Just In
- 22 min ago
'സോംഗ് ഓഫ് ദ നൈറ്റ്'; ബലേനോയ്ക്കായി പുതിയ TVC അവതരിപ്പിച്ച് മാരുതി
- 1 hr ago
ടുവാനോ 660, RS660 ബുക്കിംഗ് ആരംഭിച്ച് അപ്രീലിയ; അവതരണം ഉടനെന്ന് സൂചന
- 16 hrs ago
ഡെലിവറിക്കായി 25,000-ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍; പ്രഖ്യാപനവുമായി ഫ്ലിപ്കാര്‍ട്ട്
- 17 hrs ago
കൂടുതൽ കരുത്തൻ, 2021 മോഡൽ 1290 സൂപ്പർ അഡ്വഞ്ചർ R അവതരിപ്പിച്ച് കെടിഎം
Don't Miss
- News
വെള്ളിയാഴ്ച ഭാരത ബന്ദ്; രാജ്യം സ്തംഭിക്കും; കടകള്‍ തുറക്കില്ല, റോഡ് ഉപരോധിക്കുമെന്ന് സമരക്കാര്‍
- Lifestyle
രക്തസമ്മര്‍ദ്ദം പിടിച്ചുനിര്‍ത്താന്‍ ഉത്തമം ഈ വിത്ത്
- Movies
ഡിംപലിനെ മജിസിയ പിന്നില്‍ നിന്നും കുത്തിയോ? സൗഹൃദത്തില്‍ വിള്ളല്‍ വീണ് തുടങ്ങിയെന്ന് പ്രേക്ഷകര്‍
- Sports
IND vs ENG: പുജാര പൂജ്യത്തിന് പുറത്ത്, അപൂര്‍വ്വ കാഴ്ച, കുറവ് പന്തുകള്‍ നേരിട്ട് മടങ്ങിയ കണക്കുകളിതാ
- Travel
വിശ്വാസം മാത്രംമതി! ഈ ക്ഷേത്രങ്ങളിലെ പ്രസാദം രോഗങ്ങളകറ്റും!
- Finance
ഓഹരി വിപണി നേട്ടത്തില്‍ ഉണര്‍ന്നു; സെന്‍സെക്സ് 500 പോയിന്റിലേറെ വര്‍ധിച്ചു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
2021 റോയൽ എൻഫീൽഡ് ഹിമാലയനിലെ മികച്ച അഞ്ച് മാറ്റങ്ങൾ
റോയൽ എൻഫീൽഡ് ഹിമാലയന്റെ വരവാണ് അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളുകളെ ഇന്ത്യൻ വിപണിക്ക് പ്രിയപ്പെട്ടതാകാൻ കാരണമായത്. ഇന്ന് രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ADV മോഡൽ അടുത്തിടെ ഒരു പരിഷ്ക്കരണത്തിനും വിധേയമായി.

മൊത്തത്തിലുള്ള രൂപഘടനയും ബൈക്കിന്റെ എഞ്ചിനിലും മാറ്റങ്ങൾ ഒന്നും തന്നെ വരുത്തിയിട്ടില്ലെങ്കിലും കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി റോയൽ എൻഫീൽഡ് നിരവധി പുതിയ നവീകരണങ്ങൾ അവതരിപ്പിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.

മുൻഗാമിയേക്കാൾ 2021 റോയൽ എൻഫീൽഡ് ഹിമാലയൻ എത്രത്തോളം മെച്ചപ്പെട്ടുവെന്നും പുതിയ മാറ്റങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കുപ്പെടുന്ന ഘടകങ്ങൾ എന്തെല്ലാമെന്നും നമുക്ക് ഒന്ന് പരിചയപ്പെടാം.
MOST READ: ഹോണ്ടയുടെ അഡ്വഞ്ചർ സ്‌കൂട്ടർ; 2021 മോഡൽ X-ADV ഫിലിപ്പൈൻസിലുമെത്തി

1. ട്രിപ്പർ നാവിഗേഷൻ
ട്രിപ്പർ നാവിഗേഷന്റെ കൂട്ടിച്ചേർക്കൽ തീർച്ചയായും 2021 ഹിമാലയന്റെ ഏറ്റവും വലിയ മാറ്റമാണെന്ന് പറയാം. ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ കൂട്ടിച്ചേർക്കുന്നതിന് പകരമായി പ്രത്യേക ഡിസ്‌പ്ലേ പോഡായാണ് കമ്പനി നൽകിയിരിക്കുന്നത്.

സിസ്റ്റത്തിന് പ്രവർത്തിക്കാൻ സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി ആവശ്യമാണ് എന്നത് പ്രത്യേകം പറയേണ്ടതില്ല. ഒപ്പം ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ തത്സമയ നിർദ്ദേശങ്ങൾ വാഗ്ദാനം ചെയ്യുന്ന സമർപ്പിത റോയൽ എൻഫീൽഡ് ആപ്ലിക്കേഷൻ വഴിയാണ് ഇത് കണക്റ്റുചെയ്യുക.
MOST READ: മിനിമം സ്പീഡ് 100 കിലോമീറ്റർ; ഡൽഹി-ഡെറാഡൂൺ എക്സ്പ്രസ് ഹൈവേയ്ക്ക് അനുമതി നൽകി കേന്ദ്ര

