ബിഎസ് VI CBR 650R ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

2020 സെപ്റ്റംബർ അവസാനത്തോടെ ഹൈനെസ് CB 350 -യുടെ വരവും കഴിഞ്ഞ മാസം RS സ്‌ക്രാംബ്ലർ പതിപ്പിന്റെ അവതരണവുമോല്ലാമായി ഹോണ്ട വരും മാസങ്ങളിൽ പുതിയ ഉൽപ്പന്നങ്ങൾ വിപണിയിൽ വേഗത്തിൽ അവതരിപ്പിക്കുകയാണ്.

ബിഎസ് VI CBR 650R ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ജാപ്പനീസ് നിർമ്മാതാക്കൾ ബിഗ് വിംഗ് ഡീലർഷിപ്പുകളിൽ വാഗ്ദാനം ചെയ്യുന്ന CB 500 X അഡ്വഞ്ചർ ടൂററും പുറത്തിറക്കി. 6.87 ലക്ഷം രൂപയാണ് ഇതിന്റെ എക്സ്-ഷോറൂം വില.

ബിഎസ് VI CBR 650R ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

ഇപ്പോൾ പുറത്തുവന്ന റിപ്പോർട്ട് അനുസരിച്ച് ഹോണ്ട ബിഗ് വിംഗ് ശ്രേണിയിലേക്ക് കൂടുതൽ മോട്ടോർസൈക്കിളുകൾ ചേർക്കുമെന്നും ഏപ്രിൽ ആദ്യ വാരത്തിൽ CBR 650R അതിന്റെ ബിഎസ് VI അവതാരത്തിൽ തിരിച്ചുവരവ് നടത്തുമെന്നും സൂചിപ്പിക്കുന്നു.

MOST READ: ഹ്യുണ്ടായി അയോണിക് 5 ഇലക്ട്രിക് കാറിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി വോക്ക്എറൗണ്ട് വീഡിയോ

ബിഎസ് VI CBR 650R ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

മുമ്പ് ഹോണ്ട 7.70 ലക്ഷം രൂപയ്ക്കാണ് CBR 650R ബി‌എസ് IV വിപണിയിൽ എത്തിച്ചിരുന്നത്, എന്നാൽ 2020 ഏപ്രിൽ 1 മുതൽ കൂടുതൽ കർശനമായ എമിഷൻ മാനദണ്ഡങ്ങൾ നടപ്പിലാക്കിയതിനാൽ കമ്പനി, മോഡൽ നിർത്തലാക്കുകയായിരുന്നു.

ബിഎസ് VI CBR 650R ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

ഫെയർഡ് മോട്ടോർസൈക്കിളിന്റെ ലോഞ്ച് കഴിഞ്ഞ കുറച്ച് മാസങ്ങളായി പല ഊഹാപോഹങ്ങളു സൃഷ്ടിച്ചിട്ടുണ്ട്, പഴയ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ ആവർത്തനത്തിൽ ഗണ്യമായ വർധനവ് പ്രതീക്ഷിക്കാം.

MOST READ: ആദ്യ ബാച്ചിന്റെ വമ്പിച്ച ജനപ്രീതിക്ക് പിന്നാലെ M340i -യുടെ രണ്ടാം ബാച്ചും അവതരിപ്പിക്കാനൊരുങ്ങി ബി‌എം‌ഡബ്ല്യു

ബിഎസ് VI CBR 650R ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

2021 ഹോണ്ട CBR 650R -ക്ക് പുതിയ നിറങ്ങളും ഗ്രാഫിക്സും ഉൾപ്പെടെ ചെറിയ കോസ്മെറ്റിക് അപ്‌ഡേറ്റുകൾ ലഭിക്കുമെന്നാണ് കരുതുന്നത്. സവിശേഷതകളുടെ പട്ടികയിൽ എൽഇഡി ഹെഡ്‌ലാമ്പുകൾ, അപ്‌ഡേറ്റ് ചെയ്ത ഫെയറിംഗ്, പുതിയ സ്റ്റീൽ മഡ്‌ഗാർഡ് എന്നിവ ഉൾപ്പെടും.

