വൺ ഇലക്‌ട്രിക് സ്‌കൂട്ടർ എത്തുന്നത് മൂന്ന് വേരിയന്റുകളിൽ, കൂടുതൽ വിശദാംശങ്ങളുമായി പിയാജിയോ

മനംമയക്കും ഡിസൈനില്‍ ഒരു ക്യൂട്ട് ഇലക്‌ട്രിക് ‌സ്‌കൂട്ടറിനെ പിയാജിയോ പരിചയപ്പെടുത്തിയത് അടുത്തിടെയാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ടിക്ക് ടോക്കിലാണ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഔദ്യോഗിക അവതരണം നടന്നതും.

വൺ ഇലക്‌ട്രിക് സ്‌കൂട്ടർ എത്തുന്നത് മൂന്ന് വേരിയന്റുകളിൽ, കൂടുതൽ വിശദാംശങ്ങളുമായി പിയാജിയോ

വൺ എന്നറിയപ്പെടുന്ന ഈ ഇലക്ട്രിക് സ്കൂട്ടറിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങളും ഇപ്പോൾ പിയാജിയോ പുറത്തുവിട്ടിരിക്കുകയാണ്. നഗര യാത്രകൾക്ക് അനുയോജ്യമായ ഇ-സ്കൂട്ടർ ഭാരം കുറഞ്ഞതും ഓടിക്കാൻ വളരെ എളുപ്പവുമാണെന്നാണ് കമ്പനിയുടെ അവകാശവാദം.

വൺ ഇലക്‌ട്രിക് സ്‌കൂട്ടർ എത്തുന്നത് മൂന്ന് വേരിയന്റുകളിൽ, കൂടുതൽ വിശദാംശങ്ങളുമായി പിയാജിയോ

ഇറ്റാലിയൻ ബ്രാൻഡ് വൺ, വൺ പ്ലസ്, വൺ ആക്റ്റീവ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാകും ഇലക്‌ട്രിക് സ്‌കൂട്ടറിനെ വാഗ്ദാനം ചെയ്യുക. മൂന്ന് വേരിയന്റുകളും ഒരേ ഡിസൈൻ ഭാഷ്യവും സവിശേഷതകളുമാണ് വഹിക്കുന്നതെങ്കിലും ബാറ്ററിയിലും മോട്ടോർ വിഭാഗത്തിലുമാണ് കാര്യങ്ങൾ വ്യത്യസ്തമാവുന്നത്.

MOST READ: പുതിയ യമഹ FZ-X ജൂൺ 18 ന് ഇന്ത്യയിൽ അവതരിപ്പിക്കും

വൺ ഇലക്‌ട്രിക് സ്‌കൂട്ടർ എത്തുന്നത് മൂന്ന് വേരിയന്റുകളിൽ, കൂടുതൽ വിശദാംശങ്ങളുമായി പിയാജിയോ

അടിസ്ഥാന വേരിയന്റായ വൺ 48V 1.8 കിലോവാട്ട്സ് ബാറ്ററി പായ്ക്കുമായി 1.2 കിലോവാട്ട് എഞ്ചിനുമായി ജോടിയാക്കുന്നു. ഈ വേരിയന്റിന് 55 കിലോമീറ്ററാണ് പരമാവധി വേഗത. മിഡ് വേരിയന്റായ വൺ പ്ലസിന് അടിസ്ഥാന മോഡലിന് സമാനമായ മോട്ടോർ തന്നെയാണ് ലഭിക്കുന്നത്.

വൺ ഇലക്‌ട്രിക് സ്‌കൂട്ടർ എത്തുന്നത് മൂന്ന് വേരിയന്റുകളിൽ, കൂടുതൽ വിശദാംശങ്ങളുമായി പിയാജിയോ

പക്ഷേ ബാറ്ററി 2.3 കിലോവാട്ട്സായി വർധിക്കും. ഇത് 100 കിലോമീറ്റർ വേഗതയാണ് ടോപ്പ് സ്പീഡായി നൽകുന്നത്. 2 കിലോവാട്ട് മോട്ടോറുമായി ജോടിയാക്കിയ 2.3 കിലോവാട്ട് ബാറ്ററി യൂണിറ്റാണ് വൺ ആക്റ്റീവ്. ഈ വേരിയന്റിന് ഉയർന്ന വേഗത 60 കിലോമീറ്റർ ആണ്.

