കണ്‍വേര്‍ട്ടിബിള്‍ ഹാര്‍ഡ്-ടോപ്പെന്ന് സൂചന; പുതുതലമുറ ഥാറില്‍ പരീക്ഷണയോട്ടം തുടര്‍ന്ന് മഹീന്ദ്ര

പോയ വര്‍ഷത്തെ ഏറ്റവും വലിയ അവതരണങ്ങളില്‍ ഒന്നായിരുന്നു പുതുതലമുറ ഥാറിന്റേത്. വിപണിയില്‍ എത്തിയതുമുതല്‍ ഒരോ മാസവും മികച്ച ബുക്കിംഗും മോഡലിന് ലഭിക്കുന്നു.

കണ്‍വേര്‍ട്ടിബിള്‍ ഹാര്‍ഡ്-ടോപ്പെന്ന് സൂചന; പുതുതലമുറ ഥാറില്‍ പരീക്ഷണയോട്ടം തുടര്‍ന്ന് മഹീന്ദ്ര

2020 ഒക്ടോബറിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. 2021 ജനുവരി ആയപ്പോഴേക്കും മോഡലിന് 39,000-ല്‍ അധികം ബുക്കിംഗുകള്‍ വാരിക്കൂട്ടാന്‍ സാധിച്ചു. ഓരോ ദിവസവും 200 മുതല്‍ 250 വരെ ബുക്കിംഗുകള്‍ ഥാര്‍ നേടുന്നുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

കണ്‍വേര്‍ട്ടിബിള്‍ ഹാര്‍ഡ്-ടോപ്പെന്ന് സൂചന; പുതുതലമുറ ഥാറില്‍ പരീക്ഷണയോട്ടം തുടര്‍ന്ന് മഹീന്ദ്ര

ഉയര്‍ന്ന ഡിമാന്‍ഡ് കാരണം, കാത്തിരിപ്പ് കാലയളവ് ഗണ്യമായി വര്‍ദ്ധിച്ചു. ചില നഗരങ്ങളിളിലും പുതുതലമുറ ഥാറിനായി കാത്തിരിപ്പ് കാലയളവ് പത്ത് മാസത്തില്‍ കൂടുതലാണ്. വില്‍പ്പന കുതിച്ചുയരുമ്പോഴും പുതുതലമുറ ഥാറില്‍ പുതിയ ഓപ്ഷനുകള്‍ അവതരിപ്പിക്കാന്‍ മഹീന്ദ്ര തയ്യാറെടുക്കുന്നു.

MOST READ: എതിരാളികള്‍ക്ക് തൊടാനാകാതെ ബലേനോ; പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിലെ വില്‍പ്പന കണക്കുകള്‍

കണ്‍വേര്‍ട്ടിബിള്‍ ഹാര്‍ഡ്-ടോപ്പെന്ന് സൂചന; പുതുതലമുറ ഥാറില്‍ പരീക്ഷണയോട്ടം തുടര്‍ന്ന് മഹീന്ദ്ര

ഭാവിയില്‍ പ്രതീക്ഷിക്കാവുന്ന പ്രധാന അപ്ഡേറ്റുകളിലൊന്നാണ് കണ്‍വേര്‍ട്ടിബിള്‍ ഹാര്‍ഡ്-ടോപ്പ് വേരിയന്റിന്റെ ലഭ്യത. നിലവിലെ കണക്കനുസരിച്ച്, സോഫ്റ്റ് ടോപ്പ്, കണ്‍വേര്‍ട്ടിബിള്‍ സോഫ്റ്റ് ടോപ്പ്, ഫിക്സഡ് ഹാര്‍ഡ് ടോപ്പ് വേരിയന്റുകളിലാണ് ഥാര്‍ വാഗ്ദാനം ചെയ്യുന്നത്.

