Just In
- 51 min ago
ഷാങ്ഹായ് ഓട്ടോ ഷോയിൽ ഒക്ടാവിയ പ്രോ സെഡാൻ പ്രദർശിപ്പിച്ച് സ്കോഡ
- 12 hrs ago
ടിവിഎസ് ഐക്യുബ് ഇലക്ട്രിക്കിന്റെ വില്‍പ്പന 1,000 യൂണിറ്റുകള്‍ പിന്നിട്ടു; പ്രതിമാസ വില്‍പ്പനയിലും വര്‍ധനവ്
- 13 hrs ago
സഹായഹസ്തവുമായി എംജി; ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ദേവ്നന്ദന്‍ ഗ്യാസുമായി പങ്കാളിത്തം പ്രഖ്യാപി
- 13 hrs ago
പുത്തൻ ഇവി നയത്തോടെ ഗോഗോറോയുമായി പങ്കാളിത്തം ആരംഭിച്ച് ഹീറോ
Don't Miss
- News
പി ജയരാജനെ അപായപ്പെടുത്താൻ സാധ്യതയെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്; സുരക്ഷ വർധിപ്പിക്കാൻ പൊലീസ്
- Lifestyle
സാമ്പത്തികനേട്ടവും ഉന്നതസ്ഥാനവും ഈ രാശിക്കാര്‍ക്ക് ഫലം
- Movies
ഡിമ്പലിന്റെ കരച്ചില് സിമ്പതി ആയിട്ട് തന്നെ തോന്നി, കിടിലും നന്നായി പെര്‍ഫോം ചെയ്തു, അശ്വതിയുടെ കുറിപ്പ്
- Finance
കുട്ടനാട്ടിലെ നെല്‍ കര്‍ഷകര്‍ കടുത്ത ദുരിതത്തില്‍; വില കുടിശ്ശിക 149 കോടി രൂപ...എന്ന് തീരും ഈ കഷ്ടം
- Sports
IPL 2021: എന്തൊരടി! കമ്മിന്‍സ് എട്ടാമനോ, ഓപ്പണറോ? ഭാജിയുടെ റെക്കോര്‍ഡ് പഴങ്കഥ
- Travel
ബാലരൂപത്തില്‍ ആരാധന, ഉദ്ദിഷ്ട കാര്യത്തിന് ഉറി വഴിപാടും ലക്ഷ്യപ്രാപ്തി പൂജയും
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഫ്രഞ്ച് വിപ്ലവത്തിനൊരുങ്ങി സിട്രൺ; ഇനി ലക്ഷ്യം ഒരു മിഡ്-സൈസ് എസ്‌യുവി, സ്പൈ ചിത്രങ്ങൾ പുറത്ത്
C5 എയർക്രോസ് ഫ്ലാഗ്ഷിപ്പ് എസ്‌യുവിയുമായി ഇന്ത്യയിൽ വിൽപ്പന ആരംഭിക്കാൻ ഒരുങ്ങുന്ന സിട്രൺ രാജ്യത്തെ ഏറ്റവും മത്സരാധിഷ്ഠിതമായ മിഡ്-സൈസ് എസ്‌യുവി ശ്രേണിയിലേക്കും ഉടൻ ഒരു മോഡലിനെ അവതരിപ്പിക്കും.

C3 എയർക്രോസിനെ അടിസ്ഥാനമാക്കിയുള്ള ഒരു മിഡ്-സൈസ് എസ്‌യുവിയുമായാണ് ഫ്രഞ്ച് ബ്രാൻഡിന്റെ ഇനിയുള്ള വരവ്. അതിന്റെ ഭാഗമായി വാഹനത്തിന്റെ സജീവ പരീക്ഷണയോട്ടത്തിലാണ് കമ്പനിയിപ്പോൾ. ഇപ്പോൾ ഇന്ത്യൻ ഓട്ടോസ് ബ്ലോഗ് കാറിന്റെ പുതിയ സ്പൈ ചിത്രങ്ങളും പുറത്തുവിട്ടിരിക്കുകയാണ്.

