പുതിയ വർണങ്ങളിൽ തിളങ്ങി 2021 മോഡൽ യമഹ R15 V3

യുവാക്കളുടെ ജനപ്രിയ എൻട്രി ലെവൽ സ്പോർട്‌സ് ബൈക്കായ R15 V3.0 മോഡലിനെ പരിഷ്ക്കരിച്ച് യമഹ. എന്നാൽ ഇന്തോനേഷ്യൻ വിപണിയിലാണ് മോട്ടോർസൈക്കിളിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

പുതിയ വർണങ്ങളിൽ തിളങ്ങി 2021 മോഡൽ യമഹ R15 V3.0

എങ്കിലും ഇത് ഉടൻ തന്നെ ഇന്ത്യയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മോഡൽ ഇയർ അപ്‌ഡേറ്റിന്റെ ഭാഗമായി മോട്ടോർസൈക്കിളിന് പുതിയ കളർ ഓപ്ഷനുകളാണ് യമഹ പരിചയപ്പെടുത്തിയിരിക്കുന്നത്.

പുതിയ വർണങ്ങളിൽ തിളങ്ങി 2021 മോഡൽ യമഹ R15 V3.0

ബ്ലൂ, ഗ്രേ നിറങ്ങൾ സംയോജിപ്പിച്ച് വലിയ R6, R1 സൂപ്പർസ്‌പോർട്ട് മെഷീനുകൾക്ക് സമാനമായ മെറ്റാലിക് ബ്ലൂ കളർ ഓപ്ഷനാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. അതോടൊപ്പം ഗ്ലോസി ബ്ലാക്ക് ഫ്യുവൽ ടാങ്കും വൈറ്റ് ഗ്രാഫിക്സും ഉൾക്കൊള്ളുന്ന ഒരു മാറ്റ് ബ്ലാക്ക് ഓപ്ഷനും യമഹ R15 V3 വാഗ്ദാനം ചെയ്യുന്നുണ്ട്.

MOST READ: ആർട്ടിയോൺ പ്രീമിയം സെഡാനും ഇന്ത്യയിലേക്ക്; സ്ഥിരീകരിച്ച് ഫോക്‌സ്‌വാഗൺ

പുതിയ വർണങ്ങളിൽ തിളങ്ങി 2021 മോഡൽ യമഹ R15 V3.0

ഇത് ഇന്ത്യയിലെ R15-ൽ ലഭ്യമായ ഡാർക്ക് നൈറ്റ് നിറത്തിന് സമാനമാണ്. തീർന്നില്ല, അതോടൊപ്പം തന്നെ 2021 യമഹ യമഹ R15 V3 മാറ്റ് സിൽവർ പെയിന്റിലും തെരഞ്ഞെടുക്കാൻ സാധിക്കും. വ്യത്യസ്തമായ നിയോൺ യെല്ലോ വീലുകളും ബോഡി വർക്കിലെ ആക്സന്റുകളും ഒരു പുതുമ നൽകാൻ കമ്പനിയെ സഹായിച്ചിട്ടുണ്ട്.

പുതിയ വർണങ്ങളിൽ തിളങ്ങി 2021 മോഡൽ യമഹ R15 V3.0

പുതിയ കളർ ഓപ്ഷനുകൾക്ക് പുറമെ ഇന്തോനേഷ്യയിലെ 2021 യമഹ R15 V3 മോഡലിന് മറ്റ് മെക്കാനിക്കൽ പരിഷ്ക്കരണങ്ങളൊന്നും കമ്പനി നൽകിയിട്ടില്ല. അതേ 155 സിസി, സിംഗിൾ സിലിണ്ടർ, VVA സാങ്കേതികവിദ്യയുള്ള ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് കമ്പനി മുമ്പോട്ടുകൊണ്ടുപോകുന്നത്.

MOST READ: പേരില്‍ മാറ്റം വരുത്തി; ഹൈനെസ് CB350 ജാപ്പനീസ് വിപണിയില്‍ എത്തിച്ച് ഹോണ്ട

പുതിയ വർണങ്ങളിൽ തിളങ്ങി 2021 മോഡൽ യമഹ R15 V3.0

ഇത് പരമാവധി 19.3 bhp പവറും 14.7 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. ആറ് സ്പീഡ് ഗിയർബോക്‌സിനൊപ്പം ഒരു സ്ലിപ്പർ ക്ലച്ച് അസിസ്റ്റും ഉണ്ട്. R15 V3-യുടെ ഇന്തോനേഷ്യൻ മോഡൽ ഗോൾഡൻ-ഫിനിഷ്ഡ് അപ്സൈഡ് ഡൗൺ ഫോർക്കുകളുമായാണ് വരുന്നത് എന്ന കാര്യവും സ്വാഗതാർഹമാണ്.

