Just In
- 5 hrs ago
ടിവിഎസ് ഐക്യുബ് ഇലക്ട്രിക്കിന്റെ വില്‍പ്പന 1,000 യൂണിറ്റുകള്‍ പിന്നിട്ടു; പ്രതിമാസ വില്‍പ്പനയിലും വര്‍ധനവ്
- 6 hrs ago
സഹായഹസ്തവുമായി എംജി; ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ദേവ്നന്ദന്‍ ഗ്യാസുമായി പങ്കാളിത്തം പ്രഖ്യാപി
- 7 hrs ago
പുത്തൻ ഇവി നയത്തോടെ ഗോഗോറോയുമായി പങ്കാളിത്തം ആരംഭിച്ച് ഹീറോ
- 7 hrs ago
ബാക്ക് എഞ്ചിനുമായി അഗ്രസ്സീവ് മാരുതി 800 ഓവർകില്ലർ ഹോട്ട് ഹാച്ച്
Don't Miss
- Movies
ഡിമ്പലിന്റെ കരച്ചില് സിമ്പതി ആയിട്ട് തന്നെ തോന്നി, കിടിലും നന്നായി പെര്‍ഫോം ചെയ്തു, അശ്വതിയുടെ കുറിപ്പ്
- Finance
കുട്ടനാട്ടിലെ നെല്‍ കര്‍ഷകര്‍ കടുത്ത ദുരിതത്തില്‍; വില കുടിശ്ശിക 149 കോടി രൂപ...എന്ന് തീരും ഈ കഷ്ടം
- News
കൊവിഡ് വാക്സിനേഷൻ: രജിസ്ട്രേഷൻ ഓൺലൈൻ വഴി മാത്രം, സ്പോട്ട് രജിസ്ട്രേഷൻ റദ്ദാക്കി, മാർഗ്ഗനിർദേശങ്ങൾ
- Sports
IPL 2021: എന്തൊരടി! കമ്മിന്‍സ് എട്ടാമനോ, ഓപ്പണറോ? ഭാജിയുടെ റെക്കോര്‍ഡ് പഴങ്കഥ
- Lifestyle
പല്ലിലെ മഞ്ഞ നിറം വേരോടെ കളയും തേന്‍- ഉപ്പ് മിശ്രിതം
- Travel
ബാലരൂപത്തില്‍ ആരാധന, ഉദ്ദിഷ്ട കാര്യത്തിന് ഉറി വഴിപാടും ലക്ഷ്യപ്രാപ്തി പൂജയും
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അഡ്വഞ്ചർ ബൈക്കുമായി ഹോണ്ട, CB500X ഈ മാസം വിൽപ്പനയ്ക്ക് എത്തും
ഇന്ത്യയിൽ അൽപ്പം ഉയർന്ന പ്രീമിയം മോട്ടോർസൈക്കിളുകളെ അവതരിപ്പിക്കുന്ന തിരക്കിലാണ് ഹോണ്ട. CB സീരിസിലുള്ള മോഡലുകളുടെ അപ്രമാദിത്വം തീർക്കുന്ന ബ്രാൻഡ് ഉടൻ തന്നെ ഒരു അഡ്വഞ്ചർ ടൂറർ പതിപ്പിനെ കൂടി രാജ്യത്ത് പരിചയപ്പെടുത്തും.

അന്താരാഷ്ട്ര വിപണിയിലുള്ള CB500X എന്ന മോഡലാണ് ഹോണ്ടയുടെ ബിഗ് വിംഗ് ഡീലർഷിപ്പിലേക്ക് അടുത്തതായി എത്തുന്നത്. 2013 മുതൽ വിദേശത്ത് സാന്നിധ്യമറിയിച്ച 500 ഇരട്ട മോഡലുകളുടെ അഡ്വഞ്ചർ പതിപ്പിനെ ഇന്ത്യയിൽ പുറത്തിക്കാൻ തയാറെടുക്കുന്നത് ഒരു മികച്ച നീക്കം തന്നെയാണ്.

