ബഹുദൂരം മുന്നിലോടി ആക്‌ടിവ; ജനുവരിയിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ സ്‌കൂട്ടറുകൾ ഇവ

ഇന്ത്യൻ ഇരുചക്ര വിപണിയുടെ ഭൂരിഭാഗവും കൈയ്യടക്കി വെച്ചിരിക്കുന്ന വിഭാഗമാണ് സ്‌കൂട്ടറുകളുടേത്. ഹ്രസ്വദൂര യാത്രകൾക്ക് കേമൻമാരായ ഇവരുടെ 2021 ജനുവരി മാസത്തെ വിൽപ്പന കണക്കുകളും ശ്രദ്ധേയമാണ്.

ബഹുദൂരം മുന്നിലോടി ആക്‌ടിവ; ജനുവരിയിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ സ്‌കൂട്ടറുകൾ ഇവ

ഇന്ത്യക്ക് സ്‌കൂട്ടർ എന്നുപറഞ്ഞാൽ തന്നെ അത് ഹോണ്ട ആക്‌ടിവയാണ്. ഈ മോഡലിന്റെ കുതിപ്പോടെ പുതുവർഷത്തിലെ ആദ്യമാസം തന്നെ വിൽപ്പന കണക്കുകളിൽ ഹോണ്ട ഒന്നാമതെത്തി.

ബഹുദൂരം മുന്നിലോടി ആക്‌ടിവ; ജനുവരിയിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ സ്‌കൂട്ടറുകൾ ഇവ

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി അരങ്ങുവാഴുന്ന ആക്‌ടിവ 2021 ജനുവരിയിൽ 2,11,660 യൂണിറ്റുകളാണ് നിരത്തിലെത്തിച്ചത്. എന്നാൽ പോയവർഷം ഇതേ കാലയളവിൽ ഇത് 2,34,749 യൂണിറ്റായിരുന്നു. അതായത് മോഡലിന്റെ വിൽപ്പനയിൽ ഹോണ്ടയ്ക്ക് 9.84 ശതമാനത്തിന്റെ നഷ്ട‌മുണ്ടായെന്ന് സാരം.

MOST READ: വിൽപ്പന മെച്ചപ്പെടുത്താൻ ഫോർഡ്; മോഡൽ നിരയിലാകെ ഓഫറുകൾ പ്രഖ്യാപിച്ച് പുതിയ അടവ്

ബഹുദൂരം മുന്നിലോടി ആക്‌ടിവ; ജനുവരിയിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ സ്‌കൂട്ടറുകൾ ഇവ

അതേസമയം ആക്‌ടിവയുടെ വിപണിയിലെ പ്രധാന എതിരാളിയാണ് ടിവിഎസ് ജുപ്പിറ്റർ. 51,952 യൂണിറ്റ് വിൽപ്പനയാണ് ഈ മോഡലിന് 2021 ജനുവരിയിൽ നേടിയെടുക്കാനായത്. കഴിഞ്ഞ കൊല്ലം ജനുവരിയിൽ വിറ്റ 28,689 യൂണിറ്റുകളുമായി താരതമ്യം ചെയ്‌താൽ വാർഷിക വിൽപ്പനയിൽ 34.28 ശതമാനത്തിന്റെ വളർച്ചയാണ് ഇവിടെ കാണാൻ സാധിക്കുന്നത്.

ബഹുദൂരം മുന്നിലോടി ആക്‌ടിവ; ജനുവരിയിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ സ്‌കൂട്ടറുകൾ ഇവ

2020 ജനുവരിയിൽ വിറ്റ 54,595 യൂണിറ്റുകളിൽ നിന്ന് 16.70 ശതമാനം വിൽപ്പന ഇടിവോടെ 45,475 യൂണിറ്റുകളുമായി സുസുക്കി ആക്‌സ‌സ് 125 വിൽപ്പന പട്ടികയിൽ മൂന്നാംസ്ഥാനത്തെത്തി. അതേസമയം ഹോണ്ടയുടെ ഡിയോ 28,914 യൂണിറ്റുകളുമായി ഡിയോ നാലാം സ്ഥാനത്തുമെത്തി.