പുതിയ വർണങ്ങളിൽ തിളങ്ങി 2021 മോഡൽ യമഹ R15 V3.0

ബൈക്കിന്റെ മറ്റ് സവിശേഷതകളിൽ ഗിയർ പൊസിഷൻ ഇൻഡിക്കേറ്ററുള്ള പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിന്റെ സാന്നിധ്യമുണ്ട്. അതോടൊപ്പം ഇരട്ട-ചാനൽ എബിഎസ്, സൈഡ് സ്റ്റാൻഡ് എഞ്ചിൻ കട്ട് ഓഫ് സ്വിച്ച് എന്നിവയും കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്.

MOST READ: G310 മോഡലുകൾക്ക് വില കൂട്ടി ബിഎംഡബ്ല്യു; ഇനി അധികം മുടക്കേണ്ടത് 5,000 രൂപ

പുതിയ വർണങ്ങളിൽ തിളങ്ങി 2021 മോഡൽ യമഹ R15 V3.0

കൂടാതെ എയറോഡൈനാമിക് ഡിസൈൻ, സ്‌പോർടി എക്‌സ്‌ഹോസ്റ്റ്, ആകർഷകമായ ടെയിൽ ലൈറ്റ്, ഇരട്ട-എൽഇഡി ഹെഡ്‌ലാമ്പുകൾ ക്ലിപ്പ്-ഓൺ ഹാൻഡിൽബാർ എന്നിവയും യമഹ R15 V3.0 യുടെ മാറ്റുകൂട്ടുന്നു.

പുതിയ വർണങ്ങളിൽ തിളങ്ങി 2021 മോഡൽ യമഹ R15 V3.0

ഇന്ത്യയിൽ നിലവിൽ തണ്ടർ ഗ്രേ, റേസിംഗ് ബ്ലൂ, ഡാർക്ക് നൈറ്റ് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനിൽ ബൈക്ക് തെരഞ്ഞെടുക്കാൻ സാധിക്കും. സെഗ്‌മെന്റിൽ ലഭ്യമായ ഏറ്റവും ചെലവേറിയ ഓപ്ഷനുകളിൽ ഒന്നാണ് യമഹ R15 V3.0 എങ്കിലും ഇന്ത്യയിലും നിരവധി അന്താരാഷ്ട്ര വിപണികളിലും ഇതിന് ഒരു വലിയ ആരാധക വൃന്ദം തന്നെയാണ് ബൈക്കിനുള്ളത്.

പുതിയ വർണങ്ങളിൽ തിളങ്ങി 2021 മോഡൽ യമഹ R15 V3.0

സ്പോർട്ടി രൂപത്തിനൊപ്പം യമഹയുടെ കഴിവുറ്റ 155 സിസി എഞ്ചിനും കൂടി ചേരുന്നതാണ് R15 മോഡലിനെ ജനഹൃദയങ്ങൾ ഏറ്റെടുക്കാൻ കാരണമാവുന്നത്. നിലവിൽ ബ്രാൻഡിന്റെ ഇന്ത്യ നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന മോട്ടോർസൈക്കിൾ കൂടിയാണിത്.

പുതിയ വർണങ്ങളിൽ തിളങ്ങി 2021 മോഡൽ യമഹ R15 V3.0

ഡെൽറ്റാബോക്സ് ഫ്രെയിം, അലുമിനിയം സ്വിംഗാർം, ലിങ്ക്ഡ്-ടൈപ്പ് റിയർ മോണോഷോക്ക് എന്നിവ R15 V3.0 ന്റെ ഹാൻഡിലിംഗ് സവിശേഷതകളിൽ ഒരു പ്രധാന സംഭാവനയാണ്. കൂടാതെ സമർപ്പിത എർഗണോമിക്‌സും ബൈക്ക് റൈഡിംഗ് കൂടുതൽ രസകരമാക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Updated 2021 Model Yamaha R15 V3 Launched With New Colour Options. Read in Malayalam
Story first published: Wednesday, January 20, 2021, 18:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X