Just In
- 10 hrs ago
കൈനിറയെ ഫീച്ചറും, ആഢംബരവും; ടൈഗൂണില്‍ പ്രതീക്ഷവെച്ച് ഫോക്സ്വാഗണ്
- 11 hrs ago
പുനരുധാരണത്തിലൂടെ പുതുജീവൻ നേടി ടൊയോട്ട ക്വാളിസ്; വീഡിയോ
- 11 hrs ago
അരുണാചലിന്റെ റോഡുകൾ ഇളക്കി മറിച്ച് ഹൈനെസ് CB 350; 2021 ഹാണ്ട സൺചേസേർസ് റാലി ആദ്യ ദിന വീഡിയോ
- 12 hrs ago
പരീക്ഷണയോട്ടവുമായി ഹണ്ടര്‍ 350; അവതരണം ഉടനെന്ന് റോയല്‍ എന്‍ഫീല്‍ഡ്
Don't Miss
- Lifestyle
കഠിനാധ്വാനം വിജയം കാണുന്ന രാശിക്കാര്‍; രാശിഫലം
- Finance
പച്ചക്കറി വില കത്തിക്കയറിയോ... ഇല്ല! ഈ വിഷുവിന് വിലക്കയറ്റമില്ലാത്ത പച്ചക്കറി വിപണി, കീശയ്ക്ക് ആശ്വാസം
- News
ബിജെപിക്ക് അധികാരം ലഭിച്ചാൽ ഗൂർഖകളുടെ പ്രശ്നങ്ങൾ പരിഹരിക്കും; അമിത് ഷാ
- Movies
കല്യാണം പോലും കഴിച്ചിട്ടില്ല, പ്രശ്നങ്ങള്‍ വേറെയും ഉണ്ട്; ഫിറോസിനെതിരെ ആരോപണങ്ങളുമായി വനിതാ മത്സരാര്‍ഥികള്‍
- Sports
രാജസ്ഥാന് വന്‍ തിരിച്ചടി; ബെന്‍ സ്റ്റോക്ക്സ് ഐപിഎല്ലില്‍ നിന്ന് പുറത്ത്
- Travel
മസാല തേനില്‍ പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
250 അഡ്വഞ്ചറിന് പിന്നാലെ 390 മോഡലും മലേഷ്യൻ വിപണിയിൽ അവതരിപ്പിച്ച് കെടിഎം
ഇന്ത്യയിൽ വൻവിജയമായി തീർന്ന 390 അഡ്വഞ്ചർ മോഡലിനെ മലേഷ്യയിലും അവതരിപ്പിച്ച് കെടിഎം. രാജ്യത്തെ തങ്ങളുടെ ശ്രേണി വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പതിപ്പിനെയും കമ്പനി പരിചയപ്പെടുത്തിയിരിക്കുന്നത്.

ഓസ്ട്രിയൻ ബ്രാൻഡ് 250 അഡ്വഞ്ചറിനെയും കഴിഞ്ഞ ദിവസം മലേഷ്യയിൽ വിൽപ്പനയ്ക്ക് എത്തിച്ചിരുന്നു. 30,800 മലേഷ്യൻ റിംഗിറ്റാണ് 390 അഡ്വഞ്ചറിനായി മുടക്കേണ്ടത്.

അതേസമയം ചെറിയ മോഡലായ 250 പതിപ്പിന് 21,500 മലേഷ്യൻ റിംഗിറ്റാണ് വില. ഏകദേശം 5.56 ലക്ഷം രൂപ വില വരും. മറവശത്ത് 250 അഡ്വഞ്ചർ 21,500 മലേഷ്യൻ റിംഗിറ്റിൽ ലഭ്യമാണ് അതായത് ഏകദേശം 3.88 ലക്ഷം രൂപ.
MOST READ: ബൈക്ക് റൈഡുകള്‍ ആസ്വദിക്കുന്നു; ഡ്യുക്കാട്ടി പാനിഗാലെ V2 സ്വന്തമാക്കി ഉണ്ണി മുകുന്ദന്‍

മലേഷ്യൻ മോഡൽ ഇന്ത്യൻ പതിപ്പിന് സമാനമാണ്. എന്നിരുന്നാലും ക്വിക്ക് ഷിഫ്റ്റർ ഒരു ഓപ്ഷണൽ ആക്സസറിയായാണ് കെടിഎം വാഗ്‌ദാനം ചെയ്യുന്നത്. അതിന് അധികമായി 1,600 മലേഷ്യൻ റിംഗിറ്റ് ഉപഭോക്താക്കൾ മുടക്കേണ്ടതായുണ്ട്. അത് 29,000 രൂപയാണ്.

