുചെയ്യേണ്ടതുണ്ട്. ഫയർബോൾ, സ്റ്റെല്ലാർ, സൂപ്പർനോവ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ എത്തുന്ന മീറ്റിയോറിന് 1.79 ലക്ഷം മുതൽ 1.94 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.