കൊവിഡ് രണ്ടാംതരഗം, ഷിഫ്റ്റുകളുടെ എണ്ണം ഒന്നായി ചുരുക്കി സുസുക്കി മോട്ടോർസൈക്കിൾസ്

കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് രോഗ വ്യാപനം ഓരോ ദിവസവും ഗണ്യമായി വർധിക്കുന്ന സാഹചര്യത്തിൽ പല വ്യവസായങ്ങളും അടച്ചുപൂട്ടലിലേക്ക് നീങ്ങുകയാണ്.

കൊവിഡ് രണ്ടാംതരഗം, ഷിഫ്റ്റുകളുടെ എണ്ണം ഒന്നായി ചുരുക്കി സുസുക്കി മോട്ടോർസൈക്കിൾസ്

കൊറോണ വൈറസിന്റെ രണ്ടാം തരംഗവുമായി രാജ്യം പോരാടുമ്പോൾ സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ ഹരിയാനയിലെ ഗുരുഗ്രാമിലെ നിർമാണശാലയിലെ ഷിഫ്റ്റുകളുടെ എണ്ണം കുറച്ചതായി അറിയിച്ചിരിക്കുകയാണ്.

കൊവിഡ് രണ്ടാംതരഗം, ഷിഫ്റ്റുകളുടെ എണ്ണം ഒന്നായി ചുരുക്കി സുസുക്കി മോട്ടോർസൈക്കിൾസ്

2021 ഏപ്രിൽ 28 മുതൽ തങ്ങളുടെ ഷിഫ്റ്റുകൾ മൂന്നിൽ നിന്ന് ഒന്നായി കുറയ്ക്കാനാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളുടെ തീരുമാനം. നാല് ദിവസത്തേക്കാണ് നിയന്ത്രണം. അതായത് 2021 മെയ് ഒന്ന് വരെയാണ് ഉത്പാദനം ചുരുക്കിയിരിക്കുന്നത്.

MOST READ: ഇലക്‌ട്രിക്കിലേക്കുള്ള ആദ്യ ചുവട്, ഇ-പിലെൻ കൺസെപ്റ്റ് അവതരിപ്പിച്ച് ഹസ്ഖ്‌വര്‍ണ

കൊവിഡ് രണ്ടാംതരഗം, ഷിഫ്റ്റുകളുടെ എണ്ണം ഒന്നായി ചുരുക്കി സുസുക്കി മോട്ടോർസൈക്കിൾസ്

ഗുരുഗ്രാമിലെ വ്യാവസായിക വിഭാഗത്തിലെ തൊഴിലാളികൾക്കിടയിൽ വർധിച്ചുവരുന്ന കൊവിഡ് കേസുകളുടെ വെളിച്ചത്തിലാണ് സുസുക്കി ഈ തീരുമാനം കൈക്കൊണ്ടതെന്നാണ് സൂചന.

കൊവിഡ് രണ്ടാംതരഗം, ഷിഫ്റ്റുകളുടെ എണ്ണം ഒന്നായി ചുരുക്കി സുസുക്കി മോട്ടോർസൈക്കിൾസ്

തങ്ങളുടെ ജീവനക്കാരുടെ സുരക്ഷ വളരെ പ്രധാനമാണ്. അതിനാൽ രാജ്യത്ത് കൊവിഡ് -19 കേസുകളുടെ കുതിച്ചുചാട്ടം കണക്കിലെടുക്കുമ്പോൾ മുൻകരുതൽ നടപടിയായി 2021 ഏപ്രിൽ 28 മുതൽ 2021 മെയ് 1 വരെ ഷിഫ്റ്റുകളുടെ എണ്ണം കുറയ്ക്കുകയാണെന്ന് സുസുക്കി മോട്ടോർസൈക്കിളിന്റെ വക്താവ് വ്യക്തമാക്കി.

MOST READ: 10,000 കടന്ന് വിൽപ്പന, താരപരിവേഷത്തിൽ റോയൽ എൻഫീൽഡ് മീറ്റിയോർ 350

കൊവിഡ് രണ്ടാംതരഗം, ഷിഫ്റ്റുകളുടെ എണ്ണം ഒന്നായി ചുരുക്കി സുസുക്കി മോട്ടോർസൈക്കിൾസ്

എന്നാൽ 2021 മെയ് രണ്ടു മുതൽ സാധാരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുകയും ചെയ്യുമെന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. ഇത്തരമൊരു നടപടി സ്വീകരിക്കുന്ന ആദ്യത്തെ ഇരുചക്ര വാഹന കമ്പനിയല്ല സുസുക്കി.

കൊവിഡ് രണ്ടാംതരഗം, ഷിഫ്റ്റുകളുടെ എണ്ണം ഒന്നായി ചുരുക്കി സുസുക്കി മോട്ടോർസൈക്കിൾസ്

ഈ മാസം ആദ്യം ഹീറോ മോട്ടോകോർപ്പും ആഗോള പാർട്‌സ് സെന്റർ (GPC) ഉൾപ്പെടെ രാജ്യത്തുടനീളമുള്ള എല്ലാ ഉത്പാദന കേന്ദ്രങ്ങളിലും നിർമാണ പ്രവർത്തനങ്ങൾ താൽ‌ക്കാലികമായി നിർത്തിവെക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചിരുന്നു.

MOST READ: ജീവനക്കാരുടെ സുരക്ഷ പ്രധാനം; സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമം പുതുക്കി ടാറ്റ

കൊവിഡ് രണ്ടാംതരഗം, ഷിഫ്റ്റുകളുടെ എണ്ണം ഒന്നായി ചുരുക്കി സുസുക്കി മോട്ടോർസൈക്കിൾസ്

കാർ നിർമാതാക്കളായ ടൊയോട്ടയും എംജി മോട്ടോർ ഇന്ത്യയും ഗുജറാത്തിലെ ബിഡാദി, കർണാടക, ഹാലോൾ എന്നിവിടങ്ങളിലെ അതത് പ്ലാന്റുകളിൽ താൽക്കാലികമായി ഉത്പാദനം നിർത്തലാക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചിട്ടുണ്ട്.

Most Read Articles

Malayalam
English summary
Suzuki Motorcycle India Reduced The Number Of Shifts In Gurugram. Read in Malayalam
Story first published: Wednesday, April 28, 2021, 13:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X