Just In
- 2 hrs ago
ആകർഷകവും അഗ്രസ്സീവുമായ ഫാസ്റ്റ് & ഫ്യൂരിയസ് 9 കാറുകളെ പരിചയപ്പെടാം
- 13 hrs ago
ബൊലേറോയ്ക്ക് പകിട്ട് വർധിപ്പിക്കാൻ ജെന്യുവിൻ ആക്സസറികൾ അവതരിപ്പിച്ച് മഹീന്ദ്ര; വീഡിയോ
- 15 hrs ago
സിയാസിന്റെ റീബാഡ്ജ് പതിപ്പുമായി യാരിസിന്റെ കച്ചവടം പൂട്ടാനൊരുങ്ങി ടൊയോട്ട
- 15 hrs ago
അഡ്വഞ്ചർ പ്രേമികൾക്കായി പുത്തൻ മൗണ്ടൻ ഇ-ബൈക്ക് അവതരിപ്പിച്ച് യമഹ
Don't Miss
- News
കഴിഞ്ഞ 24 മണിക്കൂറിൽ 2,61,500 പേർക്കുകൂടി കോവിഡ്; മരണനിരക്കും കുതിച്ചുയരുന്നു
- Movies
നോബിയോട് ഒരു അനുവാദം ചോദിച്ച് മോഹൻലാൽ, സ്വന്തം കംഗാരുവിനൊപ്പം നിന്ന് ഫോട്ടോ എടുക്കണം...
- Sports
IPL 2021: ഈ പിച്ച് കടുപ്പം, പൊരുത്തപ്പെടാന്‍ പ്രയാസം- കീറോണ്‍ പൊള്ളാര്‍ഡ്
- Lifestyle
ദാമ്പത്യജീവിതം മെച്ചപ്പെടും രാശിക്കാര്‍; ഇന്നത്തെ രാശിഫലം
- Finance
കുതിച്ചുയര്‍ന്ന് ഇന്ത്യയുടെ വിദേശനാണ്യ ശേഖരം, സ്വർണ്ണ ശേഖരത്തിലും വര്‍ധനവ്
- Travel
വാക്സിനെടുത്തോ? എങ്കില്‍ മേഘാലയയ്ക്ക് പോകാം... അതും കുറഞ്ഞ ചിലവില്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പുതിയ 2022 ചീഫ് ലൈനപ്പിനായുള്ള വില പ്രഖ്യാപിച്ച് ഇന്ത്യൻ മോട്ടോർസൈക്കിൾ
ഇന്ത്യൻ വിപണിക്കായുള്ള പുതിയ 2022 ചീഫ് ലൈനപ്പ് പ്രഖ്യാപിച്ച് ഇന്ത്യൻ മോട്ടോർസൈക്കിൾ. 20.75 രൂപയുടെ പ്രാരംഭ വിലയോടെയാണ് പരിഷ്ക്കരിച്ച ശ്രേണി കമ്പനി അവതരിപ്പിക്കുന്നത്.

2022 ശ്രേണിയിൽ ചീഫ് ഡാർക്ക് ഹോഴ്സ്, ചീഫ് ബോബർ ഡാർക്ക് ഹോഴ്സ്, സൂപ്പർ ചീഫ് ലിമിറ്റഡ് എന്നീ പ്രീമിയം ക്രൂയിസർ മോട്ടോർസൈക്കിളുകളാണ് ഉൾപ്പെടുന്നത്. ടെക്നോളജി അപ്‌ഗ്രേഡുകളിൽ നിന്നും യഥാർഥ ഇന്ത്യൻ മോട്ടോർസൈക്കിൾ ആക്‌സസറികളിൽ നിന്നും പ്രയോജനം ലഭിക്കുന്ന പുതിയ മോഡൽ ആവർത്തനങ്ങൾ ഈ ലൈനപ്പിൽ ഉൾപ്പെടും.

