റെട്രോ-സ്റ്റൈൽ മോട്ടോർസൈക്കിൾ ശ്രേണിയിലേക്ക് യമഹയും; പരീക്ഷണ ചിത്രങ്ങൾ പുറത്ത്
അടുത്ത കാലത്തായി റെട്രോ ക്ലാസിക് മോട്ടോർസൈക്കിളുകളുടെ ജനപ്രീതി ഇന്ത്യയിൽ വർധിച്ചുവരികയാണ്. റോയൽ എൻഫീൽഡിന്റെ കുത്തകയായിരുന്ന ഈ ശ്രേണിയിലേക്ക് ജാവ, ബെനലി, ഹോണ്ട എന്നീ ബ്രാൻഡുകളും എത്തിയതോടെ സെഗ്മെന്റ് ഏറെ ശ്രദ്ധനേടുകയും ചെയ്‌തിട്ടുണ്ട്.

എന്നിരുന്നാലും വൻതോതിൽ വിൽപ്പനയുള്ള പല ബ്രാൻഡുകളും ഈ നിരയിലേക്ക് കടക്കാൻ ഇതുവരെ താൽപര്യം കാണിച്ചിട്ടില്ല. അതായത് സുസുക്കി, യമഹ, ബജാജ് തുടങ്ങിയവർ. എന്നാൽ യമഹയും ഈ വിഭാഗത്തിലേക്ക് കണ്ണോടിക്കുകയാണ്.

ജാപ്പനീസ് ബ്രാൻഡിന് അന്താരാഷ്‌ട്ര വിപണിയിൽ XSR 155 റെട്രോ-സ്റ്റൈൽ മോട്ടോർസൈക്കിളും ഉണ്ട്. YZF R15 V3, MT15 എന്നിവയ്ക്ക് സമാനമായ പ്ലാറ്റ്ഫോമും എഞ്ചിനും അടിസ്ഥാനമാക്കിയാണ് ഇത് നിർമിച്ചിരിക്കുന്നും.
MOST READ: ഹ്യുണ്ടായി അൽകാസറിന് തുടിപ്പേകാൻ ട്യൂസോണിലെ 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ

അതിനാൽ തന്നെ ഈ മോഡലിനെ ഇന്ത്യയിലേക്കും കൊണ്ടുവരുമെന്ന അഭ്യൂഹങ്ങളും നിലനിന്നു. XSR 155-ന്റെ അവതരണം യമഹ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇന്ത്യൻ വിപണിയിൽ ഉയർന്ന വിഭാഗത്തിൽ റെട്രോ മോട്ടോർസൈക്കിൾ നിർമിക്കാൻ കമ്പനി ആഗ്രഹിച്ചേക്കുമെന്നാണ് കരുതുന്നത്.

എന്നാൽ ഈ മോഡൽ ക്വാർട്ടർ-ലിറ്റർ ക്ലാസ് മോട്ടോർസൈക്കിൾ ശ്രേണിയിലേക്കാകാം എത്തുകയെന്നാണ് സൂചന. എന്നാൽ XSR ബ്രാൻഡിംഗ് സ്വീകരിക്കുകയും ചെയ്‌തേക്കാം. വാസ്തവത്തിൽ 2019-ൽ യമഹ തങ്ങളുടെ ആഗോള ഉൽപന്ന ഉൽപന്നങ്ങളിൽ XSR ലൈനപ്പ് വിപുലീകരിക്കാൻ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട് ചെയ്തിരുന്നു.
MOST READ: വാഹന രേഖകളുടെ സാധുത 2021 ജൂൺ 30 വരെ നീട്ടി ഗതാഗത മന്ത്രാലയം

ഇപ്പോൾ പുതിയ റെട്രോ ക്ലാസിക്കിന്റെ പരീക്ഷണയോട്ടവുമായി കമ്പനി നിരത്തിലെത്തിയിരിക്കുകയാണ്. 2019-ൽ ഇന്തോനേഷ്യൻ ഓട്ടോ മാഗസിനിൽ പ്രത്യക്ഷപ്പെട്ട XSR250 പ്രോട്ടോടൈപ്പുമായി ഏറെ സാമ്യമുള്ളതാണ് ഈ ബൈക്ക് എന്ന് റഷ്‌ലൈൻ പുറത്തുവിട്ട സ്പൈ ചിത്രത്തിൽ നിന്ന് മനസിലാക്കാം.

പരീക്ഷണത്തിനിറങ്ങിയ ബൈക്ക് സമാനമായ അലോയ് വീലാണ് ഉപയോഗിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയം. നിലവിലുള്ള FZ സീരീസ് പോലുള്ള യമഹ ബൈക്കുകളുടെ സസ്പെൻഷനും കാണാം. എഞ്ചിൻ യൂണിറ്റും സമാനമായി കാണപ്പെടുന്നു.
MOST READ: അത്യാഢംബരത്തിന്റെ പ്രതീകം കിയ കാർണിവൽ ലിമോസിൻ; അറിയാം മികച്ച അഞ്ച് സവിശേഷതകൾ

ഇത് തികച്ചും ഒരു ഹൈവേ ക്രൂയിസറാണ്. അതിനാൽ തന്നെ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഒരു ഡിജിറ്റൽ യൂണിറ്റാകാനാണ് സാധ്യത. XSR ശ്രേണിയുടെ അതേ മാതൃകയിൽ മോട്ടോർസൈക്കിളിന്റെ രൂപകൽപ്പന റെട്രോ ബോഡി വർക്ക് അവതരിപ്പിക്കാനും സാധ്യതയുണ്ട്.

ഇന്ത്യയിൽ FZ 25 സീരീസ് ബൈക്കുകൾക്ക് കരുത്ത് പകരുന്ന അതേ 250 സിസി എഞ്ചിനിലാകും ഇത് പ്രവർത്തിക്കുക. അഞ്ച് സ്പീഡ് ഗിയർബോക്സിലേക്ക് ജോടിയാക്കിയ ഈ എഞ്ചിൻ പരമാവധി 21 bhp കരുത്തിൽ 20 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും.


Click it and Unblock the Notifications








