India
YouTube

ഓഗസ്റ്റ് മുതൽ മോഡലുകൾക്ക് പുതിയ വില, വർധനവ് പ്രഖ്യാപിച്ച് Yamaha

ഈയിടെയായി വിൽപ്പനയുടെ കാര്യത്തിൽ ഇന്ത്യയിൽ മികച്ച പ്രകടനമാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ യമഹ നടത്തുന്നത്. 2022 ജൂണിൽ ബ്രാൻഡ് മൊത്തത്തിൽ 111.89 ശതമാനത്തിന്റെ വാർഷിക വളർച്ചയാണ് ആഭ്യന്തര വിപണിയിൽ നിന്നും കൈവരിച്ചത്.

ഓഗസ്റ്റ് മുതൽ മോഡലുകൾക്ക് പുതിയ വില, വർധനവ് പ്രഖ്യാപിച്ച് Yamaha

R15, എയ്റോക്‌സ്, FZ, ഫാസിനോ തുടങ്ങിയ മികച്ച മോഡലുകൾ അണിനിരത്തി നേട്ടം കൈവരിക്കുന്ന യമഹ ഐക്കോണിക് RX100 മോട്ടോർസൈക്കിളിനെ തിരികെ കൊണ്ടുവരുന്നതായും പ്രഖ്യാപിച്ചിരുന്നു. എന്നാൽ മോഡൽ നിരയിലാകെ വില വർധനവ് പ്രഖ്യാപിച്ചാണ് ഇപ്പോൾ യമഹ വാർത്തകളിൽ ഇടംപിടിക്കുന്നത്.

ഓഗസ്റ്റ് മുതൽ മോഡലുകൾക്ക് പുതിയ വില, വർധനവ് പ്രഖ്യാപിച്ച് Yamaha

2022 ഓഗസ്റ്റ് മുതൽ പുതുക്കിയ വില പരിഷ്ക്കരണം നടപ്പിലാക്കിയെന്നും യമഹ അറിയിച്ചിട്ടുണ്ട്. ഈ വില വർധന എല്ലാ മോഡലുകളെയും ബാധിക്കുന്നു. തെരഞ്ഞെടുക്കുന്ന മോഡലും വേരിയന്റും അനുസരിച്ച് വ്യത്യസ്‌തമായ രീതിയിലാണ് വില ഉയർത്തിയിരിക്കുന്നത്. മോട്ടോർസൈക്കിളുകളെയും സ്കൂട്ടറുകളെയും ഒരുപോലെ ബാധിക്കുന്നതാണ് വിലവർധന.

MOST READ: ഒന്നിന് വെറും 800 രൂപയല്ലേ കൂടുന്നുള്ളൂ! 6 എയർബാഗ് നിയമത്തിൽ അലമുറയിടുന്ന ബ്രാൻഡുകൾക്കെതിരെ ആഞ്ഞടിച്ച് ഗഡ്കരി

ഓഗസ്റ്റ് മുതൽ മോഡലുകൾക്ക് പുതിയ വില, വർധനവ് പ്രഖ്യാപിച്ച് Yamaha

യമഹ FZ 25 ക്വാർട്ടർ ലിറ്റർ മോഡലിനാണ് ഏറ്റവും കൂടുതൽ വില വർധനവ് ലഭിക്കുന്നത്. മുൻപുണ്ടായിരുന്ന വിലയേക്കാൾ 1.59 ശതമാനം വർധനവോടെ FZ 25, FZS 25 എന്നിവയ്‌ക്ക് 2,300 രൂപയാണ് ഇനി മുതൽ അധികം മുടക്കേണ്ടി വരുന്നത്. ഇതോടെ ബൈക്കിന്റെ ഇന്ത്യയിലെ പ്രാരംഭ വില 1,46,900 രൂപ മുതലാണ്.

