Just In
- 10 hrs ago
പള്‍സര്‍ 180F ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ബജാജ്; നിര്‍ത്തലാക്കിയെന്ന് സൂചന
- 13 hrs ago
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
- 15 hrs ago
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- 1 day ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
Don't Miss
- Finance
പുതിയ ബ്രോഡ്ബാൻഡ്- ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് സൌജന്യ 4 ജി സിം കാർഡ്: പദ്ധതിയുമായി ബിഎസ്എൻഎൽ
- News
തെക്കിലും വടക്കിലും മധ്യ കേരളത്തിലും മുന്നില്‍ എല്‍ഡിഎഫ്, 77 സീറ്റ് നേടും, ശബരിമല വിഷയമായാല്‍....
- Movies
ആരും മണിക്കുട്ടനെ ഉപദ്രവിക്കരുതെന്ന് അവതാരകൻ; ആദ്യമായി കിട്ടിയ ക്യാപ്റ്റന്‍സി മുതലാക്കുമെന്ന് താരം
- Sports
IND vs ENG: ടേണിങ് പിച്ചില്‍ എങ്ങനെ ബാറ്റ് ചെയ്യണം? ലക്ഷ്മണിന്റെ ഉപദേശം
- Lifestyle
സാമ്പത്തിക ഭദ്രത കൈവരുന്ന രാശിക്കാര്‍
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പിന്നില്‍ സ്പെയര്‍ വീല്‍ ഇല്ലാതെ ഇക്കോസ്പോര്‍ട്ട്; പുതിയ പതിപ്പിന്റെ പരീക്ഷണ ചിത്രങ്ങള്‍ ഇതാ
ഇന്ത്യന്‍ വിപണിയില്‍ വലിയ മാറ്റങ്ങള്‍ക്ക് തിരികൊളുത്താനൊരുങ്ങുകയാണ് അമേരിക്കന്‍ നിര്‍മ്മാതാക്കളായ ഫോര്‍ഡ്. ബ്രാന്‍ഡില്‍ നിന്നുള്ള ജനപ്രീയ മോഡലായ ഇക്കോസ്പോര്ട്ടിലൂടെയാണ് ഈ മാറ്റങ്ങള്‍ക്ക് കമ്പനി തുടക്കം കുറിക്കുന്നത്.

ഇക്കോസ്പോര്‍ട്ട് ഇന്ത്യന്‍ വിപണിയില്‍ എത്തിയിട്ട് ഏകദേശം 9 വര്‍ഷങ്ങള്‍ പിന്നിട്ടെന്ന് വേണം പറയാന്‍. എങ്കിലും ബ്രാന്‍ഡിന്റെ പ്രതിമാസ വില്‍പ്പന കണക്കുകള്‍ പരിശോധിച്ചാല്‍ ആദ്യസ്ഥാനത്ത് ഉണ്ടാവുക ഇക്കോസ്പോര്‍ട്ട് തന്നെയാണ്.

എങ്കിലും അടുത്തകാലങ്ങളിലായി ശ്രേണിയില്‍ എതികാളികളുടെ എണ്ണം വര്‍ധിച്ചതോടെ മത്സരവും കനത്തുവെന്ന് വേണം പറയാന്‍. മാസങ്ങള്‍ പിന്നിടും തോറും മോഡലിന്റെ വില്‍പ്പന ഇടിയുന്നുവെന്ന് കമ്പനി മനസ്സിലാക്കി തുടങ്ങിയെന്ന് പറയുന്നതാകും ശരി.

നിലവില്‍ ഇന്ന് ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും വലിയ മത്സരം നടക്കുന്ന ശ്രേണിയാണ് കോംപ്ക്ട് എസ്യുവികളുടേത്. മാരുതി സുസുക്കി വിറ്റാര ബ്രെസ, ടാറ്റ നെക്സോണ്‍, മഹീന്ദ്ര XUV500, നിസാന്‍ കിക്സ, റെനോ കൈഗര്‍ എന്നിവര്‍ മത്സരത്തിനെത്തുന്നു.

അതുകൊണ്ട് തന്നെ തങ്ങളുടെ മോഡലിനും നവീകരണം കൊണ്ടുവരാനൊരുങ്ങുകയാണ് ഫോര്‍ഡ്. മെച്ചപ്പെട്ട കണക്റ്റിവിറ്റി സവിശേഷതകള്‍, മികച്ച വാറന്റി, 'ടൈറ്റാനിയം' ട്രിമില്‍ സണ്‍റൂഫ് എന്നിവ വാഗ്ദാനം ചെയ്ത് കഴിഞ്ഞ മാസം ഫോര്‍ഡ് വാഹനം അപ്ഡേറ്റുചെയ്തിരുന്നു.

