ഹീറോ ഡെസ്റ്റിനി 125 പ്ലാറ്റിനം പതിപ്പിലെ പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

ഹീറോ മോട്ടോകോര്‍പ് അടുത്തിടെ ഇന്ത്യന്‍ വിപണിയില്‍ പുതിയ ഡെസ്റ്റിനി 125 'പ്ലാറ്റിനം' പതിപ്പ് സ്‌കൂട്ടര്‍ പുറത്തിറക്കി. മാസ്‌ട്രോ എഡ്ജ് 125 സ്റ്റെല്‍ത്ത്, പ്ലെഷര്‍ പ്ലാസ് പ്ലാറ്റിനം എന്നിവയുടെ സ്പെഷ്യല്‍ എഡിഷന്‍ സ്‌കൂട്ടറുകള്‍ പിന്നാലെയാണ് ഡെസ്റ്റിനി 125 പ്ലാറ്റിനം പതിപ്പും എത്തുന്നത്.

ഹീറോ ഡെസ്റ്റിനി 125 പ്ലാറ്റിനം പതിപ്പിലെ പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

കമ്പനിയുടെ ഇരുചക്ര വാഹന പോര്‍ട്ട്ഫോളിയോയിലെ വൈവിധ്യമാര്‍ന്ന ഓഫറുകള്‍ വിപുലീകരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പ്രത്യേക പതിപ്പ് മോഡലിന് അതിന്റെ സ്റ്റാന്‍ഡേര്‍ഡ് മോഡലിനെക്കാള്‍ നിരവധി അപ്ഡേറ്റുകള്‍ ലഭിക്കുന്നു. അതിലെ പ്രധാന ഹൈലൈറ്റുകള്‍ ഇതാ.

ഹീറോ ഡെസ്റ്റിനി 125 പ്ലാറ്റിനം പതിപ്പിലെ പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

വില

പുതിയ ഡെസ്റ്റിനി 125 പ്ലാറ്റിനം പതിപ്പ് മോഡല്‍ 72,050 രൂപ എക്‌സ്‌ഷോറൂം വിലയില്‍ ലഭ്യമാണ്. ഇന്ത്യയിലുടനീളമുള്ള ഏത് ഹീറോ മോട്ടോകോര്‍പ്പ് ഡീലര്‍ഷിപ്പുകളിലും സ്‌കൂട്ടര്‍ ഇപ്പോള്‍ വാങ്ങാം.

MOST READ: ടൈഗൂണ്‍ മിഡ്-സൈസ് എസ്‌യുവിയെ അവതരിപ്പിക്കുന്ന തീയതി പങ്കുവെച്ച് ഫോക്‌സ്‌വാഗണ്‍

ഹീറോ ഡെസ്റ്റിനി 125 പ്ലാറ്റിനം പതിപ്പിലെ പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

സ്മാര്‍ട്ട് ടെക്‌നോളജി

മെച്ചപ്പെട്ട സൗകര്യത്തിനും ഇന്ധനക്ഷമതയ്ക്കും കമ്പനിയുടെ പേറ്റന്റ് നേടിയ i3S (ഐഡില്‍-സ്റ്റോപ്പ്-സ്റ്റാര്‍ട്ട് സിസ്റ്റം) ഹീറോയുടെ പുതിയ സ്‌കൂട്ടറില്‍ സവിശേഷതയുണ്ട്. കൂടാതെ, ഇതിന് ഡിജിറ്റല്‍ അനലോഗ് സ്പീഡോമീറ്റര്‍, സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍, സര്‍വീസ് ഓര്‍മ്മപ്പെടുത്തല്‍ എന്നിവയും ലഭിക്കുന്നു.

ഹീറോ ഡെസ്റ്റിനി 125 പ്ലാറ്റിനം പതിപ്പിലെ പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

എഞ്ചിന്‍

'എക്സെന്‍സ് ടെക്നോളജി' ഉള്ള 125 സിസി പ്രോഗ്രാംഡ് ഫ്യൂവല്‍ ഇഞ്ചക്ഷന്‍ എഞ്ചിന്‍ സ്‌കൂട്ടറിന് ലഭിക്കുന്നു. ഏറ്റവും പുതിയ ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ഇത് 7,000 rpm-ല്‍ 9 bhp കരുത്തും 5,500 rpm-ല്‍ 10.4 Nm torque ഉം സൃഷ്ടിക്കുന്നു.

MOST READ: പതിറ്റാണ്ടുകൾക്ക് ശേഷം അരവിന്ദ് ഓട്ടോമൊബൈൽസ് യാഥാർഥ്യമാകുന്നു; കൺസെപ്റ്റ് വണ്ണിന്റെ ഡിസൈൻ സ്കെച്ച് പുറത്ത്

ഹീറോ ഡെസ്റ്റിനി 125 പ്ലാറ്റിനം പതിപ്പിലെ പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

പുതുക്കിയ എക്സ്റ്റീരിയര്‍

പുതിയ ക്രോം ഹാന്‍ഡില്‍ബാര്‍ അറ്റങ്ങളും ക്രോം മിററുകളും ഉള്‍പ്പെടെ നിരവധി സ്‌റ്റൈലിംഗ് അപ്ഡേറ്റുകള്‍ സ്‌കൂട്ടറിന് ലഭിക്കുന്നു. അത് സ്‌കൂട്ടറിന് കൂടുതല്‍ റെട്രോ ലുക്ക് നല്‍കുന്നു.

ഹീറോ ഡെസ്റ്റിനി 125 പ്ലാറ്റിനം പതിപ്പിലെ പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

ഇതിനുപുറമെ, ഒരു പുതിയ ക്രോം മഫ്‌ലര്‍ പ്രൊട്ടക്ടറും ഒരു ക്രോം ഫെന്‍ഡര്‍ സ്‌ട്രൈപ്പും ഉണ്ട്, അത് സ്‌കൂട്ടറിനെ കൂടുതല്‍ സ്‌റ്റൈലിഷ് ആക്കുന്നു. ഒരു പുതിയ 3D ലോഗോ പ്ലാറ്റിനം ബാഡ്ജിംഗ്, കളര്‍ സീറ്റ്, പ്ലാറ്റിനം ഹോട്ട് സ്റ്റാമ്പിംഗ് എന്നിവയും പുതിയ പതിപ്പിന്റെ സവിശേഷതകളാണ്.

MOST READ: മാറ്റങ്ങൾ ആവശ്യമാണ്, സെൽറ്റോസിന് പരനോരമിക് സൺറൂഫ് സമ്മാനിക്കാനൊരുങ്ങി കിയ

ഹീറോ ഡെസ്റ്റിനി 125 പ്ലാറ്റിനം പതിപ്പിലെ പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

പുതിയ കളര്‍ ഓപ്ഷനുകള്‍

നിരവധി സ്‌റ്റൈലിംഗ് മാറ്റങ്ങള്‍ക്ക് പുറമേ, പുതിയ മാറ്റ് ബ്ലാക്ക് കളര്‍, ബ്രൗണ്‍ ഇന്നര്‍ പാനലുകള്‍, വൈറ്റ് റിം ടേപ്പ് എന്നിവയുള്‍പ്പെടെ പുതിയ കളര്‍ സ്‌കീമുകളും സ്‌കൂട്ടറിന് ലഭിക്കുന്നു.

Most Read Articles

Malayalam
English summary
Top Highlights Of New Hero Destini 125 Platinum Edition. Read in Malayalam.
Story first published: Wednesday, March 24, 2021, 19:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X