MOST READ: നെക്സോണിന്റെ ചില ഡീസൽ വേരിയന്റുകൾ നിർത്തലാക്കി ടാറ്റ

വൺ ഇലക്‌ട്രിക് സ്‌കൂട്ടർ എത്തുന്നത് മൂന്ന് വേരിയന്റുകളിൽ, കൂടുതൽ വിശദാംശങ്ങളുമായി പിയാജിയോ

മൂന്ന് വേരിയന്റുകളിലും പ്രവർത്തിക്കുന്നത് റിയർ ഹബ്-മൗണ്ട് ചെയ്ത മോട്ടോറുകളാണ്. കൂടാതെ നീക്കംചെയ്യാവുന്ന ബാറ്ററികളും പിയാജിയോ വൺ ഉൾക്കൊള്ളുന്നു. ഈ ഇലക്‌ട്രിക് സ്കൂട്ടറിന് ആറ് മണിക്കൂർ ചാർജ്ജിംഗ് സമയമാണ് കമ്പനി അവകാശപ്പെടുന്നത്.

വൺ ഇലക്‌ട്രിക് സ്‌കൂട്ടർ എത്തുന്നത് മൂന്ന് വേരിയന്റുകളിൽ, കൂടുതൽ വിശദാംശങ്ങളുമായി പിയാജിയോ

ഭാവിയിൽ ചില വേഗത്തിലുള്ള ചാർജിംഗ് ഓപ്ഷനുകൾ പ്രതീക്ഷിക്കാം. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ചുറ്റുമുള്ള എല്‍ഇഡി ലൈറ്റുകള്‍, കീലെസ്സ് സ്റ്റാര്‍ട്ട് സിസ്റ്റം, വിശാലമായ അണ്ടര്‍ സീറ്റ് സ്റ്റോറേജ്, അധിക സൗകര്യത്തിനായി കുറഞ്ഞ സീറ്റ്, ശക്തമായ പുള്‍-ഫുട്‌പെഗുകള്‍, വിശാലമായ ഫുട്‌ബോര്‍ഡ് എന്നിവയെല്ലാമാണ് പിയാജിയോ വണ്ണിന്റെ പ്രധാന സവിശേഷതകൾ.

MOST READ: 2030-ഓടെ ഡെലിവറി ശൃംഖല 100 ശതമാനം ഇലക്ട്രിക്കായി മാറ്റാനൊരുങ്ങി സൊമാറ്റോ

വൺ ഇലക്‌ട്രിക് സ്‌കൂട്ടർ എത്തുന്നത് മൂന്ന് വേരിയന്റുകളിൽ, കൂടുതൽ വിശദാംശങ്ങളുമായി പിയാജിയോ

ഈ ജൂണ്‍ മുതല്‍ യൂറോപ്യന്‍ വിപണിയില്‍ പുതിയ വണ്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പനയ്ക്കെത്തുമെന്നായിരുന്നു ഇറ്റാലിയൻ ബ്രാൻഡിന്റെ സ്ഥിരീകരണം. ആഗോള എമിഷന്‍-ഫ്രീ മൊബിലിറ്റി ലക്ഷ്യമിട്ടാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കുന്നതെന്നും പിയാജിയോ വ്യക്തമാക്കിയിട്ടുണ്ട്.

വൺ ഇലക്‌ട്രിക് സ്‌കൂട്ടർ എത്തുന്നത് മൂന്ന് വേരിയന്റുകളിൽ, കൂടുതൽ വിശദാംശങ്ങളുമായി പിയാജിയോ

വെസ്പ എലെട്രിക്ക എന്ന പേരിൽ ഇതിനോടകം തന്നെ ഒരു ഇലക്ട്രിക് സ്കൂട്ടർ ഉള്ള പിയാജിയോയുടെ പുതിയ മോഡലിനെയും വ്ശ്വാസിക്കാം. എന്നാൽ പുതിയ വൺ ഇ-സ്‌കൂട്ടറിനെ ഇന്ത്യയിൽ അവതരിപ്പിക്കുന്നതിനെ കുറിച്ചുള്ള ഒരു വിശദാംശങ്ങളും കമ്പനി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Most Read Articles

Malayalam
കൂടുതല്‍... #പിയാജിയോ #piaggio
English summary
Piaggio Revealed More Details About New One Electric Scooter. Read in Malayalam
Story first published: Tuesday, June 8, 2021, 15:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X