2. പുതിയ ഘടകങ്ങൾ
ട്രിപ്പർ നാവിഗേഷൻ സംവിധാനത്തിന് പുറമെ മോട്ടോർസൈക്കിളിന് നിരവധി പുതിയ ഘടകങ്ങൾ കൂട്ടിച്ചേർത്തിട്ടുണ്ട്. ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനൊപ്പം ട്രിപ്പർ നാവിഗേഷനും സംയോജിപ്പിക്കുന്നതിന് പുതിയതും വിശാലവുമായ വിൻഡ്‌സ്ക്രീൻ ചേർത്തു. ഇത് കറുപ്പിൽ പൂർത്തിയാക്കിയപ്പോൾ മോട്ടോർസൈക്കിളിന് കൂടുതൽ സ്പോർട്ടിയർ നിലപാടും സമ്മാനിക്കുന്നുണ്ട്

ഇതുകൂടാതെ, സവാരിക്ക് കൂടുതൽ ആശ്വാസം പകരുന്നതിനായി സീറ്റ് ഒന്ന് ചെയ്തതായി പുതുക്കിയെന്നും റോയൽ എൻഫീൽഡ് അവകാശപ്പെടുന്നു. ഫ്രണ്ട് റാക്കിന്റെ ആകൃതിയും മാറ്റിയിട്ടുണ്ട്. മുമ്പത്തെ മോഡലിലുള്ള ഉയരമുള്ള യൂണിറ്റിന് പകരം ഇത്തവണയത് ചെറുതാക്കിയാണ് നൽകിയിരിക്കുന്നത്.
MOST READ: പുതുക്കിയ 2021 മോഡൽ ജാവ 42 വിപണിയിൽ; വില 1.84 ലക്ഷം രൂപ

കൂടാതെ റിയർ ലഗേജ് കാരിയറിന് ഇപ്പോൾ ഒരു അധിക പ്ലേറ്റ് ലഭിക്കുന്നുമുണ്ട്. അത് ലഗേജ് ഉറപ്പിക്കുന്നതും സ്ഥാപിക്കുന്നതും സുരക്ഷിതമാക്കുന്നു. 2021 ഹിമാലയന് കറുത്ത വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റ് കേസിംഗും എക്‌സ്‌ഹോസ്റ്റിൽ കറുത്ത ഹീറ്റ് ഷീൽഡും ലഭിക്കുന്നു.

3. പുതിയ നിറങ്ങൾ
ഗ്രാനൈറ്റ് ബ്ലാക്ക്, സ്നോ വൈറ്റ്, സ്ലീറ്റ് ഗ്രേ, ഗ്രേവൽ ഗ്രേ, റോക്ക് റെഡ്, ലേക് ബ്ലൂ എന്നീ ആറ് കളർ ഓപ്ഷനുകളിലാണ് ബിഎസ്-VI റോയൽ എൻഫീൽഡ് ഹിമാലയൻ വാഗ്ദാനം ചെയ്തത്.

അവസാന മൂന്ന് കളർ ഓപ്ഷനുകൾ നിലനിർത്തിയപ്പോൾ സ്നോ വൈറ്റ്, സ്ലീറ്റ് ഗ്രേ എന്നിവയ്ക്ക് പകരം പൈൻ ഗ്രീൻ, മിറേജ് സിൽവർ എന്നിവ പുതുതായി നൽകി. കൂടാതെ ഗ്രാനൈറ്റ് ബ്ലാക്ക് പെയിന്റ് സ്കീം ഒന്ന് പരിഷ്ക്കരിക്കുകയും ചെയ്‌തിട്ടുണ്ട്.

4. വില
റോയൽ എൻഫീൽഡ് ഹിമാലയന് മുമ്പ് 1.91 മുതൽ 1.96 ലക്ഷം വരെയായിരുന്നു എക്സ്ഷോറൂം വില. എന്നിരുന്നാലും നവീകരണങ്ങളുടെ ഫലമായി 10,000 രൂപ വരെ വിലവർധനവ് ഇപ്പോൾ ഉണ്ടായിട്ടുണ്ട്.

2021 റോയൽ എൻഫീൽഡ് ഹിമാലയന് ഗ്രേവൽ ഗ്രേ, മിറേജ് സിൽവർ കളർ ഓപ്ഷനുകൾക്ക് 2.01 ലക്ഷം രൂപ, ലേക് ബ്ലൂ, റോക്ക് റെഡ് നിറങ്ങൾക്ക് 2.05 ലക്ഷം രൂപ, ഗ്രാനൈറ്റ് ബ്ലാക്ക്, പൈൻ ഗ്രീൻ പെയിന്റിന് 2.09 ലക്ഷം രൂപ എന്നിങ്ങനെയാണ് ഇനി മുടക്കേണ്ടത്.

5. മെയ്ക്ക് ഇറ്റ് യുവേഴ്‌സ്
ആപ്ലിക്കേഷൻ, വെബ്‌സൈറ്റ്, ഡീലർഷിപ്പുകൾ എന്നിവയിലുടനീളം ഉപഭോക്താക്കളെ അവരുടെ മോട്ടോർസൈക്കിളുകൾ വ്യക്തിഗതമാക്കാനും ആക്‌സസ്സുചെയ്യാനും അനുവദിക്കുന്ന കമ്പനിയുടെ മേക്ക് ഇറ്റ് യുവർസ് - മി - സംരംഭത്തിന്റെ ഭാഗമായി കോൺഫിഗർ ചെയ്യാൻ 2021 മോഡൽ ഹിമാലയൻ ഇപ്പോൾ ലഭ്യമാകും