Just In
- just now
കരുത്തിനൊപ്പം കൂടുതൽ കംഫർട്ട്; അഡാപ്റ്റീവ് സസ്പെൻഷൻ സജ്ജീകരണവുമായി പരിഷ്കരിച്ച ടൊയോട്ട ഫോർച്യൂണർ
- 15 min ago
ഓഫ് റോഡിംഗ് അനുഭവം മെച്ചപ്പെടുത്തുക ലക്ഷ്യം; പുതിയ മാറ്റങ്ങളുമായി മഹീന്ദ്ര ഥാര്‍
- 18 min ago
വിൽപ്പനയിൽ 402 ശതമാനം വർധന, സ്കോഡ നിരയിൽ താരമായി റാപ്പിഡ്
- 1 hr ago
സിയാസിന്റെ ടൊയോട്ട പതിപ്പിന് പേരിട്ടു "ബെൽറ്റ"
Don't Miss
- News
സുധാകരനെതിരായ പരാതിയില്‍ ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ യുവതിക്ക് നിര്‍ദേശം, മന്ത്രിക്കെതിരെ തുടര്‍നടപടി
- Movies
അടുത്ത സുഹൃത്തുക്കൾ മികച്ച പ്രണയ ജോഡിയായി, അഡോണിക്കും ഡിംപലിനും സർപ്രൈസ്
- Finance
വിപണി നേട്ടത്തില്‍ ഉണര്‍ന്നു; സെന്‍സെക്സില്‍ 1 ശതമാനം മുന്നേറ്റം
- Lifestyle
അറിഞ്ഞിരിക്കൂ, കോവിഡ് വാക്സിന്റെ ഈ പാര്‍ശ്വഫലങ്ങള്‍
- Sports
IPL 2021: സിഎസ്കെയോട് മുട്ടുകുത്തി രാജസ്ഥാന്, മത്സരത്തിലെ പ്രധാന റെക്കോഡുകളിതാ
- Travel
ശര്‍ക്കര പാത്രത്തിലെ ദേവി മുതല്‍ മിഴാവിന്റെ രൂപത്തിലെത്തിയ ദേവി വരെ!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പുതുതലമുറ ടി-റോക്ക്, ടിഗുവാൻ മോഡലുകൾക്ക് പ്ലഗ്-ഇൻ-ഹൈബ്രിഡ് സംവിധാനവും
ആഗോള വിപണിയിലെ ജനപ്രിയ മോഡലുകളായ ഗോൾഫ്, ടി-റോക്ക്, ടിഗുവാൻ, പാസാറ്റ്, ടെയ്‌റോൺ എന്നിവയിൽ പെട്രോൾ, ഡീസൽ എഞ്ചിനുകൾ ഉപയോഗിച്ച് തുടർന്നും നൽകുമെന്ന് വെളിപ്പെടുത്തി ഫോക്‌സ്‌വാഗൺ.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇലക്ട്രിക് വാഹന സാങ്കേതികവിദ്യയിൽ വൻതോതിൽ നിക്ഷേപം നടത്തുന്നുണ്ടെന്നും ഫോക്‌സ്‌വാഗൺ. വ്യക്തമാക്കിയിട്ടുണ്ട്. വരാനിരിക്കുന്ന ഭാവി മോഡലുകളാണിവ എന്ന വസ്തുത കണക്കിലെടുത്താണ് ഇലക്ട്രിക് വാഹനങ്ങളുടെ വികസനത്തിനായി ഒരു വലിയ ഭാഗം നീക്കിവെച്ചിരിക്കുന്നത്.

ഫോക്‌സ്‌വാഗൺ പാസഞ്ചർ കാർ ഗ്രൂപ്പിന്റെ സിഇഒ റാൽഫ് ബ്രാൻഡ്‌സ്റ്റാറ്ററുടെ പ്രസ്താവനയിലാണ് ഈ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ തങ്ങളുടെ ആന്തരിക ജ്വലന എഞ്ചിനുകൾ "കഴിയുന്നത്ര കാര്യക്ഷമമായിരിക്കണം" എന്ന് കമ്പനി ആഗ്രഹിക്കുന്നുണ്ടെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്.

