Just In
- 1 hr ago
ഷാങ്ഹായ് ഓട്ടോ ഷോയിൽ ഒക്ടാവിയ പ്രോ സെഡാൻ പ്രദർശിപ്പിച്ച് സ്കോഡ
- 12 hrs ago
ടിവിഎസ് ഐക്യുബ് ഇലക്ട്രിക്കിന്റെ വില്‍പ്പന 1,000 യൂണിറ്റുകള്‍ പിന്നിട്ടു; പ്രതിമാസ വില്‍പ്പനയിലും വര്‍ധനവ്
- 13 hrs ago
സഹായഹസ്തവുമായി എംജി; ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ദേവ്നന്ദന്‍ ഗ്യാസുമായി പങ്കാളിത്തം പ്രഖ്യാപി
- 13 hrs ago
പുത്തൻ ഇവി നയത്തോടെ ഗോഗോറോയുമായി പങ്കാളിത്തം ആരംഭിച്ച് ഹീറോ
Don't Miss
- Movies
എത്ര ന്യൂ ജനറേഷന് വന്നാലും ഇവരുടെ തട്ട് താഴ്ന്നിരിക്കും; മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കുറിച്ച് എംഎ നിഷാദ്
- News
കേന്ദ്രത്തിന്റെ സൗജന്യം പ്രതീക്ഷിച്ചാണോ ഇവിടെ വാക്സിൻ സൗജന്യമെന്ന് പിണറായി പ്രഖ്യാപിച്ചത്?; വി മുരളീധരൻ
- Lifestyle
സാമ്പത്തികനേട്ടവും ഉന്നതസ്ഥാനവും ഈ രാശിക്കാര്‍ക്ക് ഫലം
- Finance
കുട്ടനാട്ടിലെ നെല്‍ കര്‍ഷകര്‍ കടുത്ത ദുരിതത്തില്‍; വില കുടിശ്ശിക 149 കോടി രൂപ...എന്ന് തീരും ഈ കഷ്ടം
- Sports
IPL 2021: എന്തൊരടി! കമ്മിന്‍സ് എട്ടാമനോ, ഓപ്പണറോ? ഭാജിയുടെ റെക്കോര്‍ഡ് പഴങ്കഥ
- Travel
ബാലരൂപത്തില്‍ ആരാധന, ഉദ്ദിഷ്ട കാര്യത്തിന് ഉറി വഴിപാടും ലക്ഷ്യപ്രാപ്തി പൂജയും
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മോഡേൺ ക്ലാസിക്ക് CB 350 RS -ന്റെ ഡെലിവറികൾ ആരംഭിച്ച് ഹോണ്ട
പുതുതായി സമാരംഭിച്ച CB 350 RS -ന്റെ ഡെലിവറികൾ രാജ്യത്തുടനീളം ഹോണ്ട ആരംഭിച്ചു. 2021 ഫെബ്രുവരി 16 -ന് അവതരിപ്പിച്ച മിഡ് സൈസ് മോട്ടോർസൈക്കിൾ സിംഗിൾ വേരിയന്റിലും റേഡിയൻറ് റെഡ് മെറ്റാലിക്, ബ്ലാക്ക് വിത്ത് പേൾ സ്പോർട്സ് യെല്ലോ എന്നിങ്ങനെ രണ്ട് നിറങ്ങളിലുമാണ് വാഗ്ദാനം ചെയ്യുന്നത്.

ഇരു കളർ ഓപ്ഷനുകളുടേയും എക്സ്-ഷോറൂം വില യഥാക്രമം 1.96 ലക്ഷം രൂപയും 1.98 ലക്ഷം രൂപയുമാണ്. ഹോണ്ട ഹൈനനെസ് CB 350 -യുമായി താരതമ്യപ്പെടുത്തുമ്പോൾ, CB 350 RS -ന് ഏകദേശം 4,000 രൂപ കൂടുതലാണ്. രണ്ട് മോഡലുകളും ഹോണ്ടയുടെ ബിഗ് വിംഗ് ഡീലർഷിപ്പുകളിൽ മാത്രം ലഭ്യമാണ്.