ഓഗസ്റ്റ് മുതൽ മോഡലുകൾക്ക് പുതിയ വില, വർധനവ് പ്രഖ്യാപിച്ച് Yamaha

യമഹയുടെ FZ S, FZ S ഡീലക്‌സ് തുടങ്ങിയ എല്ലാ വകഭേദങ്ങൾക്കും മുൻ വിലയേക്കാൾ യഥാക്രമം 0.89 ശതമാനം, 0.83 ശതമാനം, 0.81 ശതമാനം വർദ്ധനയോടെ 1,000 രൂപയുടെ വില വർധനവും കമ്പനി നടപ്പിലാക്കി. പുതിയ പരിഷ്ക്കാരങ്ങൾക്ക് ശേഷം FZ ശ്രേണിക്ക് ഇപ്പോൾ 1,13,700 രൂപ മുതലാണ് വില ആരംഭിക്കുന്നത്.

MOST READ: പുതുതലമുറ Royal Enfield Bullet 350-യ്ക്കായി കാത്ത് വാഹന വിപണി; അവതരണം നാളെയെന്ന് സൂചന

ഓഗസ്റ്റ് മുതൽ മോഡലുകൾക്ക് പുതിയ വില, വർധനവ് പ്രഖ്യാപിച്ച് Yamaha

രണ്ടാമത്തെ ഉയർന്ന വില വർധനവ് ലഭിച്ചത് FZ X, MT 15, R15 V4 എന്നിവയ്ക്കിടയിലാണ്. MT 15 നേക്കഡ് സ്ട്രീറ്റ് മോഡലിന്റെ എല്ലാ കളർ ഓപ്ഷൻ വേരിയന്റുകൾക്കും 1,500 രൂപ ഉയർന്നപ്പോൾ മെറ്റാലിക് റെഡ്, ഡാർക്ക് നൈറ്റ്, റേസിംഗ് ബ്ലൂ, R15 M, വേൾഡ് ഗ്രാൻഡ് പ്രിക്‌സ് 60 എഡിഷൻ തുടങ്ങിയ R15 V4 ശ്രേണിയിലും സമാനമായ വർധനവാണ് യമഹ നടപ്പിലാക്കിയിരിക്കുന്നത്.

ഓഗസ്റ്റ് മുതൽ മോഡലുകൾക്ക് പുതിയ വില, വർധനവ് പ്രഖ്യാപിച്ച് Yamaha

അകേസമയം R15 S വേരിയന്റിന് വെറും 0.62 ശതമാനം വില വർധനയോടെ 1,000 രൂപയും കൂടിയതായി ജാപ്പനീസ് ബ്രാൻഡ് അറിയിച്ചു. ഈ മുഴുവൻ ലിസ്റ്റിലെ രണ്ടാമത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത് എന്ന കാര്യമാണ് ശ്രദ്ധേയം. അടുത്തിടെ വിപണിയിലെത്തിയ പുതിയ 2022 മോഡൽ MT-15 ബൈക്കിന്റെ പ്രാരംഭ വില 1,63,400 രൂപയാണ്.

MOST READ: ഫീച്ചറുകളും, ടെക്കും അറിയാം; ബോണ്‍ ഇലക്ട്രിക് എസ്‌യുവികളുടെ ടീസറുമായി Mahindra

ഓഗസ്റ്റ് മുതൽ മോഡലുകൾക്ക് പുതിയ വില, വർധനവ് പ്രഖ്യാപിച്ച് Yamaha

അതേസമയം R15 V4 മോഡലിന് 1,78,900 രൂപയും എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും. മോട്ടോർസൈക്കിളുകൾ പോലെ, യമഹ സ്‌കൂട്ടറുകൾക്കും 2022 ആഗസ്റ്റ് മാസത്തിൽ വില വർധനവ് ലഭിച്ചിട്ടുണ്ട്. യമഹയുടെ രണ്ട് സ്‌കൂട്ടറുകളുടെയും ഡ്രം ബ്രേക്ക് വേരിയന്റായ ഫാസിനോ, റേ ZR എന്നിവയ്‌ക്ക് ഒരു തരത്തിലുമുള്ള വില വർധനവും ലഭിക്കുന്നില്ല എന്നത് പ്രത്യേകം ഓർമിക്കാം.

