പാഷൻ പ്രോയുടെ വിൽപ്പനയിൽ കണ്ണുതള്ളി ഹീറോ; ജനുവരിയിൽ നിരത്തിലെത്തിച്ചത് 43,162 യൂണിറ്റുകൾ

വിൽപ്പനയെ സംബന്ധിച്ചിടത്തോളം ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളാണ് ഹീറോ മോട്ടോകോർപ്. 2021 ജനുവരിയിലെ കണക്കുകളിൽ ആഭ്യന്തര ബ്രാൻഡിന് ഈ സ്ഥാനം നിലനിർത്തുകയും ചെയ്‌തു.

പാഷൻ പ്രോയുടെ വിൽപ്പനയിൽ കണ്ണുതള്ളി ഹീറോ; ജനുവരിയിൽ നിരത്തിലെത്തിച്ചത് 43,162 യൂണിറ്റുകൾ

പോയ മാസം 4.67 ലക്ഷം ഇരുചക്രവാഹനങ്ങളാണ് ഹീറോ നിരത്തിലെത്തിച്ചത്. ജനുവരിയിൽ ഏറ്റവും കൂടുതൽ വിൽപ്പന വളർച്ച നേടിയ ഹീറോ മോഡലുകളിൽ ഒന്നാണ് കമ്യൂട്ടർ ശ്രേണിയിൽ എത്തുന്ന പാഷൻ.

പാഷൻ പ്രോയുടെ വിൽപ്പനയിൽ കണ്ണുതള്ളി ഹീറോ; ജനുവരിയിൽ നിരത്തിലെത്തിച്ചത് 43,162 യൂണിറ്റുകൾ

വിൽപ്പനയിൽ വൻ വളർച്ചയാണ് ബൈക്ക് രേഖപ്പെടുത്തിയത്. 2021 ജനുവരിയിൽ പാഷന്റെ മൊത്തം 43,162 യൂണിറ്റുകളാണ് ബ്രാൻഡിന് വിറ്റഴിക്കാൻ സാധിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റ 26,905 യൂണിറ്റുകളിൽ 60 ശതമാനം വളർച്ചയാണ് മോഡലിനുണ്ടായിരിക്കുന്നത്.

MOST READ: സൈക്കിൾ രൂപത്തിലൊരുങ്ങി e-റോക്കിറ്റ് ഇലക്ട്രിക് മോട്ടോർസൈക്കിൾ

പാഷൻ പ്രോയുടെ വിൽപ്പനയിൽ കണ്ണുതള്ളി ഹീറോ; ജനുവരിയിൽ നിരത്തിലെത്തിച്ചത് 43,162 യൂണിറ്റുകൾ

നിലവിലെ കണക്കനുസരിച്ച് ഡിസ്ക് ബ്രേക്ക്, ഡ്രം ബ്രേക്ക് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ഹീറോ പാഷൻ പ്രോയെ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇവയ്ക്ക് യഥാക്രമം

69,600 രൂപയും 67,400 രൂപയുമാണ് എക്സ്ഷോറൂം വില.

പാഷൻ പ്രോയുടെ വിൽപ്പനയിൽ കണ്ണുതള്ളി ഹീറോ; ജനുവരിയിൽ നിരത്തിലെത്തിച്ചത് 43,162 യൂണിറ്റുകൾ

ടെക്നോ ബ്ലൂ, ഹെവി ഗ്രേ മെറ്റാലിക്, മൂൺ യെല്ലോ, സ്പോർട്സ് റെഡ്, ഗ്ലേസ് ബ്ലാക്ക് എന്നിങ്ങനെ അഞ്ച് കളർ ഓപ്ഷനുകളിൽ ഹീറോ പാഷൻ പ്രോ വാഗ്ദാനം ചെയ്യുന്നു. 100 ദശലക്ഷം ലിമിറ്റഡ് എഡിഷൻ വേരിയന്റും ഉടൻ വിപണിയിൽ എത്തിയേക്കും. ഇതിന് മെറൂണിഷ് കളർ ഓപ്ഷനായിരിക്കും കമ്പനി സമ്മാനിക്കുക.

