Just In
- 1 min ago
പുത്തൻ ലോഗോയുമായി കിയ സോനെറ്റ് ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി
- 47 min ago
പുത്തൻ ഇവോസ് എസ്യുവിയെ ഷാങ്ഹായ് ഓട്ടോ ഷോയിൽ അവതരിപ്പിച്ച് ഫോർഡ്
- 12 hrs ago
ശ്രവണ വൈകല്യമുള്ളവരുടെ ഉന്നമനത്തിനായി സൈലന്റ് എക്സ്പെഡീഷനെ പിന്തുണച്ച് റോയൽ എൻഫീൽഡ്
- 14 hrs ago
മൂന്ന് നിര സീറ്റിംഗും മറ്റ് പരിഷ്കരണങ്ങളുമായി ID.6 മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി ഫോക്സ്വാഗൺ
Don't Miss
- News
ലീഗിന് 4 സീറ്റ് അധികം; യുഡിഎഫിന് 75 മുതല്‍ 80 വരെ സീറ്റുകള്‍, തുടര്‍ ഭരണമില്ലെന്ന് വിലയിരുത്തല്‍
- Travel
ശര്‍ക്കര പാത്രത്തിലെ ദേവി മുതല്‍ മിഴാവിന്റെ രൂപത്തിലെത്തിയ ദേവി വരെ!
- Lifestyle
ഈ രാശിക്കാരുടെ പ്രശ്നങ്ങള്‍ നീങ്ങും ഇന്ന്; രാശിഫലം
- Movies
ചുംബനരംഗത്തെ കുറിച്ച് വീട്ടുകാരോട് പറഞ്ഞു, അവരുടെ പ്രതികരണവും അറിയണമായിരുന്നു: സാനിയ അയ്യപ്പന്
- Finance
കൊവിഡ് രണ്ടാം തരംഗം, കുത്തനെ ഇടിഞ്ഞ് ഇരുചക്ര വാഹന വിപണി
- Sports
IPL 2021: പഞ്ചാബിന് വിജയവഴിയില്‍ തിരിച്ചെത്താം, ഇക്കാര്യങ്ങള്‍ മാറണം, വരേണ്ടത് ഈ 3 പേര്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മഹീന്ദ്ര പുതുതലമുറ XUV500-യില്‍ ഡീസല്‍ ഓട്ടോമാറ്റിക് ഓപ്ഷനും; പുതിയ വിവരങ്ങള്‍ ഇങ്ങനെ
ഫോര്‍ഡ് മോട്ടോര്‍ കമ്പനിയുമായുള്ള പങ്കാളിത്തം മഹീന്ദ്ര അടുത്തിടെ പിന്‍വലിച്ചെങ്കിലും, ഇന്ത്യന്‍, ആഗോള വിപണികള്‍ക്കായി പുതിയ എസ്യുവികളും എംപിവികളും വികസിപ്പിക്കാനുള്ള പദ്ധതിയെ ഇത് ബാധിക്കില്ലെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

അടുത്ത 1-2 വര്‍ഷത്തിനുള്ളില്‍ 7 പുതിയ എസ്യുവികള് പുറത്തിറക്കാന്‍ മഹീന്ദ്ര പദ്ധതിയിടുന്നു. ഇതില്‍ ആദ്യ അവതരണം XUV500-യുടെ ആയിരിക്കും. നിരവധി അവസരങ്ങളില്‍ ഈ മോഡല്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

ഈ വര്‍ഷം ദീപാവലിയോടെ വാഹനം വിപണിയില്‍ എത്തിക്കാനാണ് കമ്പനിയുടെ പദ്ധതി. ഇപ്പോഴിതാ വാഹനത്തിന്റെ ഏറ്റവും പുതിയ പരീക്ഷണ ചിത്രങ്ങള്‍ പുറത്തുവന്നു. കര്‍ണാടകയിലെ ഹുബ്ലിയിലാണ് മോഡല്‍ കണ്ടെത്തിയത്.
MOST READ: ആക്ടിവ 125 വില്‍പ്പന ഉയര്‍ത്താന്‍ പുതിയ തന്ത്രങ്ങളുമായി ഹോണ്ട; ഓഫറും ആനുകൂല്യങ്ങളും ഇതാ

പൂര്‍ണമായും വാഹനം മറച്ചിട്ടുണ്ടെങ്കിലും D-AT എന്നൊരു എഴുത്ത് പിന്നില്‍ കാണാന്‍ സാധിക്കും. ഇതൊരു ഡീസല്‍ ഓട്ടോമാറ്റിക് വെരിയന്റെന്ന സൂചനയാണ് നല്‍കുന്നത്. 7 സീറ്റര്‍ വേരിയന്റാണ് ഇതെന്നും ചിത്രങ്ങളില്‍ കാണാന്‍ കഴിയും. മൂന്നാം നിരയിലെ യാത്രക്കാരുടെ അധിക സുരക്ഷയ്ക്കായി അവസാന വരിയില്‍ രണ്ട് വ്യക്തിഗത ഹെഡ്റെസ്റ്റ് ഉള്‍പ്പെടുത്തും.

