ആക്ടിവ മോഡലുകള്‍ക്ക് ഇനി ചെലവേറും; വില വര്‍ധനവുമായി ഹോണ്ട

ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയില്‍ നിന്നുള്ള ജനപ്രീയ മോഡലാണ് ആക്ടിവ. പുതുവര്‍ഷം മുതല്‍ മോഡല്‍ നിരയില്‍ വില വര്‍ധനവ് വരുത്തുമെന്ന് കമ്പനി അറിയിച്ചിരുന്നു.

ആക്ടിവ മോഡലുകള്‍ക്ക് ഇനി ചെലവേറും; വില വര്‍ധനവുമായി ഹോണ്ട

ഇതിന്റെ ഭാഗമായി ആക്ടിവ ശ്രേണിയിലെ ആക്ടിവ് 6G, ആക്ടിവ 125 മോഡലുകളുടെ വില വര്‍ധിപ്പിച്ചിരിക്കുകയാണ് കമ്പനി. നിലവില്‍ ബ്രാന്‍ഡിനായി ഏറ്റവും കൂടുതല്‍ വില്‍പ്പന നേടിക്കൊടുക്കുന്ന മോഡലുകള്‍ കൂടിയാണിത്. വില വര്‍ധനവ് മുന്നോട്ടുള്ള വില്‍പ്പനയെ എങ്ങനെ ബാധിക്കുമെന്ന് കാത്തിരുന്ന് കാണണം.

ആക്ടിവ മോഡലുകള്‍ക്ക് ഇനി ചെലവേറും; വില വര്‍ധനവുമായി ഹോണ്ട

ആക്ടിവ 110 സിസി മോഡലിന് ഇനി 66,799 രൂപ എക്‌സ്‌ഷോറൂം വിലയായി നല്‍കണം. 125 പതിപ്പിന് 70,629 രൂപയും ഉപഭോക്താക്കള്‍ എക്‌സ്‌ഷോറൂം വിലയായി നല്‍കണം. ശ്രേണിയില്‍ ഉടനീളം വില വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും ഫീച്ചറുകളിലോ, ഡിസൈനിലോ മാറ്റങ്ങള്‍ ഒന്നും തന്നെ ഇല്ല.

Activa 6G Price
STD ₹66,799 (vs. ₹65,892)
DLX ₹65,544 (vs. ₹67,392)
20th Year Annive₹ary Edition STD ₹68,299 (vs. ₹67,392)
20th Year Annive₹ary Edition DLX ₹70,044 (vs. ₹68,892)
Activa 125 Price
Drum ₹70,629 (vs. ₹69,470)
Drum Alloy ₹74,198 (vs. ₹72,970)
Disc Alloy ₹77,752 (vs. ₹76,470)

MOST READ: ക്ലിക്ക് ടു ബൈ ഹിറ്റായി! ആക്‌സിസ് ബാങ്കുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ഹ്യുണ്ടായി

ആക്ടിവ മോഡലുകള്‍ക്ക് ഇനി ചെലവേറും; വില വര്‍ധനവുമായി ഹോണ്ട

2000-ലാണ് ആക്ടിവയെ ഹോണ്ട വിപണിയില്‍ അവതരിപ്പിക്കുന്നത്. വിപണിയില്‍ എത്തി അധികം വൈകാതെ തന്നെ, സ്‌കൂട്ടര്‍ ബ്രാന്‍ഡിന്റെ ജനപ്രീയ മോഡലായി മാറുകയും ചെയ്തു. ഈ വര്‍ഷം, മോഡല്‍ വിപണിയില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കി.

ആക്ടിവ മോഡലുകള്‍ക്ക് ഇനി ചെലവേറും; വില വര്‍ധനവുമായി ഹോണ്ട

ആക്ടിവ 6G-യുടെ പുതിയ ഇരുപതാം വാര്‍ഷിക സ്പെഷ്യല്‍ പതിപ്പ് ആവര്‍ത്തനം വിപണിയില്‍ എത്തിച്ചുകൊണ്ടാണ് ഹോണ്ട ഈ അവസരം ആഘോഷിച്ചത്. പോയ വര്‍ഷത്തിന്റെ തുടക്കത്തിലാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട, ആക്ടിവ 6G വിപണിയില്‍ അവതരിപ്പിച്ചത്.

MOST READ: മികച്ച വേഗതയും സുഗമമായ സവാരിയും; ക്രെറ്റയുടെ ഉയര്‍ന്ന പതിപ്പുകളില്‍ ഇനി JK ടയറുകള്‍

ആക്ടിവ മോഡലുകള്‍ക്ക് ഇനി ചെലവേറും; വില വര്‍ധനവുമായി ഹോണ്ട

മുന്‍തലമുറ ആക്ടിവ 5G വിപണിയില്‍ എത്തി രണ്ട് വര്‍ഷം പിന്നിടുമ്പോഴാണ് പുതിയ പതിപ്പിനെ കമ്പനി നിരത്തില്‍ എത്തിക്കുന്നത്. നിരവധി മാറ്റങ്ങളോടെയാണ് പുതിയ പതിപ്പ് വിപണിയില്‍ എത്തിയിരിക്കുന്നത്.