സിഗ്‌നേച്ചർ ഗ്രിൽ, എൽഇഡി ഡിആർഎല്ലുകളുള്ള ലംബമായി വിഭജിച്ച ഹെഡ്‌ലാമ്പുകൾ, മുൻവശത്തുള്ള ബമ്പറിന്റെ താഴത്തെ ഭാഗത്ത് ചങ്കി സ്‌കഫ് പ്ലേറ്റ്, ട്രപസോയിഡൽ റേഡിയേറ്റർ ഗ്രിൽ എന്നിവ വരാനിരിക്കുന്ന മോഡലിന്റെ പ്രധാന സവിശേഷതകളാകും.
MOST READ: മാര്‍ച്ചിലും മികച്ച വില്‍പ്പന പ്രതീക്ഷിച്ച് ടൊയോട്ട; മോഡലുകളില്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു

കറുത്ത ക്ലാഡിംഗും ശക്തമായ ഷോൾഡർ ലൈനുകളുള്ള സ്ക്വയർ വീൽ ആർച്ചുകളും വശക്കാഴ്ച്ചയിൽ എസ്‌യുവിക്ക് ഒരു ക്രോസ്ഓവർ ശൈലി സമ്മാനിക്കും. എ, സി പില്ലറുകളിൽ ക്വാർട്ടർ ഗ്ലാസുകളുണ്ട്. ഇതിന്റെ പിൻഭാഗം വരാനിരിക്കുന്ന സിട്രൺ C5 എയർക്രോസിന് സമാനമാണെന്നതും ശ്രദ്ധേയം.

ഡ്യുവൽ-ടോൺ ബമ്പറും ട്രപസോയിഡൽ ടെയിലാമ്പുകളും എടുത്തുപറയേണ്ട മറ്റൊരു സവിശേഷതയാണ്. അളവനുസരിച്ച് സിട്രൺ C3 എയർക്രോസിന് 4154 മില്ലീമീറ്റർ നീളവും 1756 മില്ലീമീറ്റർ വീതിയും 1637 മില്ലീമീറ്റർ ഉയരവുമാണുള്ളത്.
MOST READ: സമഗ്രമാറ്റങ്ങൾ വെളിപ്പെടുത്തി 2021 കോമ്പസിന്റെ പുതിയ TVC പങ്കുവെച്ച് ജീപ്പ്

ഫ്രഞ്ച് ബ്രാൻഡ് ഇന്ത്യൻ വിപണിയിൽ C3 എയർക്രോസ് പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയുള്ള ഒരു സബ്-4 മീറ്റർ എസ്‌യുവിയും കൊണ്ടുവരും. റിപ്പോർട്ടുകൾ അനുസരിച്ച് വരാനിരിക്കുന്ന സിട്രൺ സബ് കോംപാക്‌ട് എസ്‌യുവി 100 ശതമാനം പ്രാദേശികവൽക്കരിച്ച 1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനുമായി വരും.

ഇതിന്റെ വൈദ്യുത ആവർത്തനവും ആദ്യഘട്ടത്തിൽ അവതരിപ്പിക്കപ്പെടാം. നിലവിൽ ഹ്യുണ്ടായി ക്രെറ്റയും കിയ സെൽറ്റോസും ഭരിക്കുന്ന വളർന്നുവരുന്ന മിഡ്-സൈസ് എസ്‌യുവി സെഗ്‌മെന്റിൽ പയറ്റാനാണ് സിട്രൺ ലക്ഷ്യമിടുന്നത്.
MOST READ: പുതുതലമുറ ടി-റോക്ക്, ടിഗുവാൻ മോഡലുകൾക്ക് പ്ലഗ്-ഇൻ-ഹൈബ്രിഡ് സംവിധാനവും

മിഡ്-സൈസ് എസ്‌യുവി 2022 ജൂണിൽ ഉത്‌പാദനത്തിലേക്ക് പ്രവേശിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. സബ്-4 മീറ്റർ എസ്‌യുവിയുടെ അവതരണത്തിനു ശേഷം ഇത് ഫ്രഞ്ച് കാർ നിർമാതാക്കളിൽ നിന്നുള്ള മൂന്നാമത്തെ ഓഫറായിരിക്കാം.

മാരുതി സുസുക്കി സിയാസ്, ഹ്യുണ്ടായി വേർണ, ഹോണ്ട സിറ്റി എന്നിവയെ വെല്ലുവിളിക്കാൻ ഒരു മിഡ് സൈസ് സെഡാനിലും സിട്രൺ പ്രവർത്തിക്കുന്നുണ്ട്. 2023-ഓടെ ഇത് എപ്പോഴെങ്കിലും വിപണിയിൽ എത്താനാണ് സാധ്യത.