Just In
- 31 min ago
പുത്തൻ ഇവോസ് എസ്യുവിയെ ഷാങ്ഹായ് ഓട്ടോ ഷോയിൽ അവതരിപ്പിച്ച് ഫോർഡ്
- 12 hrs ago
ശ്രവണ വൈകല്യമുള്ളവരുടെ ഉന്നമനത്തിനായി സൈലന്റ് എക്സ്പെഡീഷനെ പിന്തുണച്ച് റോയൽ എൻഫീൽഡ്
- 13 hrs ago
മൂന്ന് നിര സീറ്റിംഗും മറ്റ് പരിഷ്കരണങ്ങളുമായി ID.6 മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി ഫോക്സ്വാഗൺ
- 14 hrs ago
ട്രിയോ സോറിന്റെ വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നീട്ട് മഹീന്ദ്ര
Don't Miss
- Travel
ശര്‍ക്കര പാത്രത്തിലെ ദേവി മുതല്‍ മിഴാവിന്റെ രൂപത്തിലെത്തിയ ദേവി വരെ!
- News
കേരളത്തില്‍ ഇന്ന് മുതല്‍ രാത്രികാല കര്‍ഫ്യൂ, മറ്റ് നിയന്ത്രണങ്ങള്‍ എന്തൊക്കെ, അറിയേണ്ട കാര്യങ്ങള്‍
- Lifestyle
ഈ രാശിക്കാരുടെ പ്രശ്നങ്ങള്‍ നീങ്ങും ഇന്ന്; രാശിഫലം
- Movies
ചുംബനരംഗത്തെ കുറിച്ച് വീട്ടുകാരോട് പറഞ്ഞു, അവരുടെ പ്രതികരണവും അറിയണമായിരുന്നു: സാനിയ അയ്യപ്പന്
- Finance
കൊവിഡ് രണ്ടാം തരംഗം, കുത്തനെ ഇടിഞ്ഞ് ഇരുചക്ര വാഹന വിപണി
- Sports
IPL 2021: പഞ്ചാബിന് വിജയവഴിയില്‍ തിരിച്ചെത്താം, ഇക്കാര്യങ്ങള്‍ മാറണം, വരേണ്ടത് ഈ 3 പേര്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
എര്‍ട്ടിഗ, XL6 മോഡലുകളുടെ വില്‍പ്പനയില്‍ ഇടിവ്; ഡീസല്‍ പതിപ്പ് തിരികെയെത്തിക്കാന്‍ മാരുതി
വില്‍പ്പനയുടെ കണക്കനുസരിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി കഴിഞ്ഞ മാസം മൊത്ത വില്‍പ്പനയില്‍ ചെറിയ വളര്‍ച്ച കൈവരിച്ചിരുന്നു.

എന്നിരുന്നാലും, നിര്‍മ്മാതാക്കള്‍ അതിന്റെ എംപിവി മോഡലുകളായ എര്‍ട്ടിഗ, XL6 എന്നിവയുടെ വില്‍പ്പന കണക്കുകളില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തി. 2021 ഫെബ്രുവരിയില്‍ എര്‍ട്ടിഗയുടെ മൊത്തം 9,774 യൂണിറ്റുകള്‍ വില്‍പ്പന ചെയ്തപ്പോള്‍, XL6-ന്റെ 3,020 യൂണിറ്റുകള്‍ മാത്രമാണ് കമ്പനി വിറ്റത്.

വാര്‍ഷിക വില്‍പ്പനയുടെ അടിസ്ഥാനത്തില്‍, മാരുതി കഴിഞ്ഞ മാസം 17.4 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 2020 ഫെബ്രുവരിയിലെ വില്‍പ്പന 11,782 യൂണിറ്റായിരുന്നു.
MOST READ: ഡ്രൈവര്‍-സൈഡില്‍ മാത്രം എയര്‍ബാഗ് സുരക്ഷാ സവിശേഷത ലഭ്യമായ കാറുകള്‍

എന്നാല്‍, 2021 ജനുവരിയില്‍ നിര്‍മ്മാതാവ് എര്‍ട്ടിഗയുടെ 9,565 യൂണിറ്റുകള്‍ വിറ്റഴിച്ചു, ഇത് 2021 ഫെബ്രുവരി മാസത്തെ വില്‍പ്പനയുമായി താരതമ്യപ്പെടുത്തിയാല്‍ 2.19 ശതമാനം വളര്‍ച്ചയാണ് കാണിക്കുന്നത്.