MOST READ: 2021 ഹിമാലയന് കേരളത്തില്‍ വന്‍ ഡിമാന്റ്; ഒറ്റ ദിവസം ഡെലിവറി ചെയ്തത് 100 യൂണിറ്റുകള്‍

പാഷൻ പ്രോയുടെ വിൽപ്പനയിൽ കണ്ണുതള്ളി ഹീറോ; ജനുവരിയിൽ നിരത്തിലെത്തിച്ചത് 43,162 യൂണിറ്റുകൾ

113 സിസി സിംഗിൾ സിലിണ്ടർ എയർ-കൂൾഡ് 4-സ്ട്രോക്ക് ഫ്യുവൽ ഇഞ്ചക്ഷൻ എഞ്ചിനാണ് മോട്ടോർസൈക്കിളിന്റെ ഹൃദയം. ഇത് 7500 rpm-ൽ പരമാവധി 9.15 bhp പവറും 5000 rpm-ൽ 9.89 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

പാഷൻ പ്രോയുടെ വിൽപ്പനയിൽ കണ്ണുതള്ളി ഹീറോ; ജനുവരിയിൽ നിരത്തിലെത്തിച്ചത് 43,162 യൂണിറ്റുകൾ

എഞ്ചിൻ നാല് സ്പീഡ് കോൺസ്റ്റെൻഡ് മെഷ് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. ഡയമണ്ട് ഫ്രെയിമിലാണ് ബൈക്ക് നിർമിച്ചിരിക്കുന്നത്. കൂടാതെ സസ്പെൻഷനായി മുൻവശത്ത് കൺവെൻഷണൽ ഫോർക്കും പിന്നിൽ ഇരട്ട ഷോക്ക് അബ്സോർബറുകളുമാണ് ഹീറോ ഉപയോഗിക്കുന്നത്.

MOST READ: ബഹുദൂരം മുന്നിലോടി ആക്‌ടിവ; ജനുവരിയിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ സ്‌കൂട്ടറുകൾ ഇവ

പാഷൻ പ്രോയുടെ വിൽപ്പനയിൽ കണ്ണുതള്ളി ഹീറോ; ജനുവരിയിൽ നിരത്തിലെത്തിച്ചത് 43,162 യൂണിറ്റുകൾ

130 mm ഫ്രണ്ട്, 130 mm റിയർ ഡ്രം ബ്രേക്കുകളാണ് സ്റ്റാൻഡേർഡായി പാഷന്റെ ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്. ഓപ്ഷണലായി 240 mm ഡിസ്ക് ബ്രേക്കും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം.

പാഷൻ പ്രോയുടെ വിൽപ്പനയിൽ കണ്ണുതള്ളി ഹീറോ; ജനുവരിയിൽ നിരത്തിലെത്തിച്ചത് 43,162 യൂണിറ്റുകൾ

10 ലിറ്റർ ഫ്യുവൽ ടാങ്ക് ശേഷിയുള്ള ബൈക്കിന്റെ ഭാരം 117 കിലോഗ്രാമാണ്. ഹീറോയുടെ ഓട്ടോ സെയിൽ സാങ്കേതികവിദ്യ, i3S എസ് സ്റ്റോപ്പ്-സ്റ്റാർട്ട് ടെക്, ഒരു ഹാലോജൻ ഹെഡ്‌ലാമ്പ്, ഒരു ഡിജി-അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മസ്കുലർ ടാങ്ക്, മഫ്ലർ കവർ എന്നിവയാണ് മോട്ടോർസൈക്കിളിലെ പ്രധാന ഫീച്ചറുകൾ.

പാഷൻ പ്രോയുടെ വിൽപ്പനയിൽ കണ്ണുതള്ളി ഹീറോ; ജനുവരിയിൽ നിരത്തിലെത്തിച്ചത് 43,162 യൂണിറ്റുകൾ

ഹോണ്ട CD110 ഡ്രീം, ടിവിഎസ് സ്റ്റാർ സിറ്റി പ്ലസ് എന്നീ കമ്യൂട്ടർ മോട്ടോർസൈക്കിളുകളുമായാണ് ഹീറോ പാഷൻ പ്രോ ഇന്ത്യൻ വിപണിയിൽ മത്സരിക്കുന്നത്.

Most Read Articles

Malayalam
English summary
Hero Passion Pro Recorded 43,162 Unit Sales In January 2021. Read in Malayalam
Story first published: Saturday, February 20, 2021, 18:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X