650 ഇരട്ടകളുടെ പുതിയ TVC പങ്കുവെച്ച് റോയൽ എൻഫീൽഡ്

റോയൽ എൻഫീൽഡ് അടുത്തിടെ 2021 മോഡൽ വർഷത്തിൽ ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ GT 650 എന്നിവയ്ക്കായി പുതിയ പെയിന്റ് സ്കീമുകൾ അവതരിപ്പിച്ചു.

650 ഇരട്ടകളുടെ പുതിയ TVC പങ്കുവെച്ച് റോയൽ എൻഫീൽഡ്

കൂടാതെ, 650 ഇരട്ടകൾക്ക് പുതിയ മേക്ക് ഇറ്റ് യുവർസ് (MiY) ഓപ്ഷനുകളും ലഭിച്ചു, ഉപഭോക്താക്കൾക്ക് അവരുടെ പുതിയ മോട്ടോർസൈക്കിളുകൾ ഇത് ഉപയോഗിച്ച് കസ്റ്റമൈസ് ചെയ്യാൻ സാധിക്കും.

650 ഇരട്ടകളുടെ പുതിയ TVC പങ്കുവെച്ച് റോയൽ എൻഫീൽഡ്

ഇപ്പോൾ, റോയൽ എൻഫീൽഡ് 2021MY 650 ഇരട്ടകൾക്കായി ഒരു പുതിയ TVC പുറത്തിറക്കിയിരിക്കുകയാണ്. കാനിയൻ റെഡ്, വെൻ‌ചുറ ബ്ലൂ എന്നീ രണ്ട് പുതിയ സിംഗിൾ-ടോൺ പെയിന്റ് സ്കീമുകളിൽ ഇന്റർസെപ്റ്റർ 650 ഇപ്പോൾ ലഭ്യമാണ്.

MOST READ: ഹെഡ്‌ലൈറ്റ് വാഷർ & വൈപ്പർ; ഒരു കാലത്ത് പ്രായോഗിക ആഢംബരത്തിന്റെ നിഴലായിരുന്ന ഫീച്ചർ

650 ഇരട്ടകളുടെ പുതിയ TVC പങ്കുവെച്ച് റോയൽ എൻഫീൽഡ്

ഡൗണ്‍ടൗൺ‌ ഡ്രാഗ്, സൺ‌സെറ്റ് സ്ട്രിപ്പ് എന്നിവയുടെ രൂപത്തിൽ മോട്ടോർ‌സൈക്കിളിന് രണ്ട് പുതിയ ഡ്യുവൽ-ടോൺ നിറങ്ങളും ലഭിക്കുന്നു. ക്രോം മാർക്ക് 2 -ന്റെ അപ്‌ഡേറ്റ് ചെയ്ത പതിപ്പും ഇതോടൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഓറഞ്ച് ക്രഷ്, ബേക്കർ എക്സ്പ്രസ് നിറങ്ങൾ ഇന്റർസെപ്റ്റർ 650 ഓഫറിൽ തുടരും.

650 ഇരട്ടകളുടെ പുതിയ TVC പങ്കുവെച്ച് റോയൽ എൻഫീൽഡ്

പുതിയ നിറങ്ങൾക്ക് പുറമെ, ഇന്റർസെപ്റ്റർ 650 -യുടെ സിംഗിൾ-ടോൺ കളർ വേരിയന്റുകൾക്കായി റോയൽ എൻഫീൽഡ് ബ്ലാക്ക്ഔട്ട് റിമ്മുകളും മഡ്ഗാർഡുകളും അവതരിപ്പിച്ചു.

