Just In
Don't Miss
- Movies
ബിഗ് ബോസ് സീസൺ 3 ലെ അടുത്ത സുഹൃത്തുക്കൾ മികച്ച പ്രണയ ജോഡിയായി, അഡോണിക്കും ഡിംപലിനും സർപ്രൈസ്
- Finance
വിപണി നേട്ടത്തില്‍ ഉണര്‍ന്നു; സെന്‍സെക്സില്‍ 1 ശതമാനം മുന്നേറ്റം
- Lifestyle
അറിഞ്ഞിരിക്കൂ, കോവിഡ് വാക്സിന്റെ ഈ പാര്‍ശ്വഫലങ്ങള്‍
- News
കോവിഡ് വ്യാപനം രൂക്ഷം: ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണം: പൗരന്മാര്ക്ക് നിര്‍ദേശവുമായി അമേരിക്ക
- Sports
IPL 2021: കുതിപ്പ് തുടര്‍ന്ന് സിഎസ്കെ, രാജസ്ഥാന് എവിടെ പിഴച്ചു? മൂന്ന് കാരണങ്ങളിതാ
- Travel
ശര്‍ക്കര പാത്രത്തിലെ ദേവി മുതല്‍ മിഴാവിന്റെ രൂപത്തിലെത്തിയ ദേവി വരെ!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
തരംഗമാകാൻ വീണ്ടും ഹമ്മർ; ഇലക്‌ട്രിക് എസ്‌യുവി പതിപ്പ് ഏപ്രിൽ മൂന്നിന് വിപണിയിൽ എത്തും
എസ്‌യുവി ശൈലി സ്വീകരിച്ച ഐതിഹാസിക മോഡലായ ജിഎംസി ഹമ്മറിന്റെ ഇലക്ട്രിക് പതിപ്പ് ഏപ്രിൽ മൂന്നിന് അരങ്ങേറ്റം കുറിക്കും. ഒരുകാലത്ത് സമ്പന്നർക്കും പ്രശസ്തർക്കും തെരഞ്ഞെടുക്കാനുള്ള വാഹനമായിരുന്നു ഹമ്മർ.

പെര്‍ഫോമെന്‍സിലും സ്‌റ്റൈലിലും തരംഗം സൃഷ്ടിച്ച് മുന്നോട്ടുപോകുമ്പോഴാണ് അന്തരീക്ഷ മലിനീകരണത്തിന്റെ ദുഷ്‌പേരിൽ ഹമ്മറിനെ 2010-ല്‍ പിന്‍വലിക്കാന്‍ കമ്പനി നിര്‍ബന്ധിതരായത്. എന്നാൽ പുതിയ കാലത്ത് ഒരു ബാറ്ററി അതിന്റെ പുനർജന്മത്തിന് ശക്തി പകരും.

ഹമ്മർ ഇവി ഇപ്പോൾ പരിസ്ഥിതിയോട് യോജിച്ച് നിൽക്കുമ്പോഴും കൂടുതൽ കഴിവുള്ളതായി തന്നെയാണ് നിർമിച്ചിരിക്കുന്നത്. ഏപ്രിൽ മൂന്നിന് അരങ്ങേറ്റം കുറിക്കുന്ന വേളയിൽ തന്നെ ഇലക്ട്രിക് മോഡലിനായുള്ള ബുക്കിംഗും അതേ തീയതി മുതൽ ആരംഭിക്കുമെന്ന് ജിഎംസി പ്രഖ്യാപിച്ചു.
MOST READ: ടാറ്റ സഫാരിക്കായും കാത്തിരിക്കണം; ബുക്കിംഗ് കാലയളവ് രണ്ടര മാസം വരെയെന്ന് റിപ്പോർട്ട്

യുഎസ് കാർ വിപണി എസ്‌യുവികളിലേക്കും പിക്കപ്പ് ട്രക്കുകളിലേക്കും ചായ്‌വ് കാണിക്കുന്ന ഒരു സമയത്ത്, ബാറ്ററിയിൽ പ്രവർത്തിക്കുന്ന പേഴ്‌സണൽ മൊബിലിറ്റി ഓപ്ഷൻ ആഗ്രഹിക്കുന്നവർക്കും ഹമ്മർ എസ്‌യുവി ഇവി നന്നായി യോജിക്കും.

ഹമ്മർ ഇവിയുടെ പിക്കപ്പ് രൂപത്തിൽ നിർമിച്ച ഹമ്മർ എസ്‌യുവി പിൻവശത്തുള്ള ഫ്ലാറ്റ് ബെഡ് കാർഗോ ഏരിയ മറയ്ക്കും. തുടർന്ന് പിൻഡോറിൽ ഘടിപ്പിച്ചിരിക്കുന്ന പൂർണ വലുപ്പമുള്ള സ്‌പെയർ വീലാകും വാഹനത്തിന് മസ്ക്കുലർ രൂപം നൽകുക.
MOST READ: മാര്‍ച്ച് മാസത്തിലും മോഡലുകളില്‍ ആകര്‍ഷമായ ഓഫറുകള്‍ പ്രഖ്യാപിച്ച് ഡാറ്റ്‌സന്‍

മുമ്പ് പുറത്തുവന്ന ചിത്രങ്ങൾ ഹമ്മർ എസ്‌യുവി പിക്കപ്പ് മോഡലിൽ നിന്ന് ചങ്കി സി-പില്ലർ നിലനിർത്തുമെന്ന് തെളിയിച്ചിട്ടുണ്ട്. എന്നാൽ നീളമുള്ള മേൽക്കൂരയും നീട്ടിയ ബോഡി വർക്കുകളും എസ്‌യുവി മോഡലിനെ വ്യത്യസ്‌തമാക്കും.

ഡ്രൈവിംഗ് കഴിവുകളെ സംബന്ധിച്ചിടത്തോളം എസ്‌യുവിയും പിക്കപ്പും ഒരേ പ്ലാറ്റ്ഫോമിൽ നിർമിച്ചതിനാൽ എല്ലാ ഘടകങ്ങളും സമാനമാകാൻ സാധ്യതയുണ്ട്. മൂന്ന് സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കുമെന്ന് അവകാശപ്പെടുന്ന ഹമ്മർ ഇവി പിക്കപ്പിൽ 1000 bhp കരുത്താണ് കമ്പനി അവകാശപ്പെടുന്നത്.

560 കിലോമീറ്ററിലധികം ശ്രേണി വാഹനത്തിന് നൽകാൻ ശേഷിയുള്ള ബാറ്ററി പായ്ക്കാകും ഹമ്മർ എസ്‌യുവിയുടെ ഹൃദയം. വെള്ളത്തിലൂടെയും മണലിലൂടെയും ചെളിയിലൂടെ മറാഡ് ചെയ്യാനും അതിലേറെ കാര്യങ്ങൾ ചെയ്യാനുള്ള കഴിവുകൾ ഹമ്മർ ഇവിവാഗ്ദാനം ചെയ്യുന്നതായി ജിഎംസി അവകാശപ്പെടുന്നു.

കുറഞ്ഞ ഗുരുത്വാകർഷണ കേന്ദ്രം, അണ്ടർബോഡി ക്യാമറകൾ, ക്രാബ്‌മോഡ് തുടങ്ങിയ സവിശേഷതകൾ തുടങ്ങിയവ ഇലക്ട്രിക് പതിപ്പിനെ പ്രിയങ്കരമായി മാറാൻ സഹായിക്കുന്ന ഹൈലൈറ്റുകളാണ്.