പുതുതലമുര മോഡലില്‍ ചീറ്റയില്‍ നിന്നുള്ള പ്രചോദിത രൂപകല്‍പ്പന തുടരുന്നു. വര്‍ദ്ധിച്ച അളവുകളുള്ള പുതിയ പ്ലാറ്റ്ഫോമില്‍ ഇത് സ്ഥാപിക്കും. പുതിയ XUV500-ലെ ശ്രദ്ധേയമായ സവിശേഷതകളില്‍ സെഗ്മെന്റ് ഫസ്റ്റ് സവിശേഷതകളായ ADAS (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം) ഉള്‍പ്പെടുത്തുന്നതാണ്.

C-ആകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എല്‍, പ്രൊജക്ടര്‍ എല്‍ഇഡി ലൈറ്റുകള്‍, വലിയ എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, പുതിയ മഹീന്ദ്ര ലോഗോ, ഫ്ലഷ് ടൈപ്പ് ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവയാണ് മറ്റ് ഡിസൈന്‍ അപ്ഡേറ്റുകള്.

ഔഡി പോലുള്ള പ്രീമിയം കാറുകളില്‍ കാണുന്നതുപോലെ മുന്‍വശത്തെ എല്‍ഇഡി ഡിആര്‍എല്ലുകളും പിന്‍ഭാഗവും നവീകരിച്ച ലൈറ്റിംഗുമായി വരുന്നു. സിംഗിള്‍ ടോണ്‍, ഡ്യുവല്‍ ടോണ്‍ ഓപ്ഷനുകളിലെ പുതിയ അലോയ്കളും ഈ അപ്ഡേറ്റുകളുടെ ഭാഗമാകും.
MOST READ: മാര്‍ച്ച് മാസത്തിലും മോഡലുകളില്‍ ആകര്‍ഷമായ ഓഫറുകള്‍ പ്രഖ്യാപിച്ച് ഡാറ്റ്സന്‍

6, 7 ഇരിപ്പിടങ്ങളില്‍ മൂന്ന് വരി ക്യാബിന് ലtuട്ട് മികച്ചതെന്ന് വേണം പറയാന്‍. രണ്ടാമത്തെയും മൂന്നാമത്തെയും വരികളിലെ യാത്രക്കാരുടെ സുഖസൗകര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി വിശാലമായ ക്യാബിനും, നീളമുള്ള വീല്‍ബേസും വാഹനത്തിന് ലഭിക്കും.

ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റിനും ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനുമുള്ള രണ്ട് ഡിജിറ്റല്‍ ഡിസ്പ്ലേകള്‍ക്കൊപ്പം വയര്‍ലെസ് ചാര്‍ജിംഗ്, കണക്റ്റുചെയ്ത കാര്‍ സാങ്കേതികവിദ്യ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, റിയര്‍ എസി വെന്റുകള്‍, ലെവല്‍ 1 ഓട്ടോണമസ് ഡ്രൈവര്‍ അസിസ്റ്റ് ടെക്നോളജി എന്നിവയും വാഹനത്തിന്റെ സവിശേഷതകളാകും.
MOST READ: ടാറ്റ സഫാരിക്കായും കാത്തിരിക്കണം; ബുക്കിംഗ് കാലയളവ് രണ്ടര മാസം വരെയെന്ന് റിപ്പോട്ട്

പുതിയ XUV500-യില്‍ ബ്ലാക്ക് ആന്‍ഡ് ബീജ് കളര്‍ സ്കീമില്‍ പനോരമിക് സണ്‍റൂഫ്, ഇന്റീരിയര്‍ അപ്ഹോള്‍സ്റ്ററി എന്നിവ ലഭിക്കും. പെട്രോള്‍, ഡീസല്‍ എഞ്ചിന് ഓപ്ഷനുകള്‍ വാഹനത്തിന് ലഭിക്കും.

2.0 ലിറ്റര്‍ എംസ്റ്റാലിയന്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന് 190 bhp കരുത്തും, 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എഞ്ചിന് 180 bhp കരുത്തും സൃഷ്ടിക്കും. ഗിയര്‍ബോക്സ് ഓപ്ഷനുകളില്‍ 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവ ഉള്‍പ്പെടും.

2WD, AWD ഫോര്‍മാറ്റില്‍ വാഹനം വാഗ്ദാനം ചെയ്യും. വില സംബന്ധിച്ച് സൂചനകള്‍ ലഭ്യമല്ലെങ്കിലും 13-20 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്നത്. ടാറ്റ സഫാരി, എംജി ഹെക്ടര്‍ പ്ലസ്, വരാനിരിക്കുന്ന ഹ്യുണ്ടായ് ഏഴ് സീറ്റര്‍ പതിപ്പ് എന്നിവയുമായി മത്സരിക്കും.
Source: Rushlane