MOST READ: കാറിന്റെ മറ്റ് ഭാഗങ്ങള്‍ പോലെ വിന്‍ഡ് സ്‌ക്രീന്‍ പരിപാലനവും പ്രധാനം; പിന്തുടരാവുന്ന ചില എളുപ്പ വഴികള്‍

650 ഇരട്ടകളുടെ പുതിയ TVC പങ്കുവെച്ച് റോയൽ എൻഫീൽഡ്

കോണ്ടിനെന്റൽ GT 650 -ക്ക് ഡക്സ് ഡീലക്സ്, വെൻ‌ചുറ സ്റ്റോം എന്നിങ്ങനെ രണ്ട് പുതിയ ഡ്യുവൽ ടോൺ നിറങ്ങൾ ലഭിക്കുന്നു, മിസ്റ്റർ ക്ലീൻ കളർ ഓപ്ഷനുകളുടെ അപ്‌ഡേറ്റ് ചെയ്ത പതിപ്പും നിർമ്മാതാക്കൾ ഇതിനൊപ്പം വാഗ്ദാനം ചെയ്യുന്നു. റോക്കർ റെഡ്, ബ്രിട്ടീഷ് റേസിംഗ് ഗ്രീൻ എന്നിവയുടെ രൂപത്തിൽ രണ്ട് പുതിയ സിംഗിൾ-ടോൺ നിറങ്ങളും കമ്പനി ചേർത്തു.

650 ഇരട്ടകളുടെ പുതിയ TVC പങ്കുവെച്ച് റോയൽ എൻഫീൽഡ്

ടൂറിംഗ് സീറ്റുകൾ, ടൂറിംഗ് മിററുകൾ, ഫ്ലൈസ്‌ക്രീൻ, സംപ് ഗാർഡുകൾ എന്നിവയും അതിലേറെയും ഉൾപ്പെടുത്താൻ MiY ഓപ്ഷൻ ഉപഭോക്താക്കൾക്ക് അവസരം നൽകുന്നു.

MOST READ: ഹാർലി ഡേവിഡ്‌സൺ മോട്ടോർസൈക്കിളുകളിൽ പ്രത്യേക ആനുകൂല്യങ്ങൾ വാഗ്‌ദാനം ചെയ്ത് ഹീറോ

650 ഇരട്ടകളുടെ പുതിയ TVC പങ്കുവെച്ച് റോയൽ എൻഫീൽഡ്

പവർട്രെയിനിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. രണ്ട് ബൈക്കുകളും പവർ ചെയ്യുന്നത് ഒരേ 648 സിസി പാരലൽ-ട്വിൻ, എയർ-ഓയിൽ കൂൾഡ് മോട്ടോറാണ്, ഇത് 7250 rpm -ൽ 47 bhp പരമാവധി കരുത്തും, 5250 rpm -ൽ 52 Nm torque ഉം ഉത്പാദിപ്പിക്കുന്നു. എഞ്ചിൻ ആറ് സ്പീഡ് ഗിയർബോക്സുമായി ഇണചേരുന്നു.

650 ഇരട്ടകളുടെ പുതിയ TVC പങ്കുവെച്ച് റോയൽ എൻഫീൽഡ്

650 ഇരട്ടകളിൽ സജ്ജീകരിച്ചിരിക്കുന്ന ബ്രേക്കിംഗിൽ മുൻവശത്ത് 320 mm ഫ്ലോട്ടിംഗ് ഡിസ്കും പിന്നിൽ 240 mm യൂണിറ്റും ബോഷ് ഡ്യുവൽ-ചാനൽ ABS ഉം ഉൾപ്പെടുന്നു.

MOST READ: അത്യാഢംബരത്തിന്റെ പ്രതീകം കിയ കാർണിവൽ ലിമോസിൻ; അറിയാം മികച്ച അഞ്ച് സവിശേഷതകൾ

റോയൽ എൻഫീൽഡ് 2021 ഇന്റർസെപ്റ്റർ 650 -യുടെ അടിസ്ഥാന എക്സ്-ഷോറൂം വില 2.75 ലക്ഷം രൂപയാണ്, ഇത് 2.97 ലക്ഷം രൂപ വരെ ഉയരുന്നു, കോണ്ടിനെന്റൽ GT 650 -ക്ക് ഇപ്പോൾ 2.92 ലക്ഷം മുതൽ 3.13 ലക്ഷം രൂപ വരെ വില മതിക്കുന്നുണ്ട്.

Most Read Articles

Malayalam
English summary
Royal Enfield Shares New TVC Of 2021 650 Twins. Read in Malayalam.
Story first published: Monday, March 29, 2021, 18:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X