Just In
- 7 min ago
ഒറ്റ ദിവസം 60 മെറിഡിയൻ എസ്യുവികൾ ഡെലിവറി നൽകി ഡൽഹി ഡീലർഷിപ്പ്
- 48 min ago
കമ്മ്യൂട്ടർ മുതൽ പ്രീമിയം വരെ, വിപണി പിടിക്കാൻ ജൂൺ മാസം വിൽപ്പനയ്ക്കെത്തിയ പുത്തൻ മോട്ടോർസൈക്കിളുകൾ
- 1 hr ago
കാത്തിരിപ്പ് അവസാനിപ്പിച്ച് കണ്ണഞ്ചിപ്പിക്കും വിലയിൽ New-Gen Brezza പുറത്തിറക്കി Maruti
- 3 hrs ago
സുരക്ഷയുടെ കാര്യത്തിൽ ഒരു പടി മുന്നോട്ട്; GNCAP ടെസ്റ്റിൽ 3 സ്റ്റാർ റേറ്റിംഗ് കരസ്ഥമാക്കി S-Presso
Don't Miss
- Sports
8 പന്ത്, രണ്ട് വിക്കറ്റ് ബാക്കി, ജയിക്കാന്‍ 1 റണ്‍സ്, മത്സരം സമനില!, ഓര്‍മയുണ്ടോ ഈ ത്രില്ലര്‍?
- Technology
ഓൺലൈൻ ഗെയിം കളിക്കാനും ജിഎസ്ടി നൽകണം, പുതിയ തീരുമാനവുമായി കേന്ദ്രസർക്കാർ
- News
ഇടവേളയ്ക്ക് ശേഷം പത്തനംതിട്ടയില്‍ വീണ്ടും കോവിഡ് കൂടുന്നു: വാക്സിനേഷന് ഊർജ്ജിതമാക്കണം
- Finance
യൂട്യൂബറിനും ക്രിപ്റ്റോയ്ക്കും പുതിയ നികുതി; നാളെ മുതല്‍ നടപ്പാക്കുന്ന 5 നിയമങ്ങള്‍
- Lifestyle
27 നാളുകാര്‍ക്കും ജൂലൈ മാസത്തിലെ സമ്പൂര്‍ണഫലം
- Movies
'തേങ്ങാക്കൊല മാങ്ങാത്തൊലി'കണ്ടിട്ട് നിലയുടെ പ്രതികരണം ഇങ്ങനെ, മനസില്‍ നിന്ന് എഴുതിയ വരികളാണ് അത്
- Travel
മേഘങ്ങള്‍ക്കു മുകളിലെ ആണവോര്‍ജ്ജ ഹോട്ടല്‍, ലാന്‍ഡിങ് ഇല്ല!! അറ്റുകുറ്റപണി ആകാശത്ത്... സ്കൈ ക്രൂസ് അത്ഭുതമാണ്
ഒറ്റ ചാർജിൽ 110 കി.മീ ഓടുന്ന ഇലക്‌ട്രിക് ബൈക്ക്; EVTRIC Rise വിപണിയിൽ, വില 1.59 ലക്ഷം രൂപ
പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ എവ്ട്രിക് മോട്ടോർസ് തങ്ങളുടെ ലൈനപ്പിലേക്ക് ഒരു പുതിയ ഇലക്ട്രിക് മോഡലിനെ അവതരിപ്പിച്ചിരിക്കുകയാണ്. ആക്‌സിസ്, റൈഡ്, മൈറ്റി എന്നീ സ്‌കൂട്ടർ നിരയിലേക്ക് റൈസ് എന്ന ഇ-മോട്ടോർസൈക്കിളുമായാണ് കമ്പനിയുടെ വരവ്.

1.59 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയ്ക്കാണ് പുതിയ എവ്ട്രിക് റൈസ് ഇലക്‌ട്രിക് മോട്ടോർസൈക്കിളിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 5,000 രൂപ ഡൗൺ പേയ്‌മെന്റ് നൽകി വാഹനം ബുക്ക് ചെയ്യാനാവുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. കൂടാതെ ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിലായി ബ്രാൻഡിന്റെ 125 ടച്ച് പോയിന്റുകൾ വഴി ഇവി വിൽപ്പനയ്‌ക്കെത്തുകയും ചെയ്യും.

2021-ൽ നടന്ന ഇവി ഇന്ത്യ എക്സ്പോയിൽ രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകൾക്കൊപ്പം ഈ ഹൈ-സ്പീഡ് മോട്ടോർസൈക്കിളും എവ്ട്രിക് മോട്ടോർസ് പ്രദർശിപ്പിക്കുകയും ചെയ്‌തിരുന്നു. കേരളത്തിനു പുറമെ നിലവില്‍ രാജസ്ഥാന്‍, പഞ്ചാബ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക, തെലങ്കാന, പശ്ചിമ ബംഗാള്‍ , ബീഹാര്‍, തുടങ്ങിയ സംസ്ഥാനങ്ങളിലും എവ്ട്രിക് ഇലക്‌ട്രിക് മോഡലുകൾ ലഭ്യമാണ്.

അത്യാധുനിക ശൈലിയും മുൻനിര സാങ്കേതികവിദ്യയും കോർത്തിണക്കി പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച ഉൽപ്പന്നമാണ് എവ്ട്രിക് റൈസ് ഇലക്‌ട്രിക് മോട്ടോർസൈക്കിൾ എന്നതാണ് മറ്റൊരു പ്രത്യേകത. ബ്ലാക്ക് അല്ലെങ്കിൽ റെഡ് തുടങ്ങീ സ്പോർട്ടി കളർ ഓപ്ഷനുകളിലാണ് ഇ-ബൈക്ക് വിപണിയിൽ എത്തുന്നത്.