XL6-നെ സംബന്ധിച്ചിടത്തോളം, കഴിഞ്ഞ മാസം 28.29 ശതമാനം ഇടിവ് രേഖപ്പെടുത്തി. 2020 ഫെബ്രുവരിയില്‍ 3,886 യൂണിറ്റുകളുടെ വില്‍പ്പനയാണ് കമ്പനിക്ക് ലഭിച്ചത്. 2021 ജനുവരിയില്‍, മാരുതി XL6-ന്റെ 3,119 യൂണിറ്റായിരുന്നു വില്‍പ്പന കണക്കുകള്‍.
MOST READ: ഇന്ത്യൻ വിപണിയിൽ 10 ലക്ഷം രൂപയിൽ താഴെ വിലമതിക്കുന്ന മികച്ച മൈലേജ് കാറുകൾ

ഇതോടെ പ്രതിമാസ വില്പന കണക്കുകള്‍ 2021 ഫെബ്രുവരിയില്‍ 3.17 ശതമാനം കുറഞ്ഞു. 1.5 ലിറ്റര്‍ K-സീരീസ് പെട്രോള്‍ എഞ്ചിനാണ് മാരുതി എര്‍ട്ടിഗയുടെ കരുത്ത്.

ഇത് 105 bhp പരമാവധി കരുത്തും 138 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. 5 സ്പീഡ് മാനുവല്‍, 4 സ്പീഡ് ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ട് ഗിയര്‍ബോക്സ് ഓപ്ഷനുകളും ഈ മോഡലിനൊപ്പം ലഭ്യമാണ്.
MOST READ: താങ്ങാനാവുന്ന വിലയിൽ പനോരമിക് സൺറൂഫുമായി എത്തുന്ന കാറുകൾ

വാഹനം SHVS (മൈല്‍ഡ്-ഹൈബ്രിഡ്) സംവിധാനത്തോടെ സ്റ്റാന്‍ഡേര്‍ഡായി വരുന്നു. ഒരു സിഎന്‍ജി ഓപ്ഷനും ഉപഭോക്താക്കള്‍ വാഹനത്തില്‍ ലഭ്യമാണ്.

മാരുതി XL6 പ്രധാനമായും എര്‍ട്ടിഗയുടെ പ്രീമിയം പതിപ്പാണ്, പുറമെയും അകത്തും കുറച്ച് മാറ്റങ്ങളും പ്രകടമാണ്. ഒരേ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും (SHVS) വിപണിയില്‍ ലഭ്യമാണ്. കൂടാതെ രണ്ട് ഗിയര്‍ബോക്സ് ഓപ്ഷനുകളും ലഭിക്കുന്നു.

അതേസമയം XL6-ല്‍ സിഎന്‍ജി ഓപ്ഷനുകളൊന്നും കമ്പനി ലഭ്യമാക്കിയിട്ടില്ല. എര്‍ട്ടിഗയ്ക്കും, XL6-നും ഈ വര്‍ഷം എപ്പോഴെങ്കിലും ഒരു ഡീസല്‍ എഞ്ചിന് ഓപ്ഷന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഉല്പാദനച്ചെലവ് വര്‍ദ്ധിക്കുന്നത് വാങ്ങലുകാരെ പിന്നോട്ട് വലിക്കുമെന്ന് വിശ്വസിച്ച് ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ ആരംഭിക്കുന്നതിനുമുമ്പ് മാരുതി സുസുക്കി ഡീസല്‍ എഞ്ചിനുകള്‍ നിര്‍ത്തലാക്കിയിരുന്നു.

എന്നിരുന്നാലും, ഇന്ത്യന്‍ വിപണിയില്‍ ഡീസല്‍ കാറുകളുടെ ആവശ്യകത വര്‍ധിക്കുന്നുവെന്നാണ് കണക്കുകള്‍. ഇതിന്റെ ഭാഗമായി നിര്‍മ്മാതാവ് അതിന്റെ 1.5 ലിറ്റര്‍ DDiS എഞ്ചിന് ബിഎസ് VI നവീകരണങ്ങളോടെ തിരികെ എത്തിച്ചേക്കുമെന്നും സൂചനകളുണ്ട്. ഇത് വിറ്റാര ബ്രെസ, സിയാസ് പോലുള്ള മറ്റ് ചില മോഡലുകളിലും വാഗ്ദാനം ചെയ്യും.