2022 മോഡൽ ഇയർ ഉൽപ്പന്നങ്ങൾക്കായുള്ള പ്രീ-ബുക്കിംഗും അമേരിക്കൻ ബ്രാൻഡ് ആരംഭിച്ചിട്ടുണ്ട്. താൽപര്യമുള്ള ഉപഭോക്താക്കൾക്ക് 3.00 രൂപ ടോക്കൺ തുകയായി നൽകി രാജ്യത്തുടനീളമുള്ള ഇന്ത്യൻ മോട്ടോർസൈക്കിൾ ഡീലർഷിപ്പുകളിൽ നിന്ന് ബുക്കിംഗ് നടത്താം.
MOST READ: ബിഎസ് VI കരുത്തില്‍ ബെനലി TRK 502X വിപണിയിലേക്ക്; കുടുതല്‍ വിവരങ്ങള്‍ പുറത്ത്

ഈ വർഷം രണ്ടാം പാദത്തോടെ അതായത് ഏപ്രിൽ-ജൂൺ മാസത്തോടെ പരിഷ്ക്കരിച്ച മോട്ടോർസൈക്കിളുകൾ ഇന്ത്യൻ വിപണിയിലെത്തുമെന്നും കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. കൃത്യമായി പറഞ്ഞാൽ ഒരു നൂറ്റാണ്ട് മുമ്പ് വിപണിയിൽ സാന്നിധ്യമറിയിച്ച മോട്ടോർസൈക്കിളാണ് ഇന്ത്യൻ ചീഫ്.

ഒരേ സ്റ്റീൽ-ട്യൂബ് ഫ്രെയിം പ്ലാറ്റ്ഫോമിൽ അധിഷ്ഠിതമായി ഒരുങ്ങിയിരിക്കുന്ന 2022 ചീഫ് ലൈനപ്പിൽ ഒരു ഹ്രസ്വ വീൽബേസ്, കുറഞ്ഞ സീറ്റ് ഉയരം, 304 കിലോഗ്രാം (670 പൗണ്ട്) വരെ വെറ്റ് വെയ്റ്റ് എന്നിവ ഉൾക്കൊള്ളും.
MOST READ: പുതിയ S60 സെഡാനായുള്ള ഡെലിവറി മാർച്ച് 18-ന് ആരംഭിക്കുമെന്ന് വോൾവോ

ബോബർ സ്റ്റൈൽ മോട്ടോർസൈക്കിളുകൾക്ക് പരമ്പരാഗത 46 mm ഫ്രണ്ട് ഫോർക്കുകൾ, 28.5 ഡിഗ്രി ലീൻ ആംഗിൾ, സുഖപ്രദമായ എർഗണോമിക്സ് എന്നിവയും ഇന്ത്യൻ വാഗ്‌ദാനം ചെയ്യുന്നുണ്ട്. യൂറോ -5 നിലവാരത്തിലുള്ള 1890 സിസി വി-ട്വിൻ തണ്ടർസ്ട്രോക്ക് 116 എഞ്ചിനാണ് ഇന്ത്യൻ ചീഫ് മോഡലുകളുടെ ഹൃദയം.

ഇത് പരമാവധി 162 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. വിപണിയിൽ അരങ്ങേറ്റം കുറിച്ച് 100 വർഷം പൂർത്തിയാക്കുന്ന ആഘോഷത്തിന്റെ ഭാഗമായാണ് ചീഫ് ബോബർ മോട്ടോർസൈക്കിളുകളുടെ പുതുക്കിയ പതിപ്പുകൾ അവതരിപ്പിക്കുന്നതെന്ന് വില പ്രഖ്യാപന വേളയിൽ പോളാരിസ് ഇന്ത്യ കൺട്രി മാനേജർ ലളിത് ശർമ പറഞ്ഞു.
MOST READ: നിരത്തില്‍ കളറാകാന്‍ ടിയാഗൊ; അരിസോണ ബ്ലൂ കളര്‍ ഓപ്ഷന്‍ സമ്മാനിച്ച് ടാറ്റ

സവിശേഷതകളുടെ കാര്യത്തിൽ മൂന്ന് മോട്ടോർസൈക്കിളുകളും ഇന്ത്യന്റെ റൈഡ് കമാൻഡ് സംവിധാനങ്ങൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്. ടേൺ-ബൈ-ടേൺ നാവിഗേഷനും ഇന്ത്യൻ നൽകുന്നുണ്ട്.

ഇത് മോട്ടോർസൈക്കിളിന്റെ സവാരി വിവരങ്ങൾ ടോഗിൾ ചെയ്യാനും ആക്‌സസ് ചെയ്യാനും ഒപ്പം സ്മാർട്ട്‌ഫോൺ ബൈക്കിന്റെ ഇൻസ്ട്രുമെന്റ് കൺസോളിലേക്ക് കണക്റ്റുചെയ്യാനും റൈഡറിനെ അനുവദിക്കുന്നു.