നീങ്ങുന്ന അസംബ്ലി ലൈനിന് 100 വയസ്സ്

ഒരു ചാർലി ചാപ്ലിൻ സിനിമയുണ്ട്. ഫാക്ടറിയിലെ അസംബ്ലി ലൈനിൽ യാന്ത്രികതയോട് പൊരുത്തപ്പെടാൻ കഴിയാതെ നട്ടം തിരിയുന്ന തൊഴിലാളിയായി ചാപ്ലിൻ തകർത്തഭിനയിച്ചത് നിങ്ങളും കണ്ടിട്ടുണ്ടായിരിക്കും. നീങ്ങുന്ന അസംബ്ലി ലൈൻ എന്ന സങ്കൽപം കഴിഞ്ഞ നൂറ്റാണ്ടിൻറെ ആദ്യത്തിലാണ് ഓട്ടോമൊബൈൽ മേഖലയിലേക്ക് വരുന്നത്. ഇക്കാര്യത്തിലും വഴികാട്ടി ഫോഡ് മോട്ടോഴ്സ് തന്നെ. ഫോഡിൻറെ മോഡൽ ടി എന്ന ക്ലാസിക് വാഹനത്തിൻറെ നിർമാണത്തിനു വേണ്ടി 100 വർഷം മുമ്പാണ് ലോകത്തിലെ ആദ്യത്തെ നീങ്ങുന്ന കാർ അസംബ്ലി ലൈൻ സ്ഥാപിക്കപ്പെട്ടത്.

നീങ്ങുന്ന അസംബ്ലി ലൈൻ പിന്നീട് എല്ലാ കാർ നിർമാതാക്കളും ഏറ്റെടുക്കുകയും പിൽക്കാലത്ത് ഇത് കാർ നിർമാണത്തിൻറെ ഒരു അവിഭാജ്യ ഘടകമായിത്തീരുകയും ചെയ്തു.

Ford Celebrates 100th Anniversary Of Modern Moving Assembly Line

ഇത്തരം അസംബ്ലി ലൈനുകൾക്കു മുമ്പ് കാർ നിർമാണം വളരെ ശ്രമകരമായ ഒരേർപ്പാടായിരുന്നു. വൻ തൊഴിൽപ്പട തന്നെ ഇതിന് ആവശ്യമായി വരികയും ചെയ്തിരുന്നു.

കമ്മ്യൂണിസവും കാറുകളും

100 വർഷങ്ങൾക്കു മുമ്പ് തൻറെ പ്രപിതാമഹൻ ചെയ്തു വെച്ച പണി ഓട്ടോമൊബൈൽ ലോകത്തെ എത്രമാത്രം മാറ്റിയെന്നതോർത്ത് അത്ഭുതപ്പെടുകയാണ് ഇപ്പോഴത്തെ ഫോഡ് എക്സിക്യുട്ടീവ് ചെയർമാൻ ബിൽ ഫോഡ്. ദശലക്ഷക്കണക്കിന് ഇടത്തരക്കാരിലേക്ക് കാറുകളെത്തിക്കുന്നതിൽ ഫോഡ് കാരണവരുടെ ദീർഘവീക്ഷണത്തോടെയുള്ള നടപടികൾ കാരണമായി.

ഇക്കോസ്പോർടിനെ നേരിടാൻ വൻ ഗൂഢാലോചന

ഇപ്പോഴും നിർമാണ സാങ്കേതികതയിൽ ഫോഡ് നിരവധി പുതുമകൾ കൊണ്ടു വരുന്നു. ഈയിടെ ഫോഡ് അവതരിപ്പിച്ച ഫ്രീഫോം ഫാബ്രിക്കേഷൻ സാങ്കേതികത അമേരിക്കൻ സർക്കാരിൻറെ ഗ്രാൻഡ് ഉപയോഗിച്ചാണ് ചെയ്തത്. ഇതിൻറെ വീഡിയോ കാണുക.
<center><center><center><iframe width="100%" height="450" src="//www.youtube.com/embed/Wl5_wUVxRvw" frameborder="0" allowfullscreen></iframe></center></center></center>

More from DriveSpark

Article Published On: Wednesday, October 9, 2013, 11:30 [IST]
English summary
Its was 100 years back when Henry Ford, the founder of Ford Motors, developed the modern moving assembly line for manufacturing the Ford Model T.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X