MOST READ: 2021 CBR 650R ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

ബഹുദൂരം മുന്നിലോടി ആക്‌ടിവ; ജനുവരിയിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ സ്‌കൂട്ടറുകൾ ഇവ

2020 ജനുവരിയിൽ ഡിയോയുടെ വിൽപ്പന 32,651 യൂണിറ്റുകളായിരുന്നു. യുവഉപഭോക്താക്കളെ ലക്ഷ്യമാക്കി ടിവിഎസ് പുറത്തിറക്കിയ എൻടോർഖ് 125 ആണ് പട്ടികയിൽ അഞ്ചാമത്. 2020 ജനുവരിയിൽ വിറ്റ 20,638 യൂണിറ്റുകളിൽ നിന്ന് 27,766 യൂണിറ്റ് വിൽപ്പനയാണ് മോഡൽ സ്വന്തമാക്കിയത്.

ബഹുദൂരം മുന്നിലോടി ആക്‌ടിവ; ജനുവരിയിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ സ്‌കൂട്ടറുകൾ ഇവ

കഴിഞ്ഞ മാസം രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട അഞ്ചാമത്തെ സ്‌കൂട്ടറായ എൻ‌ടോർഖിന് വാർഷിക വിൽപ്പനയിൽ 125. 35 ശതമാനം വർധവ് ഉണ്ടാക്കാൻ സാധിച്ചത് ശ്രദ്ധേയമായി.

MOST READ: പിന്നില്‍ സ്‌പെയര്‍ വീല്‍ ഇല്ലാതെ ഇക്കോസ്‌പോര്‍ട്ട്; പുതിയ പതിപ്പിന്റെ പരീക്ഷണ ചിത്രങ്ങള്‍ ഇതാ

ബഹുദൂരം മുന്നിലോടി ആക്‌ടിവ; ജനുവരിയിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ സ്‌കൂട്ടറുകൾ ഇവ

പട്ടികയുടെ രണ്ടാം പകുതിയിൽ ഹീറോ മോട്ടോകോർപിന്റെ പ്ലഷറാണ്. വിൽപ്പനയിൽ 339 ശതമാനം വളർച്ച നേടി 18,603 യൂണിറ്റുകളോടെ ആറാം സ്ഥാനത്തെത്തി. ആദ്യ പത്തിൽ രണ്ട് സ്കൂട്ടറുകളാണ് യമഹയ്ക്കുള്ളത്.

ബഹുദൂരം മുന്നിലോടി ആക്‌ടിവ; ജനുവരിയിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ സ്‌കൂട്ടറുകൾ ഇവ

10,504 യൂണിറ്റുമായി റേ ഏഴാം സ്ഥാനത്താണ്. പോയ വർഷം ഇത് വെറും 2,232 യൂണിറ്റായിരുന്നു. 371 ശതമാനം വിൽപ്പന വളർച്ചയാണ് ജാപ്പനീസ് ബ്രാൻഡിന് മോഡലിലൂടെ കൈവരിക്കാനായത്. ഹീറോയുടെ ഡെസ്റ്റിനി 125 കഴിഞ്ഞ മാസം 9,484 യൂണിറ്റ് നേടി. 2020 ജനുവരിയിൽ ഇത് 394 യൂണിറ്റായിരുന്നു.

ബഹുദൂരം മുന്നിലോടി ആക്‌ടിവ; ജനുവരിയിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ സ്‌കൂട്ടറുകൾ ഇവ

2021 ജനുവരിയിൽ സുസുക്കി ബർഗ്മാൻ സ്ട്രീറ്റ് 125 പതിപ്പിന് ഒമ്പതാം സ്ഥാനത്തെത്താൻ മാത്രമേ കഴിഞ്ഞുള്ളൂ. എന്നാൽ പന്ത്രണ്ട് മാസം മുമ്പ് വിറ്റ 603 യൂണിറ്റുകളിൽ നിന്ന് ഇത്തവണയത് 8,743 യൂണിറ്റുകളായി ഉയർത്താൻ സാധിച്ചു എന്നത് സ്വാഗതാർഹമാണ്.

ബഹുദൂരം മുന്നിലോടി ആക്‌ടിവ; ജനുവരിയിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ സ്‌കൂട്ടറുകൾ ഇവ

അവസാന സ്ഥാനത്ത്, 28 ശതമാനം വിൽപ്പന ഇടിവോടെ ഫാസിനോയാണ്. 2020 ജനുവരിയിലെ 11,647 യൂണിറ്റുകളിൽ നിന്ന് 2021 എത്തിയപ്പോൾ വിൽപ്പന 8,416 യൂണിറ്റുകളായി ചുരുങ്ങി.

Most Read Articles

Malayalam
English summary
Top Selling Scooters In January 2021. Read in Malayalam
Story first published: Saturday, February 20, 2021, 14:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X