Just In
- 13 hrs ago
പള്സര് 180F ഔദ്യോഗിക വെബ്സൈറ്റില് നിന്നും പിന്വലിച്ച് ബജാജ്; നിര്ത്തലാക്കിയെന്ന് സൂചന
- 16 hrs ago
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
- 19 hrs ago
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- 1 day ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്സ്; ബുക്കിംഗ് മൊബൈല് അപ്ലിക്കേഷന് വഴി
Don't Miss
- News
മൂവാറ്റുപുഴ നീന്തിക്കയറാന് കോണ്ഗ്രസ്, ജോസഫ് വാഴയ്ക്കനോ ജെയ്സണ് ജോസഫോ ഇറങ്ങും?
- Finance
പുതിയ ബ്രോഡ്ബാൻഡ്- ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് സൌജന്യ 4 ജി സിം കാർഡ്: പദ്ധതിയുമായി ബിഎസ്എൻഎൽ
- Movies
ആരും മണിക്കുട്ടനെ ഉപദ്രവിക്കരുതെന്ന് അവതാരകൻ; ആദ്യമായി കിട്ടിയ ക്യാപ്റ്റന്സി മുതലാക്കുമെന്ന് താരം
- Sports
IND vs ENG: ടേണിങ് പിച്ചില് എങ്ങനെ ബാറ്റ് ചെയ്യണം? ലക്ഷ്മണിന്റെ ഉപദേശം
- Lifestyle
സാമ്പത്തിക ഭദ്രത കൈവരുന്ന രാശിക്കാര്
- Travel
13450 രൂപയ്ക്ക് കേരളത്തില് നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മോഡലുകള്ക്ക് വില വര്ധനവുമായി ജാവയും; പുതിയ വില വിവരങ്ങള്
പുതുവര്ഷത്തോടെ മോഡലുകള്ക്ക് വില വര്ധനവ് ഉണ്ടാകുമെന്ന് നേരത്തെ തന്നെ നിര്മ്മാതാക്കളായ ജാവ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ശ്രേണിയിലെ മൂന്ന് മോഡലുകള്ക്കും കമ്പനി വില വര്ധനവ് നടപ്പാക്കുകയും ചെയ്തു.

ജാവ, ജാവ 42, പെറാക്ക് എന്നിങ്ങനെ മൂന്ന് മോഡലുകളെയാണ് കമ്പനി വില്പ്പനയ്ക്കായി രാജ്യത്ത് എത്തിച്ചിരിക്കുന്നത്. മൂന്ന് മോഡലുകളും വില വര്ധനവിന്റെ ഭാഗമായിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.

എല്ലാ മോഡലുകളിലും, വേരിയന്റുകളിലും 2,987 രൂപയുടെ വര്ധനവാണ് കമ്പനി നടപ്പാക്കിയിരിക്കുന്നത്. വില വര്ധനവ് ഉണ്ടായി എന്നതൊഴിച്ചാല് ബൈക്കുകളുടെ ഫീച്ചറിലോ, സവിശേഷതകളിലോ കമ്പനി മാറ്റങ്ങള് ഒന്നും തന്നെ കൊണ്ടുവന്നിട്ടില്ല.
Jawa | ||||||
Old Price Single-channel ABS | New Price Single-channel ABS | Differece | Old Price Dual-channel ABS | New Price Dual-channel ABS | Difference | |
Black | ₹1,73,164 | ₹1,76,151 | ₹2,987 | ₹1,82,106 | ₹1,85,093 | ₹2,987 |
Grey | ₹1,73,164 | ₹1,76,151 | ₹2,987 | ₹1,82,106 | ₹1,85,093 | ₹2,987 |
Maroon | ₹1,74,228 | ₹1,77,215 | ₹2,987 | ₹1,83,170 | ₹1,86,157 | ₹2,987 |
Forty Two | ||||||
Haley's Teal | ₹1,60,300 | ₹1,63,287 | ₹2,987 | ₹1,69,242 | ₹1,72,229 | ₹2,987 |
Comet Red | ₹1,65,228 | ₹1,68,215 | ₹2,987 | ₹1,74,170 | ₹1,77,157 | ₹2,987 |
Galactic Green | ₹1,65,228 | ₹1,68,215 | ₹2,987 | ₹1,74,170 | ₹1,77,157 | ₹2,987 |
Nebula Blue | ₹1,65,228 | ₹1,68,215 | ₹2,987 | ₹1,74,170 | ₹1,77,157 | ₹2,987 |
Lumos Lime | ₹1,64,164 | ₹1,67,151 | ₹2,987 | ₹1,73,106 | ₹1,76,093 | ₹2,987 |
Starlight Blue | ₹1,60,300 | ₹1,63,287 | ₹2,987 | ₹1,69,242 | ₹1,72,229 | ₹2,987 |
Perak | ||||||
Old Price | New Price | Difference | ||||
Black, Dual-channel ABS | ₹1,94,500 | ₹1,97,487 | ₹2,987 |
MOST READ: വിവിധ വിഭാഗങ്ങളിലായി 6 ഇലക്ട്രിക് വാഹനങ്ങള് അവതരിപ്പിച്ച് ബാലന് എഞ്ചിനീയറിംഗ്