അതിനാൽ അവസാന തലമുറയിലെ ആന്തരിക ജ്വലന എഞ്ചിൻ കാറുകൾക്ക് ശക്തി പകരുന്ന പുതുതലമുറ എഞ്ചിനുകൾ ഫോക്‌സ്‌വാഗന്റെ ഏറ്റവും പുതിയ പ്ലഗ്-ഇൻ ഹൈബ്രിഡ് സിസ്റ്റങ്ങൾ ഉപയോഗിക്കും. ഈ വാഹനങ്ങൾക്ക് 100 കിലോമീറ്റർ വരെ ഇലക്ട്രിക് മാത്രമുള്ള ശ്രേണി ഉണ്ടായിരിക്കുമെന്നും സിഇഒ വ്യക്തമാക്കിയിട്ടുണ്ട്.

ഫോക്‌സ്‌വാഗൺ അതിന്റെ ഏറ്റവും പുതിയ വാഹനങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിൽ എല്ലായ്‌പ്പോഴും ഒരു മടികാണിക്കാറുണ്ട്. എന്നാൽ വരും വർഷം നിരവധി ആഗോള മോഡലുകളെ രാജ്യത്ത് അവതരിപ്പിക്കാനുള്ള പദ്ധതികളും അണിയറയിൽ ഒരുങ്ങുന്നുണ്ട്.
MOST READ: എര്‍ട്ടിഗ, XL6 മോഡലുകളുടെ വില്‍പ്പനയില്‍ ഇടിവ്; ഡീസല്‍ പതിപ്പ് തിരികെയെത്തിക്കാന്‍ മാരുതി

ടി-റോക്ക്, ടിഗുവാൻ അഞ്ച് സീറ്റർ എന്നീ മോഡലുകൾ ഉടൻ ഇന്ത്യൻ വിപണിയിലേക്ക് എത്തും. ഒരു നിശ്ചിത കാലയളവിൽ ഇന്ത്യയിൽ വിറ്റ പാസാറ്റ്, വീണ്ടും ഒരു ഫെയ്‌സ്‌ലിഫ്റ്റ് മോഡലായി തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതും.

എന്നിരുന്നാലും പുതിയ പ്രഖ്യാപനത്തിലുള്ള പ്ലഗ്-ഇൻ ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യൻ വിപണിയിൽ നിന്ന് ഇപ്പോഴും കുറഞ്ഞത് മൂന്ന് മുതൽ നാല് വർഷം വരെ അകലെയാണ്. ടി-റോക്കും ടിഗുവാൻ നെയിംപ്ലേറ്റുകളും നിലവിൽ അവരുടെ ഉൽപ്പന്ന ജീവിത ചക്രത്തിന്റെ അവസാനത്തിലാണെന്നതും ശ്രദ്ധേയമാണ്.
MOST READ: ഇന്ത്യൻ വിപണിയിൽ 10 ലക്ഷം രൂപയിൽ താഴെ വിലമതിക്കുന്ന മികച്ച മൈലേജ് കാറുകൾ

എന്നിരുന്നാലും പുതിയ പ്രഖ്യാപനത്തിലുള്ള പ്ലഗ്-ഇൻ ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യൻ വിപണിയിൽ നിന്ന് ഇപ്പോഴും കുറഞ്ഞത് മൂന്ന് മുതൽ നാല് വർഷം വരെ അകലെയാണ്. ടി-റോക്കും ടിഗുവാൻ നെയിംപ്ലേറ്റുകളും നിലവിൽ അവരുടെ ഉൽപ്പന്ന ജീവിത ചക്രത്തിന്റെ അവസാനത്തിലാണെന്നതും ശ്രദ്ധേയമാണ്.

ഫോക്‌സ്‌വാഗൺ പ്ലഗ്-ഇൻ ഹൈബ്രിഡ് സജ്ജീകരണം ഇന്ത്യയിൽ വാഗ്ദാനം ചെയ്യുന്നുണ്ടോ അല്ലെങ്കിൽ അതിന്റെ പുതുതലമുറ മോഡലുകൾക്കായി സാധാരണ ആന്തരിക ജ്വലന ഓപ്ഷനുമായി തുടരുമോ എന്ന് കണ്ടറിയണം.