ബിഎസ് VI CBR 650R ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

പിന്നിൽ ഘടിപ്പിച്ചിരിക്കുന്ന നമ്പർ‌പ്ലേറ്റും പുതിയതായിരിക്കും. മെക്കാനിക്കൽ വശത്ത്, സുപ്രധാനമായ നവീകരണം ഷോവയിൽ നിന്ന് ഉത്ഭവിച്ച പുതിയ 41 mm USD ഫ്രണ്ട് ഫോർക്കുകൾ അവതരിപ്പിക്കുന്നതാകാം, ഇത് മിഡിൽവെയ്റ്റ് സ്പോർട്സ് ടൂററിന്റെ റൈഡ് നിലവാരം ഉയർത്താൻ സഹായിക്കും.

MOST READ: വിൽപ്പനിയിൽ മാത്രമല്ല കയറ്റുമതിയിലും കേമനായി സെൽറ്റോസ്; 2020-21 എക്സ്പോർട്ട് കണക്കുകൾ

ബിഎസ് VI CBR 650R ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

ഹോണ്ട CBR 650R കഴിഞ്ഞ വർഷം യൂറോ 5 കംപ്ലയിന്റ് നേടി. പുതുക്കിയ ECU, ഇൻ‌ടേക്ക് ടൈമിംഗ്, എക്‌സ്‌ഹോസ്റ്റ് സിസ്റ്റം, ക്രാംഗ്ഷാഫ്റ്റ് എന്നിവയാൽ ബൈക്കിന്റെ മൊത്തം ഭാരം 208 കിലോഗ്രാം വരെ ഉയർന്നു.

ബിഎസ് VI CBR 650R ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

മികച്ച വായനാക്ഷമതയ്ക്കായി കവാസാക്കി നിഞ്ച 650 എതിരാളിക്ക് അപ്‌ഡേറ്റുചെയ്‌ത ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ലഭിക്കുന്നു. സീറ്റിനടിയിൽ, യുഎസ്ബി ചാർജിംഗ് സോക്കറ്റും ഇതിലുണ്ട്.

MOST READ: 'ബോൺ ഫോർ റേസിംഗ്' M 1000 RR പെർഫോമൻസ് ബൈക്കിനെ അവതരിപ്പിച്ച് ബി‌എം‌ഡബ്ല്യു; വില 42 ലക്ഷം രൂപ

ബിഎസ് VI CBR 650R ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

പ്രകടനത്തെ സംബന്ധിച്ചിടത്തോളം, 2021 ഹോണ്ട CBR 650R ബിഎസ് VI -ൽ 649 സിസി നാല് സിലിണ്ടർ ഇൻലൈൻ മോട്ടോർ ഘടിപ്പിക്കും, 12,000 rpm -ൽ പരമാവധി 95 bhp കരുത്തും 8,500 rpm -ൽ 63 Nm torque ഉം വിതരണം ചെയ്യുന്നു.

ബിഎസ് VI CBR 650R ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

ഇത് ബിഎസ് IV മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ 7 bhp/ 3 Nm കൂടുതലാണ്. പവർട്രെയിൻ ആറ് സ്പീഡ് ട്രാൻസ്മിഷനുമായി ബന്ധിപ്പിക്കുമ്പോൾ സ്ലിപ്പർ ക്ലച്ച്, ഡ്യുവൽ-ചാനൽ എബിഎസ് സിസ്റ്റം എന്നിവ സ്റ്റാൻഡേർഡായിരിക്കും.

Most Read Articles

Malayalam
English summary
Honda Planning To Launch BS6 CBR 650R In India. Read in Malayalam.
Story first published: Thursday, March 25, 2021, 17:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X