Just In
- 14 hrs ago
പള്‍സര്‍ 180F ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ബജാജ്; നിര്‍ത്തലാക്കിയെന്ന് സൂചന
- 17 hrs ago
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
- 20 hrs ago
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- 1 day ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
Don't Miss
- News
കുരുവിള തോറ്റോടിയ കോതമംഗലം, ഇത്തവണ യുഡിഎഫ് പിടിക്കുമോ? ജോസ് പോയതോടെ കടുപ്പം!!
- Finance
പുതിയ ബ്രോഡ്ബാൻഡ്- ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് സൌജന്യ 4 ജി സിം കാർഡ്: പദ്ധതിയുമായി ബിഎസ്എൻഎൽ
- Movies
ആരും മണിക്കുട്ടനെ ഉപദ്രവിക്കരുതെന്ന് അവതാരകൻ; ആദ്യമായി കിട്ടിയ ക്യാപ്റ്റന്‍സി മുതലാക്കുമെന്ന് താരം
- Sports
IND vs ENG: ടേണിങ് പിച്ചില്‍ എങ്ങനെ ബാറ്റ് ചെയ്യണം? ലക്ഷ്മണിന്റെ ഉപദേശം
- Lifestyle
സാമ്പത്തിക ഭദ്രത കൈവരുന്ന രാശിക്കാര്‍
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ഫെബ്രുവരി 26-ന്; പട്ടികയിൽ ഒമ്പത് മോഡലുകൾ
ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന് അരങ്ങൊരുങ്ങി. ഇത്തവണത്തെ ജനപ്രിയ മോഡലിനെ തെരഞ്ഞെടുക്കുന്ന IMOTY ഫെബ്രുവരി 26 ന് നടക്കും.

എല്ലാ വർഷത്തെയും പോലെ, രാജ്യത്ത് നിർമിക്കുന്നതോ കൂട്ടിച്ചേർക്കുന്നതോ ആയ ബൈക്കുകളാണ് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന് പരിഗണിക്കപ്പെടുന്നത്. 2021 പതിപ്പിൽ ആകെ ഒമ്പത് മോട്ടോർസൈക്കിളുകളാണ് അർഹത നേടിയിരിക്കുന്നത്.

അതിൽ ബജാജ് ഡൊമിനാർ 250, ഹോണ്ട ഹോർനെറ്റ് 2.0, ഹസ്‌ഖ്‌വർണ സ്വാർട്ട്‌പിലൻ 250, കെടിഎം 250 അഡ്വഞ്ചർ, കെടിഎം 390 അഡ്വഞ്ചർ, റോയൽ എൻഫീൽഡ് മീറ്റിയോർ 350 എന്നിവയ്‌ക്കൊപ്പം മൂന്ന് ഹീറോ മോഡലുകളും ഇടംപിടിക്കുന്നു.
MOST READ: സൈക്കിൾ രൂപത്തിലൊരുങ്ങി e-റോക്കിറ്റ് ഇലക്ട്രിക് മോട്ടോർസൈക്കിൾ

ഹീറോ ശ്രേണിയിൽ നിന്ന് എക്‌സ്ട്രീം 160R, ഗ്ലാമർ 125, പാഷൻ പ്രോ എന്നിവയാണ് അവാർഡിന് പരിഗണിക്കപ്പെടുന്നത്. മുതിർന്ന മോട്ടോർസൈക്കിൾ ജേണലിസ്റ്റുകളാണ് IMOTY 2021 പ്രഖ്യാപിക്കുന്നത്.

ബൈക്കുകളുടെ റേറ്റിംഗിനായി വില, ഇന്ധനക്ഷമത, രൂപകൽപ്പന, സുരക്ഷ, പെർഫോമൻസ്, സുഖം, പണത്തിന്റെ മൂല്യം എന്നിങ്ങനെയുള്ള വിവിധ ഘടകങ്ങളാണ് പരിഗണിക്കപ്പെടുന്നത്.

ജൂറി അംഗങ്ങൾ മോട്ടോർസൈക്കിളുകൾ റേറ്റുചെയ്തുകഴിഞ്ഞാൽ ഗ്രാന്റ് തോൺടൺ ഇത് സംയോജിപ്പിച്ച് പട്ടികപ്പെടുത്തിയാകും ജേതാവിനെ പ്രഖ്യാപിക്കുക.

അവാർഡ് 2021 ഫെബ്രുവരി 26-ന് രാത്രിയോടെ ഈ വർഷത്തെ വിജയിയെ പ്രഖ്യാപിക്കും. പോയ വർഷത്തെ വിജയികൾ ഇവർ;
- 2020 - ഹീറോ എക്സ്പൾസ് 200
- 2019 - റോയൽ എൻഫീൽഡ്ഇന്റർസെപ്റ്റർ 650
- 2018 - കെടിഎം 390 ഡ്യൂക്ക്
- 2017 - ടിവിഎസ് അപ്പാച്ചെ
- 2016 - യമഹ YZF-R3
MOST READ: നിരത്തുകളിലേക്ക് കുതിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ ഹിമാലയന്‍; ഡെലിവറി ആരംഭിച്ചു

പോയ വർഷം ബെനലി ഇംപെരിയാലെ 400, ഹീറോ എക്‌സ്ട്രീം 200S, ഹോണ്ട CB 300R, ജാവ, കെടിഎം 125 ഡ്യൂക്ക്, സുസുക്കി ജിക്‌സർ 250, യമഹ MT-15 എന്നിവയെ പരാജയപ്പെടുത്തിയാണ് ഹീറോ എക്‌സ്‌പൾസ് 2020 ഇന്ത്യൻ മോട്ടോർസൈക്കിൾ ഓഫ് ദി ഇയർ സ്വന്തമാക്കിയത്.

അതിനാൽ ഇത്തവണയും ഈ പുരസ്ക്കാരം സ്വന്തമാക്കാൻ ഹീറോയിൽ നിന്ന് മൂന്ന് മോഡലുകളാണ് എത്തുന്നത്. എന്നാൽ ബജാജ് ഡൊമിനാറിന്റെയും റോയൽ എൻഫീൽഡ് മീറ്റിയോറിന്റയും സാന്നിധ്യം ഇതിന് വെല്ലുവിളിയായേക്കും.