ഓഗസ്റ്റ് മുതൽ മോഡലുകൾക്ക് പുതിയ വില, വർധനവ് പ്രഖ്യാപിച്ച് Yamaha

അതിനാൽ വർധിച്ചുവരുന്ന ഇൻപുട്ട് ചെലവുകളുമായി ബന്ധപ്പെട്ടാണ് ഈ പുതിയ വില പരിഷ്ക്കാരമെന്നാണ് അനുമാനം. പ്രധാനമായും ബ്രേക്കിംഗ് ഹാർഡ്‌വെയറുമായും പ്രത്യേകിച്ച് ഡിസ്‌ക് ബ്രേക്കുകളുമായും ബന്ധപ്പെട്ടിരിക്കുന്നതായി തോന്നുന്നു. ബ്രേക്കിംഗ് ഹാർഡ്‌വെയർ കൂടാതെ മറ്റ് ഘടകങ്ങളും വില വർധനവിന് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

MOST READ: ഓണത്തിന് കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ഇരട്ടി മധുരവുമായി Tata; ഓഫറുകള്‍ പ്രഖ്യാപിച്ചു

ഓഗസ്റ്റ് മുതൽ മോഡലുകൾക്ക് പുതിയ വില, വർധനവ് പ്രഖ്യാപിച്ച് Yamaha

യമഹയുടെ ഇന്ത്യയിലെ ഏറ്റവും വിലകൂടിയ സ്‌കൂട്ടറായ എയ്‌റോക്‌സ് 155 മാക്‌സി സ്‌കൂട്ടറാണ് ഏറ്റവും കുറഞ്ഞ വില വർധന. മോഡലിന് വെറും 500 രൂപയുടെ വർധനവ് മാത്രമാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. യമഹയുടെ മറ്റ് മോഡലുകളുടെ വില പരിഷ്ക്കാരത്തിലേക്ക് നോക്കിയാൽ ഫാസിനോ, റേ ZR 125 സിസി സ്കൂട്ടറുകൾക്ക് ഓരോന്നിനും 1,400 രൂപയാണ് ഉയർത്തിയിരിക്കുന്നത്.

ഓഗസ്റ്റ് മുതൽ മോഡലുകൾക്ക് പുതിയ വില, വർധനവ് പ്രഖ്യാപിച്ച് Yamaha

ഫാസിനോയുടെ ഡിസ്‌ക് വകഭേദങ്ങൾക്ക് ഇപ്പോൾ 85,030 രൂപ മുതലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്. അതേസമയം റേ ZR സ്പോർട്ടി സ്‌കൂട്ടറിന് 85,330 രൂപയും പ്രാരംഭ വിലയായി യമഹ നിശ്ചയിച്ചിരിക്കുന്നു.

ഓഗസ്റ്റ് മുതൽ മോഡലുകൾക്ക് പുതിയ വില, വർധനവ് പ്രഖ്യാപിച്ച് Yamaha

2022 ജൂണിൽ നടപ്പിലാക്കിയ വില വർധനയുമായി താരതമ്യപ്പെടുത്താവുന്നതാണ് ഈ വില വർധന. കാര്യമായ ഉയർച്ച വിലയിൽ സംഭവിച്ചിട്ടില്ലെങ്കിലും അടിക്കടിയുണ്ടാവുന്നന ഈ പരിഷ്ക്കാരം ജനങ്ങളെ പുതിയ മോഡലുകളിൽ നിന്നും അകറ്റി നിർത്തിയേക്കാവുന്നതാണ്.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha announced new price hike from august 2022 across lineup details
Story first published: Friday, August 5, 2022, 18:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X