എന്നിരുന്നാലും മോട്ടോർസൈക്കിളിന് രാജ്യത്ത് ക്രമീകരിക്കാവുന്ന ഫ്രണ്ട് ഫോർക്കുകൾ ലഭിക്കുന്നു എന്ന കാര്യം ശ്രദ്ധേയമാണ്. ഇത് ഇന്ത്യൻ മോഡലിൽ ലഭ്യമല്ല. ഫ്രണ്ട് ഫോർക്കുകൾ കംപ്രഷനും റീബൗണ്ടിനും ക്രമീകരിക്കാവുന്നതാണ്.
MOST READ: ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ R സ്വന്തമാക്കി ജോജു ജോര്‍ജ്

പിന്നിലെ മോണോ-ഷോക്ക് സവിശേഷതകളിലും റീബൗണ്ടും പ്രീലോഡ് ക്രമീകരണവുമുണ്ട്. മെക്കാനിക്കൽ സവിശേഷതകളിൽ 373 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിൻ ഉൾപ്പെടുന്നു.

ആറ് സ്പീഡ് ഗിയർബോക്‌സിലേക്ക് ജോടിയാക്കിയിരിക്കുന്ന ഈ യൂണിറ്റ് 42.3 bhp കരുത്തിൽ 37 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മോട്ടോർസൈക്കിളിലെ ഇലക്ട്രോണിക് എയ്ഡുകളിൽ ഒരു ട്രാക്ഷൻ കൺട്രോൾ സിസ്റ്റവും സ്വിച്ച് ചെയ്യാവുന്ന എബിഎസും കെടിഎം വാഗ്ദാനം ചെയ്യുന്നുണ്ട്.
MOST READ: ഫോര്‍ച്യൂണര്‍ ഫെയ്‌സ്‌ലിഫ്റ്റ്, ലെജന്‍ഡര്‍ വേരിയന്റുകളുടെ ടീസര്‍ പങ്കുവെച്ച് ടൊയോട്ട

ഇന്ത്യൻ മോഡലിന് സമാനമായി ബ്ലൂടൂത്ത്-കണക്റ്റിവിറ്റി സ്റ്റാൻഡേർഡായി ലഭ്യമാണ്. എന്നാൽ ടേൺ-ബൈ-ടേൺ നാവിഗേഷൻ സവിശേഷത ഒരു ഓപ്‌ഷണലായി തെരഞ്ഞെടുക്കേണ്ടി വരും.

നിരവധി അന്താരാഷ്ട്ര വിപണികളിലും ലഭ്യമായ ഏറ്റവും മികച്ച അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളുകളില്‍ ഒന്നാണ് കെടിഎം 390 അഡ്വഞ്ചര്‍. പൂര്‍ണ എല്‍ഇഡി ലൈറ്റിംഗ്, ബ്ലൂടൂത്ത് പ്രാപ്തമാക്കിയ കളര്‍ ടിഎഫ്ടി ഡിസ്‌പ്ലേ, ബാക്ക്‌ലിറ്റ് സ്വിച്ച് ഗിയര്‍ എന്നിവ 390 അഡ്വഞ്ചറിന്റെ പ്രധാന സവിശേഷതകളാണ്.

വൈറ്റ്, ഓറഞ്ച് എന്നീ രണ്ട് കളര്‍ സ്‌കീമുകളില്‍ മാത്രമാണ് കെടിഎം 390 അഡ്വഞ്ചര്‍ വിപണിയില്‍ എത്തിയിരിക്കുന്നതും. ഇന്ത്യയിൽ ഇപ്പോൾ സ്പോക്ക് വീലുകളിലും മോട്ടോർസൈക്കിളിനെ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

മോട്ടോര്‍സൈക്കിളിനായുള്ള സ്പോക്ക് വീലുകള്‍ കെടിഎമ്മിന്റെ പവര്‍പാര്‍ട്ട്‌സ് കാറ്റലോഗിലാണ് ലഭ്യമാവുന്നത്. സ്റ്റോക്ക് കാസ്റ്റ് അലോയ് വീലുകളില്‍ നിന്ന് സ്റ്റീല്‍ സ്പോക്ക് റിമ്മുകളിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിന് ആവശ്യമായ എല്ലാ അധിക ഭാഗങ്ങളും സ്പോക്ക് വീല്‍സ് കിറ്റ് വാഗ്ദാനം ചെയ്യുന്നുണ്ട്.