ആള്‍ട്ടോയെ മെരുക്കാന്‍ റിനോ ഒരുങ്ങുന്നു
റിനോ ഇന്ത്യ 800 സിസി കാര്‍ വിപണിയിലെത്തിക്കാന്‍ ആലോചിക്കുന്നു. റിനോയുടെ എന്‍ജിനീയര്‍മാര്‍ കാര്‍ വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണ്. എ എന്‍ട്രി എന്നാണ് പ്രൊജക്ടിന്‍റെ പേര്. 20 കിമി മൈലേജ് കിട്ടുന്ന എന്‍ജിനാണ് റിനോ 800ല്‍ ഉപയോഗിക്കുക.
മാരുതി സുസുക്കി ആള്‍ട്ടോയാണ് ഈ സെഗ്മെന്‍രില്‍ വിപണിയുടെ രാജാവ്. കാര്യമായ മത്സരങ്ങളൊന്നും ഇല്ലാതിരുന്ന വിപണിയിലിപ്പോള്‍ ഹ്യൂണ്ടായിയുടെ ഇയോണ്‍ എത്തിച്ചേരുകയും തരക്കേടില്ലാത്ത പ്രകടനം നടത്തുകയും ചെയ്യുന്നുണ്ട്. ടാറ്റ നാനോ കൂടുതല്‍ കുതിരശേഷിയുമായി വരുമെന്ന വാര്‍ത്ത കുറച്ചായി കേള്‍ക്കുന്നുണ്ട്. ഹോണ്ടയ്ക്കും ഇത്തരമൊരു പദ്ധതിയുള്ളതായി വാര്‍ത്തകള്‍ കണ്ടിരുന്നു.
ഇന്ത്യയുടെ മൊത്തം വിപണിയുടെ 45 ശതമാനത്തോളം ഹാച്ച്ബാക്കുകള്‍ കൈയടക്കി വെച്ചിരിക്കുകയാണ്. വോള്യം വിപണി ലക്ഷ്യമിടുന്നവര്‍ക്ക് ഈ ഇടത്തിലേക്ക് കയറി നില്‍ക്കാതെ വയ്യ എന്ന നിലയാണുള്ളത്.
ചെന്നൈയിലുള്ള റിനോ-നിസ്സാന്‍ പ്ലാന്‍റില്‍ വെച്ച് ചെറുകാറിന്‍റെ നിര്‍മാണം നടക്കും. 2014-15 വര്‍ഷങ്ങളില്‍ ഈ വാഹനത്തെ റോഡില്‍ കാണാനാകും എന്നാണ് കമ്പനിയില്‍ നിന്നുള്ള ചില വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
റിനോ ഡസ്റ്റര്‍ എസ്‍യുവി ലോഞ്ച് ചെയ്തതിനു ശേഷം അടുത്തതായി ഒരു എന്‍ട്രി ലവല്‍ സെഡാനാണ് കമ്പനി പ്ലാന്‍ ചെയ്യുന്നത്. ദീപാവലിക്കുതന്നെ ഈ വാഹനം വന്നെത്തുമെന്ന് സൂചനകളുണ്ട്. നിസ്സാന്‍ സണി സെഡാനിന്‍റെ അതേ പ്ലാറ്റഫോമിലാണ് റിനോ സെഡാന്‍ വന്നെത്തുക. റിനോ കോലിയോസ് എസ്‍യുവി, ഫ്ലുവന്‍സ് പ്രീമിയം സെഡാന്‍, പള്‍സ് പ്രീമിയം ഹാച്ച്ബാക്ക് എന്നിവയാണ് കമ്പനിയുടേതായി നിരത്തില്‍ ഇപ്പോഴുള്ള വാഹനങ്ങള്‍.
റിനോ ഡസ്റ്റര്‍ എസ്‍യുവി റിവ്യൂ


Click it and Unblock the Notifications









