ഹ്യൂണ്ടായ് 'ഐ15' ലോഞ്ച് ആഗസ്റ്റില്‍?

ഹ്യൂണ്ടായ് ഐ10ന്‍റെ 2014 മോഡല്‍ ചെന്നൈയിലും മറ്റുമായി റോഡ് ടെസ്റ്റ് നടന്നുകൊണ്ടിരിക്കുന്ന വിവരം ഞങ്ങള്‍ നേരത്തെ അറിയിച്ചിരുന്നത് ഓര്‍ക്കുമല്ലോ? കഴിഞ്ഞ ദിവസവും ടെസ്റ്റുകള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇമ്മാതിരിയില്‍ ആക്രാമകമായി ടെസ്റ്റ് നടത്താന്‍ മാത്രം എന്താണ് വിശേഷമെന്നാണ് ഇപ്പോളുയരുന്ന ആലോചന.

വരുന്ന സെപ്തംബറില്‍ നടക്കാനിരിക്കുന്ന ഫ്രാങ്ക്ഫര്‍ട് ഓട്ടോഷോയില്‍ ഐ10 2014 മോഡല്‍ അവതരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ വാഹനം അതിന്‍റെ വലിപ്പം ഐ10മായി സാമ്യമില്ല എന്ന് ചിത്രങ്ങളില്‍ നിന്ന് മനസ്സിലാക്കാം. ഐ10നും ഐ20ക്കും ഇടയിലുള്ള വാഹനമാണിത്.

ടെസ്റ്റുകളുടെ ആധിക്യം കണ്ട് ചില ബ്ലോഗര്‍മാര്‍ വിഷയത്തില്‍ ഒരല്‍പം വിപ്ലവകരമായ കണ്‍ക്ലൂഷനിലെത്തിയിരിക്കുന്നതായി കാണുന്നു. സംഗതി ഇങ്ങനെയാണ്: ഹ്യൂണ്ടായ് 2014 ഐ10 ആഗസ്റ്റ് മാസത്തില്‍ വിപണിയിലെത്തും!

വാഹനത്തിന്‍റെ പേര് ഐ15 എന്നായിരിക്കുമെന്ന് ഊഹിക്കപ്പെടുന്നുണ്ട്. ഇത് വാഹനത്തിന്‍റെ വലിപ്പത്തിന്‍റെ പ്രത്യേകത കൊണ്ട് ചിലര്‍ പടച്ചുണ്ടാക്കുന്നതാകാനും സാധ്യതയുണ്ട്. ഐ10നും ഐ20ക്കും ഇടയിലുള്ളത് ഐ15 തന്നെ ആകണമല്ലോ! എന്തായാലും ഈ ഹാച്ച്ബാക്ക് ഒരു പുതിയ പേരിലായിരിക്കും വിപണിയിലെത്തുക എന്ന കാര്യം ഉറപ്പിക്കാം.

ഹ്യൂണ്ടായ് ഐ10 തുടര്‍ന്നും വിപണിയിലുണ്ടായിരിക്കും.

More from DriveSpark

Article Published On: Friday, June 21, 2013, 15:56 [IST]
English summary
Some reports speculate that 2014 Hyundai i10 model could be launched in India by August 2013.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X