കണ്‍വേര്‍ട്ടിബിള്‍ ഹാര്‍ഡ്-ടോപ്പെന്ന് സൂചന; പുതുതലമുറ ഥാറില്‍ പരീക്ഷണയോട്ടം തുടര്‍ന്ന് മഹീന്ദ്ര

ഒരു കണ്‍വേര്‍ട്ടിബിള്‍ ഹാര്‍ഡ് ടോപ്പ് വേരിയന്റ് നിലവിലുള്ള വേരിയന്റുകളില്‍ ഉണ്ടാകാനിടയുള്ള എല്ലാ പോരായ്മകളും പരിഹരിക്കും. കണ്‍വേര്‍ട്ടിബിള്‍ ഹാര്‍ഡ് ടോപ്പ് വേരിയന്റ് അടുത്തിടെ ARAI ടെസ്റ്റിംഗ് ഉപകരണങ്ങള്‍ ഉപയോഗിച്ച് പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു.

MOST READ: കാറിലെ മുന്‍സീറ്റ് യാത്രക്കാര്‍ക്ക് എയര്‍ബാഗ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍

കണ്‍വേര്‍ട്ടിബിള്‍ ഹാര്‍ഡ്-ടോപ്പെന്ന് സൂചന; പുതുതലമുറ ഥാറില്‍ പരീക്ഷണയോട്ടം തുടര്‍ന്ന് മഹീന്ദ്ര

കണ്‍വേര്‍ട്ടിബിള്‍ ഹാര്‍ഡ്-ടോപ്പ് ഥാറിനായി മഹീന്ദ്ര പുതിയ കളര്‍ ഓപ്ഷനുകള്‍ അവതരിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് ഉപഭോക്താക്കള്‍ക്ക് ലഭ്യമായ വ്യക്തിഗതമാക്കല്‍ ഓപ്ഷനുകള്‍ വര്‍ദ്ധിപ്പിക്കും. സാധാരണ മോഡലിന്റെ അഞ്ച് സ്ലാറ്റ് രൂപകല്‍പ്പനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതിന് ഏഴ് സ്ലാറ്റ് ഫ്രണ്ട് ഗ്രില്ലും ലഭിക്കും.

കണ്‍വേര്‍ട്ടിബിള്‍ ഹാര്‍ഡ്-ടോപ്പെന്ന് സൂചന; പുതുതലമുറ ഥാറില്‍ പരീക്ഷണയോട്ടം തുടര്‍ന്ന് മഹീന്ദ്ര

കണ്‍വേര്‍ട്ടിബിള്‍ സോഫ്റ്റ് ടോപ്പ്, ഫിക്സഡ് ഹാര്‍ഡ് ടോപ്പ് വേരിയന്റുകള്‍ക്കായി മാത്രമാണ് മഹീന്ദ്ര നിലവില്‍ ബുക്കിംഗ് സ്വീകരിക്കുന്നത്. നിശ്ചിത സോഫ്റ്റ് ടോപ്പ് വേരിയന്റുകള്‍ക്കുള്ള ബുക്കിംഗ് കമ്പനി നിര്‍ത്തിവെയ്ക്കുകയും ചെയ്തിട്ടുണ്ട്. കണ്‍വേര്‍ട്ടിബിള്‍ സോഫ്റ്റ് ടോപ്പ് വേരിയന്റിന്, കാത്തിരിപ്പ് കാലയളവ് നിലവില്‍ 25-26 ആഴ്ചയാണ്.

MOST READ: കുഷാഖിനെ മാർച്ച് 18-ന് ഇന്ത്യയിൽ അവതരിപ്പിക്കും, സ്ഥിരീകരിച്ച് സ്കോഡ

കണ്‍വേര്‍ട്ടിബിള്‍ ഹാര്‍ഡ്-ടോപ്പെന്ന് സൂചന; പുതുതലമുറ ഥാറില്‍ പരീക്ഷണയോട്ടം തുടര്‍ന്ന് മഹീന്ദ്ര

ഫിക്സഡ് ഹാര്‍ഡ് ടോപ്പ് ഡീസല്‍ എംടി, എടി വേരിയന്റുകള്‍ക്ക്, കാത്തിരിപ്പ് കാലയളവ് യഥാക്രമം 38-39 ആഴ്ചയും 39-40 ആഴ്ചയുമാണ്. ഫിക്സഡ് ഹാര്‍ഡ് ടോപ്പ് പെട്രോള്‍ എംടി, എടി എന്നിവയ്ക്ക് കാത്തിരിപ്പ് കാലാവധി യഥാക്രമം 25-26 ആഴ്ചയും 39-40 ആഴ്ചയുമാണ്.