ആക്ടിവ മോഡലുകള്‍ക്ക് ഇനി ചെലവേറും; വില വര്‍ധനവുമായി ഹോണ്ട

പുതുക്കിയ എല്‍ഇഡി ഹെഡ്‌ലാമ്പ്, പുതിയ ഡിസൈനിലുള്ള ആപ്രോണ്‍ എന്നിവ ആക്ടിവ 6G -യുടെ സവിശേഷതകളാണ്. ആക്ടിവ 125 ബിഎസ് VI പതിപ്പില്‍ കണ്ടിരുന്ന സൈലന്റ് സ്റ്റാര്‍ട്ട് സിസ്റ്റം പുതിയ പതിപ്പിലും ഇടംപിടിച്ചിട്ടുണ്ട്.

MOST READ: പുതുവര്‍ഷത്തില്‍ ഹോണ്ടയുടെ സമ്മാനം; മോഡലുകള്‍ക്ക് 2.50 ലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍

ആക്ടിവ മോഡലുകള്‍ക്ക് ഇനി ചെലവേറും; വില വര്‍ധനവുമായി ഹോണ്ട

110 സിസി ബിഎസ് VI എഞ്ചിന്‍ കരുത്തിലാണ് പുതിയ സ്‌കൂട്ടര്‍ വിപണിയില്‍ എത്തുന്നത്. ഈ എഞ്ചിന്‍ 8,000 rpm -ല്‍ 7.6 bhp കരുത്ത് ഉത്പാദിപ്പിക്കും. ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനം സ്‌കൂട്ടറില്‍ നല്‍കിയിട്ടുണ്ട്.

ആക്ടിവ മോഡലുകള്‍ക്ക് ഇനി ചെലവേറും; വില വര്‍ധനവുമായി ഹോണ്ട

എഞ്ചിന്‍ സ്റ്റാര്‍ട്ട്, സ്റ്റോപ് ബട്ടണ്‍, പകുതി ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് കണ്‍സോള്‍, മള്‍ട്ടി-ഫങ്ഷന്‍ കീ, വലിയ സീറ്റ്, 18 ലിറ്റര്‍ സ്റ്റോറേജ് സ്‌പെയ്‌സ്, വലിയ വീല്‍ബേസ് എന്നിവയും പുതിയ പതിപ്പിന്റെ സവിശേഷതകളാണ്.

MOST READ: സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയിലേക്ക് പുതിയ മോഡലുകള്‍ ഉള്‍പ്പെടുത്തി മാരുതി

ആക്ടിവ മോഡലുകള്‍ക്ക് ഇനി ചെലവേറും; വില വര്‍ധനവുമായി ഹോണ്ട

ആക്ടിവ 125-ലേക്ക് വന്നാല്‍, ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യത്തെ ബിഎസ് VI സ്‌കൂട്ടറായിരുന്നു ഇത്. മൂന്ന് വകഭേദങ്ങള്‍ വില്‍പ്പനയ്‌ക്കെത്തിച്ചുകൊണ്ട് ഉപഭോക്താക്കള്‍ക്ക് വിശാലമായ ചോയ്‌സ് നല്‍കുകയും ചെയ്യുന്നു.

ആക്ടിവ മോഡലുകള്‍ക്ക് ഇനി ചെലവേറും; വില വര്‍ധനവുമായി ഹോണ്ട

124 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് സ്‌കൂട്ടറിന്റെ കരുത്ത്. ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനവും ഈ എഞ്ചിന്റെ സവിശേഷതയാണ്. 6,500 rpm -ല്‍ 8.4 bhp പവറും 5,000 rpm -ല്‍ 10.54 Nm torque ഉം സൃഷ്ടിക്കും.

ആക്ടിവ മോഡലുകള്‍ക്ക് ഇനി ചെലവേറും; വില വര്‍ധനവുമായി ഹോണ്ട

സൈഡ് സ്റ്റാന്റ് പൂര്‍ണ്ണമായും മടങ്ങിയ ശേഷം മാത്രമേ വാഹനം സ്റ്റാര്‍ട്ട് ചെയ്യാന്‍ സാധിക്കുകയുള്ളു. റെബല്‍ റെഡ്, മെറ്റാലിക് ബ്ലാക്ക്, ഹെവി ഗ്രേ മെറ്റാലിക്, മിഡ്നൈറ്റ് ബ്ലൂ മെറ്റാലിക്, പേള്‍ പ്രെഷ്യസ് വൈറ്റ്, മജസ്റ്റിക് ബ്രൗണ്‍ മെറ്റാലിക് എന്നിങ്ങനെ ആറ് നിറങ്ങളില്‍ ഹോണ്ട ആക്ടിവ 125 ബിഎസ് VI ലഭ്യമാണ്.

Most Read Articles

Malayalam
English summary
Honda Activa 6G, Activa 125 Get Price Hike. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X