നേരിയ വില വര്ധനവാണിതെന്നും വില്പ്പനയെ ബാധിക്കില്ലെന്നും കമ്പനി അറിയിച്ചു. അസംസ്കൃത വസ്തുകളുടെ വില വര്ധനവാണ് ബൈക്കിന്റെ വില വര്ധനവിനും കാരണമായത്.

വില വര്ധനവ് ഉണ്ടായിരുന്നിട്ടും, വിലയുടെ കാര്യത്തില് സ്റ്റാന്ഡേര്ഡ് ജാവ ഇപ്പോഴും റോയല് എന്ഫീല്ഡ് ക്ലാസിക് 350, റോയല് എന്ഫീല്ഡ് മീറ്റിയോര് 350 എന്നിവയ്ക്ക് തുല്യമാണ്.

എന്നിരുന്നാലും, ഉയര്ന്ന നിലവാരത്തിലുള്ള വേരിയന്റുകളും ഹോണ്ട ഹൈനെസ് CB350-യുടെ അടിസ്ഥാന വേരിയന്റുമായി മത്സരിക്കുന്നു. ജാവ പെറാക്ക് ഇപ്പോഴും രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന ബോബറായി തുടരുന്നു.

ജാവ, ജാവ 42 -ലും ഒരേ 293 സിസി, സിംഗിള് സിലിണ്ടര് ഫോര് സ്ട്രോക്ക് ലിക്വിഡ്-കൂള്ഡ് എഞ്ചിനാണ് കരുത്ത് നല്കുന്നത്. ബിഎസ് VI മാനദണ്ഡങ്ങള് എഞ്ചിന് പാലിക്കുന്നു.
MOST READ: അരങ്ങേറ്റത്തിന് ദിവസങ്ങള് മാത്രം; C5 എയര്ക്രോസിന്റെ ഉത്പാദനം ആരംഭിച്ച് സിട്രണ്

ഈ എഞ്ചിന് 26.51 bhp കരുത്തും 27.05 Nm torque ഉം ഉല്പാദിപ്പിക്കും. 6 സ്പീഡ് ആണ് ഗിയര്ബോക്സുമായിട്ടാണ് എഞ്ചിന് ജോടിയാക്കുന്നത്.

പെറാക്കിനും ബിഎസ് VI നവീകരണമുള്ള എഞ്ചിനാണ് ലഭിക്കുന്നത്. 334 സിസി സിംഗിള് സിലിണ്ടര്, ഫോര് സ്ട്രോക്ക് ലിക്വിഡ്-കൂള്ഡ് DOHC എഞ്ചിനാണ് കരുത്ത്.
MOST READ: നിസാൻ മാഗ്നൈറ്റിന് വെല്ലുവിളിയായി കിഗർ കോംപാക്ട് എസ്യുവി അവതരിപ്പിച്ച് റെനോ

ഈ യൂണിറ്റ് പരമാവധി 30.64 bhp കരുത്തും 32.74 Nm torque ഉം സൃഷ്ടിക്കുന്നു. 6 സ്പീഡ് ഗിയര്ബോക്സുമായി എഞ്ചിന് ജോടിയാക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം ജാവ 42-നെ സംബന്ധിച്ചിടത്തോളം, കമ്പനി ബൈക്കിന്റെ പുതിയ പതിപ്പില് പ്രവര്ത്തിക്കുന്നുവെന്നാണ് റിപ്പോര്ട്ട്. ഇതിനോടകം തന്നെ നിരവധി തവണ പരീക്ഷണയോട്ടം നടത്തുന്ന പുതിയ പതിപ്പിന്റെ ചിത്രങ്ങള് പുറത്തുവരുകയും ചെയ്തിട്ടുണ്ട്.

നിലവിലെ പതിപ്പില് നിന്നും കാര്യമായ മാറ്റങ്ങളോടെയാകും പുതിയ പതിപ്പ് എത്തുന്നത്. അധികം വൈകാതെ തന്നെ ഈ മോഡല് നിരത്തുകളില് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.