എന്നാല്‍ ഇപ്പോള്‍, നിര്‍മ്മാതാവ് ഒരു പുതിയ ട്രിം ലെവലും ചേര്‍ക്കാന്‍ പദ്ധതിയിടുന്നതായിട്ടാണ് സൂചന. ഒരു പുതിയ സ്പൈ ചിത്രം ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടു, ഫോര്‍ഡ് ഇക്കോസ്പോര്‍ട്ടിന്റെ പുതിയ പ്രത്യേക പതിപ്പ് ഒരു ഡീലര്‍ യാര്‍ഡില്‍ പാര്‍ക്ക് ചെയ്തിരിക്കുന്നു, ഇത് ഉടന്‍ സമാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ ചിത്രത്തില്‍, വാഹനത്തിന് പിന്നില്‍ ഘടിപ്പിച്ച സ്പെയര്‍ വീല്‍ ലഭിക്കുന്നില്ലെന്ന് കാണാന്‍ കഴിയും. നമ്പര്‍പ്ലേറ്റ് ഹോള്‍ഡര്‍ ഇപ്പോള്‍ ടെയില്‍ ഗേറ്റിലേക്ക് നീക്കി, രസകരമെന്നു പറയട്ടെ, പിന് ബമ്പറിന് സില്‍വര്‍ ഫിനിഷുള്ള ഒരു ഫോക്സ് ബാഷ് പ്ലേറ്റും ലഭിക്കുന്നു.

ചിത്രത്തില്‍, സില്‍വര്‍ ഫിനിഷുള്ള റൂഫ് റെയിലുകളും ഒരു ഷാര്‍ക്ക് ഫിന് ആന്റിനയും കാണാം. റൂഫ് സ്പോയ്ലറും വാഹനത്തിന്റെ നിറത്തില്‍ തന്നെയാണ് ഘടിപ്പിച്ചിരിക്കുന്നത്. കൂടാതെ നമ്പര്‍ പ്ലേറ്റ് മൗണ്ടിന് മുകളില്‍ ഒരു ക്രോം സ്ലാറ്റ് ഉണ്ട്.

സ്പെഷ്യല്‍ പതിപ്പ് മോഡലിന് പ്രൊജക്ടര്‍ ലാമ്പുകള്‍, എല്‍ഇഡി ഡിആര്‍എല്‍, അലോയ് വീലുകള്‍ എന്നിവയും ലഭിക്കും. ആംബിയന്റ്, ടൈറ്റാനിയം, ടൈറ്റാനിയം പ്ലസ്, ട്രെന്‍ഡ്, സ്പോര്‍ട്സ് എന്നിങ്ങനെ അഞ്ച് വേരിയന്റുകളില്‍ നിലവില്‍ ഫോര്‍ഡ് ഇക്കോസ്പോര്‍ട്ട് ലഭ്യമാണ്.
MOST READ: ZS പെട്രോള്‍ മോഡലിന് മൂന്ന് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍; സ്ഥിരീകരിക്കാതെ എംജി

എസ്യുവിയില് രണ്ട് എഞ്ചിന് ഓപ്ഷനുകളാണ് ഫോര്‍ഡ് വാഗ്ദാനം ചെയ്യുന്നത്. ആദ്യത്തേത് 1.5 ലിറ്റര്‍ നാച്ചുറല്‍ ആസ്പിരേറ്റഡ് ഇന്‍ലൈന്‍ -3 പെട്രോള്‍ മോട്ടോര്‍, ഇത് യഥാക്രമം 123 bhp കരുത്തും 149 Nm torque ഉം ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്.

5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഉപയോഗിച്ച് എഞ്ചിന് ജോടിയാക്കുന്നു. 1.5 ലിറ്റര്‍, ടര്‍ബോചാര്‍ജ്ഡ്, ഇന്‍ലൈന്‍ -4 ഡീസല്‍ എഞ്ചിനാണ് രണ്ടാമത്തെ എഞ്ചിന് ഓപ്ഷന്.

ഈ യൂണിറ്റിന് 100 bhp കരുത്തും 215 Nm torque ഉം സൃഷ്ടിക്കാന്‍ കഴിയും. കൂടാതെ 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി എഞ്ചിന് ജോടിയാക്കുന്നു.
Source: Gaadiwaadi