കണ്‍വേര്‍ട്ടിബിള്‍ ഹാര്‍ഡ്-ടോപ്പെന്ന് സൂചന; പുതുതലമുറ ഥാറില്‍ പരീക്ഷണയോട്ടം തുടര്‍ന്ന് മഹീന്ദ്ര

ഥാറിന്റെ വര്‍ദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി മഹീന്ദ്ര ഉല്‍പാദനവും അടുത്തിടെ വര്‍ദ്ധിപ്പിച്ചിരുന്നു. ഏറെ പ്രതീക്ഷയോടെ അവതരിപ്പിച്ച മോഡലിന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നതെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

MOST READ: ഇന്ത്യൻ വിപണിയിൽ മികച്ച ബൂട്ട് സ്പെയിസ് വാഗ്ദാനം ചെയ്യുന്ന അഞ്ച് ഹാച്ച്ബാക്കുകൾ

കണ്‍വേര്‍ട്ടിബിള്‍ ഹാര്‍ഡ്-ടോപ്പെന്ന് സൂചന; പുതുതലമുറ ഥാറില്‍ പരീക്ഷണയോട്ടം തുടര്‍ന്ന് മഹീന്ദ്ര

2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 2.2 ലിറ്റര്‍ ഡീസല്‍ യൂണിറ്റ് എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളും വാഹനത്തില്‍ വാഗ്ദാനം ചെയ്യുന്നു. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കുമ്പോള്‍ പെട്രോള്‍ മോട്ടറിന് 5,000 rpm-ല്‍ 150 bhp കരുത്തും 300 Nm torque ഉം സൃഷ്ടിക്കുന്നു.

കണ്‍വേര്‍ട്ടിബിള്‍ ഹാര്‍ഡ്-ടോപ്പെന്ന് സൂചന; പുതുതലമുറ ഥാറില്‍ പരീക്ഷണയോട്ടം തുടര്‍ന്ന് മഹീന്ദ്ര

ഡീസല്‍ മോട്ടോര്‍ 130 bhp കരുത്തും 300 Nm torque ഉം ഉത്പാദിപ്പിക്കും, പെട്രോള്‍ വേരിയന്റിന് സമാനമായ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളും ലഭിക്കുന്നു.

കണ്‍വേര്‍ട്ടിബിള്‍ ഹാര്‍ഡ്-ടോപ്പെന്ന് സൂചന; പുതുതലമുറ ഥാറില്‍ പരീക്ഷണയോട്ടം തുടര്‍ന്ന് മഹീന്ദ്ര

നാവിഗേഷന്‍, എംഐഡി ഡിസ്‌പ്ലേ, വോയിസ് കമാന്‍ഡുകള്‍, സ്റ്റിയറിംഗ് മൗണ്ട് കണ്‍ട്രോളുകള്‍, യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ട്, റിമോട്ട് കീലെസ് എന്‍ട്രി, 12 V ആക്‌സസറി സോക്കറ്റ് എന്നിവയുള്‍പ്പെടെ 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം പോലുള്ള സവിശേഷതകള്‍ ഥാറില്‍ വാഗ്ദാനം ചെയ്യുന്നു.

കണ്‍വേര്‍ട്ടിബിള്‍ ഹാര്‍ഡ്-ടോപ്പെന്ന് സൂചന; പുതുതലമുറ ഥാറില്‍ പരീക്ഷണയോട്ടം തുടര്‍ന്ന് മഹീന്ദ്ര

ബ്ലൂസെന്‍സ് ആപ്ലിക്കേഷന്‍ വഴി ആക്‌സസ് ചെയ്യാന്‍ കഴിയുന്ന സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി സവിശേഷതകളും ഇതിലുണ്ട്. സുരക്ഷയുടെ കാര്യത്തില്‍, ഡ്യുവല്‍ എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ആന്റി തെഫ്റ്റ് അലാറം, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, പാനിക് ബ്രേക്കിംഗ് സിഗ്‌നല്‍ എന്നിവയും സജ്ജീകരിച്ചിരിക്കുന്നു.

Source: Rushlane

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Planning To Introduce Thar Convertible Hard-Top Variant, New Spy Images Here. Read in Malayalam.
Story first published: Saturday, March 6, 2021, 15:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X