ഹോണ്ട CB 350 RS, ഹൈനെസ് CB 350 -യേക്കാൾ മികച്ചതായി കാണപ്പെടുന്നു. വ്യത്യസ്തമായി രൂപകൽപ്പന ചെയ്ത സൈഡ് പാനലുകളും ടെയിൽ സെക്ഷൻ എന്നിവയ്ക്കൊപ്പം വിവിധ ബോഡി പാനലുകളിൽ ബ്ലാക്ക്ഔട്ട് ട്രീറ്റ്മെന്റും വാഹനത്തിന് ലഭിക്കുന്നു.
MOST READ: വാഹന മലിനീകരണം കുറയ്ക്കുക ലക്ഷ്യം; ഇനിമുതല്‍ പെട്രോളില്‍ 20 ശതമാനം എഥനോളും

കൂടാതെ സീറ്റ് കുഷ്യനിംഗും ടെക്സ്ചറും സാധാരണ മോഡലിൽ നിന്ന് വ്യത്യസ്തമാണ്. ബ്ലോക്ക് പാറ്റേണുള്ള വിശാലമായ റിയർ ടയർ, എഞ്ചിൻ ബാഷ് പ്ലേറ്റ്, ചെറുതായി റിയർ പൊസിഷൻഡ് ഫുട്പെഗുകൾ, പുതുതായി രൂപകൽപ്പന ചെയ്ത എൽഇഡി ടെയിൽലാമ്പ് എന്നിവ ഹൈനെസ് 350 -ൽ നിന്ന് കൂടുതൽ വേർതിരിക്കുന്നു.

രണ്ട് മോഡലുകളുടെയും വീൽബേസും സീറ്റ് ഉയരവും തുല്യമാണെങ്കിലും ഹോണ്ട CB 350 RS -ന് സാധാരണ മോഡലിനെക്കാൾ 2 കിലോഗ്രാം ഭാരം കുറവാണ്.
MOST READ: മഹീന്ദ്ര പുതുതലമുറ XUV500-യില്‍ ഡീസല്‍ ഓട്ടോമാറ്റിക് ഓപ്ഷനും; പുതിയ വിവരങ്ങള്‍ ഇങ്ങനെ

ഹോണ്ട CB 350, CB 350 RS എന്നിവ ഒരേ പവർട്രെയിൻ പങ്കിടുന്നു. 349 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിനാണ് ഇവയിൽ വരുന്നത്. 5,500 rpm -ൽ 20.8 bhp കരുത്ത് ഉത്പാദിപ്പിക്കുന്നതിനായി ട്യൂൺ ചെയ്തിട്ടുണ്ട്.

ട്രാൻസ്മിഷൻ ഡ്യൂട്ടി നിർവഹിക്കുന്നതിന് ബൈക്കിന് അഞ്ച് സ്പീഡ് ട്രാൻസ്മിഷൻ സജ്ജീകരിച്ചിരിക്കുന്നു. ഇതിന് ഒരു സ്ലിപ്പും അസിസ്റ്റ് ക്ലച്ചും ലഭിക്കുന്നു.

ഹോണ്ട CB 350 RS -ന് മുന്നിൽ ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ ഡ്യുവൽ ഷോക്ക് അബ്സോർബറുകളും ഘടിപ്പിച്ചിരിക്കുന്നു. ബ്രേക്കിംഗിനായി, രണ്ട് അറ്റത്തും ഡിസ്ക് ബ്രേക്കുകളുണ്ട്.

സ്റ്റാൻഡേർഡ് ഫിറ്റ്മെന്റായി ഡ്യുവൽ ചാനൽ ABS ഉം ബൈക്കിന് ലഭിക്കും. സവിശേഷതകളുടെ കാര്യത്തിൽ, ഹോണ്ട CB 350 RS -ന് ഹോണ്ട സെലക്ടബിൾ ടോർക്ക് കൺട്രോൾ സിസ്റ്റം (HSTC) വാഗ്ദാനം ചെയ്യുന്നു.
MOST READ: തരംഗമാകാൻ വീണ്ടും ഹമ്മർ; ഇലക്‌ട്രിക് എസ്‌യുവി പതിപ്പ് ഏപ്രിൽ മൂന്നിന് വിപണിയിൽ എത്തും

ഇത് റിയർ വീൽ ട്രാക്ഷൻ നിലനിർത്തുന്നതിലൂടെ ഫ്രണ്ട്, റിയർ വീൽ വേഗത തമ്മിലുള്ള വ്യത്യാസം മനസിലാക്കുകയും സ്ലിപ്പ് അനുപാതം നിർണ്ണയിക്കുകയും ചെയ്യുന്നു. ഇത് ഫ്യുവൽ ഇഞ്ചക്ഷൻ സിസ്റ്റം വഴി എഞ്ചിൻ toque നിയന്ത്രിക്കുന്നു.