എൻട്രി ലെവൽ റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകളെ വെല്ലുവിളിക്കാനെത്തിയ ഹൈനസ് CB350 ബൈക്കിന് ലഭിച്ച സ്വീകാര്യതയാണ് ഈ മോഖലയിൽ കൂടുതൽ പയറ്റാൻ കമ്പനിയെ പ്രേരിപ്പിക്കുന്നത്.
MOST READ: ATV-യായി രൂപം മാറി റോയൽ എൻഫീൽഡ് ഹിമാലയൻ; വീഡിയോ

RS സ്‌ക്രാംബ്ലർ അടുത്തിടെ ലൈനപ്പിലേക്ക് ചേർത്തപ്പോഴും മോശമല്ലാത്ത തുടക്കം ഹോണ്ടയ്ക്ക് ലഭിച്ചിട്ടുണ്ട്. ഊഴം കാത്തുനിൽക്കുന്ന CB500X ഈ മാസം സമാരംഭിക്കുമെന്നാണ് പുതിയ റിപ്പോർട്ട്.

ഹീറോ എക്സ്പൾസ് 200, റോയൽ എൻഫീൽഡ് ഹിമാലയൻ, കെടിഎം 250 അഡ്വഞ്ചർ, കെടിഎം 390 അഡ്വഞ്ചർ എന്നിവയിലൂടെ അഡ്വഞ്ചർ മോട്ടോർസൈക്ലിംഗ് ശ്രേണി അടുത്ത കാലത്തായി ജനപ്രീതി നേടിക്കൊണ്ടിരിക്കുന്നതിനാൽ ഹോണ്ടയുടെ അരങ്ങേറ്റം കൂടുതൽ അർഥവത്താക്കുന്നു.
MOST READ: കരുത്ത് കൂടി, വിലയില്‍ മാറ്റമില്ല; 2021 അപ്പാച്ചെ RTR 160 4V അവതരിപ്പിച്ച് ടിവിഎസ്

എന്നാൽ CB500X സെഗ്മെന്റിന്റെ പ്രീമിയം ഭാഗത്താണ് സ്ഥാനംപിടിക്കുക. ആഗോള വിപണിയിലെ ഏറ്റവും മികച്ച മിഡിൽവെയ്റ്റ് അഡ്വഞ്ചർ ടൂററുകളിലൊന്നായാണ് ഹോണ്ടയുടെ ഈ താരത്തെ കണക്കാക്കപ്പെടുന്നത്. ഇത് കവസാക്കി വെർസിസ് 650 പതിപ്പുമായാകും രാജ്യത്ത് മാറ്റുരയ്ക്കുക.

ഏകദേശം 6.94 ലക്ഷം രൂപയായിരിക്കും ഹോണ്ടയുടെ പുതിയ പ്രീമിയം മോഡലിനായി നിശ്ചയിക്കുന്ന എക്സ്ഷോറൂം വില. വരാനിരിക്കുന്ന CB500X 471 സിസി പാരലൽ-ട്വിൻ ഫ്യുവൽ ഇഞ്ചക്ഷൻ DOHC എഞ്ചിനാണ് കരുത്തേകുന്നത്.
MOST READ: മോഡേൺ ക്ലാസിക്ക് CB 350 RS -ന്റെ ഡെലിവറികൾ ആരംഭിച്ച് ഹോണ്ട

ഇത് 8,600 rpm-ൽ പരമാവധി 47 bhp പവറും 6,500 rpm-ൽ 43 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സ്ലിപ്പറും ക്ലച്ചുള്ള ആറ് സ്പീഡ് ഗിയർബോക്‌സുമായാണ് ഈ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

എല്ലായിടത്തും എൽഇഡി ലൈറ്റിംഗ്, പൂർണ ഡിജിറ്റൽ എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നീ മറ്റു ചില പ്രധാന സവിശേഷതകളും ബൈക്കിൽ ഉൾപ്പെടുന്നു. പ്രീലോഡ് ക്രമീകരിക്കാവുന്ന 41 mm ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ, പിന്നിൽ പ്രോലിങ്ക് മോണോഷോക്ക് എന്നിവയാണ് ഹോണ്ട CB500X അഡ്വഞ്ചറിന്റെ സസ്‌പെൻഷൻ കൈകാര്യ ചെയ്യുന്നത്.

അതേസമയം ബ്രേക്കിംഗിനായി 320 mm ഫ്രണ്ട് ഡിസ്കും 230 mm റിയർ ഡിസ്കും ഡ്യുവൽ-ചാനൽ എബിഎസ് സിസ്റ്റത്തിന്റെ സഹായത്തോടെ CB500X കൈകാര്യം ചെയ്യും. എന്തായാലും രാജ്യത്ത് വിൽപ്പനയ്ക്ക് എത്തുമ്പോൾ വേണ്ട ചേരുവകളെല്ലാം ബൈക്കിൽ ഹോണ്ട വാഗ്‌ദാനം ചെയ്യുമെന്നതിൽ സംശയമൊന്നും വേണ്ട.