എവ്ട്രിക് റൈസ് ഇലക്‌ട്രിക് മോട്ടോർസൈക്കിളിന്റെ ഫീച്ചറുകളിൽ ഡിആർഎല്ലുകളോട് കൂടിയ എൽഇഡി ഹെഡ്‌ലാമ്പുകളും റിയർ ബ്ലിങ്കറുകളും ഉൾപ്പെടുന്നുണ്ട്. 70V/40 Ah ബാറ്ററി പായ്ക്കിനൊപ്പം 2000 വാട്ട് BLDC മോട്ടോറാണ് ഇതിന് തുടിപ്പേകുന്നത്.
MOST READ: ലംബോർഗിനിയിൽ നിന്നും ലംബോർഗിനിയിലേക്ക്, ഹുറാക്കാൻ നൽകി ഉറുസ് സ്വന്തമാക്കി പൃഥ്വിരാജ്

4 മണിക്കൂറിനുള്ളിൽ 100 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിവുള്ള എവ്ട്രിക് റൈസിന് ഒറ്റ ചാർജിൽ 110 കിലോമീറ്റർ റേഞ്ച് നൽകാൻ കഴിയുമെന്നും പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കൾ അവകാശപ്പെടുന്നു.

അതേസമയം ഇ-ബൈക്കിന് പരമാവധി 70 കി.മീ/മണിക്കൂർ വേഗത കൈവരിക്കാൻ കഴിയും. ഉപയോക്താക്കളുടെ സൗകര്യാർഥം ഓട്ടോ കട്ട് ഫീച്ചറുമായി വരുന്ന 10 amp മൈക്രോ ചാർജറും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് വേർപെടുത്താവുന്ന അതായത് റിമൂവബിൾ ബാറ്ററിയുമായാണ് വരുന്നത്. അതിനാൽ ചാർജിംഗ് സൗകര്യം കൂടുതൽ പ്രായോഗികമാണെന്നതും ഒരു പ്രധാന സവിശേഷതയാണ്.
MOST READ: ആക്‌സസറികള്‍ ആഢംബരമല്ല; കാറില്‍ ആക്‌സസറികള്‍ ഉണ്ടായിരിക്കേണ്ടതിന്റെ കാരണങ്ങള്‍ ഇതൊക്കെ

നിലവിൽ പെട്രോൾ വാഹനങ്ങൾ ഉപയോഗിക്കുന്ന ഉപഭോക്താക്കളെയാണ് പുതിയ എവ്ട്രിക് റൈസ് ഇലക്ട്രിക് മോട്ടോർസൈക്കിളിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. ഇന്ധന ചെലവിലെ വർധനയും ഉയർന്ന മെയിന്റനെൻസ് ചെലവുകളും ഇതിനോടകം തന്നെ എന്തുകൊണ്ട് ഇലക്ട്രിക്കിലേക്ക് മാറിക്കൂടാ എന്ന ചിന്ത ഉപഭോക്താക്കളിൽ വളർന്നിട്ടുണ്ട്.

നിലവിൽ ഇന്ത്യയിൽ ഇലക്ട്രിക് ടൂ വീലറുകളുടെ ഡിമാന്റ് വർധിക്കുന്നതും എവ്ട്രിക് മോട്ടോർസിന് പ്രതീക്ഷ നൽകുന്നുണ്ട്. തീപിടിത്ത സംഭവങ്ങളെക്കുറിച്ചും മറ്റ് പാർട്‌സുകളുടെ തകരാറുകളെക്കുറിച്ചും ചില റിപ്പോർട്ടുകളും ആശങ്കകളും ഉണ്ടായിട്ടുണ്ടെങ്കിലും ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ വിപണിയിൽ വൻ കുതിപ്പാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്.

നിരവധി നിർമാതാക്കൾ ബാറ്ററി സ്വാപ്പ് ഓപ്‌ഷൻ വാഗ്ദാനം ചെയ്യുന്നതിനാൽ മലിനീകരണ രഹിതമായ അന്തരീക്ഷവും കുറഞ്ഞ മെയിന്റനെൻസും ഇവ വാഗ്ദാനം ചെയ്യുന്നു. അതിനാൽ തന്നെ ഈ വിഭാഗം രാജ്യത്ത് കൂടുതൽ പുരോഗതിയിലേക്കുള്ള പാതയിലാണെന്ന് നിസംശയം പറയാം.

മുകളിൽ സൂചിപ്പിച്ചതു പോലെ തന്നെ എവ്ട്രിക് ഇലക്‌ട്രിക്കിന് നിലവിൽ മൂന്ന് ഇ-സ്കൂട്ടറുകളാണുള്ളത്. ഓരോന്നും മനോഹരമായ ഡിസൈനുകളും ഏറ്റവും പുതിയ സാങ്കേതികവിദ്യകളാലും സമ്പന്നവുമാണ്. ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിലായി കമ്പനിയുടെ 125 ടച്ച് പോയിന്റുകൾ വഴിയാണ് ഇവ വിൽക്കുന്നത്.

പൂർണ ചാർജിൽ പരമാവധി വേഗത മണിക്കൂറിൽ 70 കിലോമീറ്ററും 90 കിലോമീറ്റർ റേഞ്ചും അവകാശപ്പെടുന്ന ഹൈ-സ്പീഡ് സ്‌കൂട്ടറാണ് എവ്ട്രിക് മൈറ്റി. റൈസ് ഇലക്ട്രിക് ബൈക്കിന്റെ നൂതന പതിപ്പായ റൈഡ് പ്രോ 75 കിലോമീറ്ററിന്റെ ഉയർന്ന വേഗതയും 90 കിലോമീറ്റർ വരെ റേഞ്ചും ആണ് അവകാശപ്പെടുന്നത്.