ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ10 13,000 ബുക്കിംഗ്

ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ10ന് 13,000 ബുക്കിംഗ് ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മാസം 3നാണ് ഗ്രാന്‍ഡ് ഐ10 ഇന്ത്യന്‍ വിപണിയിലെത്തിയത്. ഐ10നും ഐ20ക്കും ഇടയിലായി നിലയുറപ്പിക്കുന്ന ഈ വാഹനത്തെ ഇന്ത്യന്‍ വിപണി സ്വീകരിച്ചു കഴിഞ്ഞുവെന്ന കാര്യത്തില്‍ സന്ദേഹിക്കേണ്ടതില്ല.

ഇത്രയും ഉയര്‍ന്ന ബുക്കിംഗ് നിരക്ക് വാഹനം ബുക്ക് ചെയ്തവര്‍ക്കും ഹ്യൂണ്ടായിക്കു തന്നെയും ആശങ്കയാണുണ്ടാക്കുന്നത്. കാത്തിരിപ്പ് സമയം ഗുരുതരമായി നീളുമോ എന്നത് രണ്ടു കൂട്ടരുടെയും പ്രശ്‌നമാണ്.

ഹ്യൂണ്ടായ് ഗ്രാൻഡ് ഐ10 എസ് യുവി

ചെന്നൈയിലെ പ്ലാന്റില്‍ ഉല്‍പാദന ക്രമീകരണങ്ങളില്‍ മാറ്റം വരുത്തി പ്രശ്‌നത്തിന് പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി അറിയുന്നു. ഇക്കാര്യത്തില്‍ ചില ഔദ്യോഗിക സ്ഥിരീകരണങ്ങളും വന്നിട്ടുണ്ട്. ബുക്കിംഗ് നിരക്ക് ഇപ്രകാരം തന്നെ നീങ്ങുകയാണെങ്കില്‍ പ്ലാന്റ് വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഹ്യൂണ്ടായ് ആലോചിക്കും.

ഹ്യൂണ്ടായ് ചെറു യൂട്ടിലിറ്റി

സെപ്തംബര്‍ മാസത്തില്‍ 8,411 യൂണിറ്റ് വാഹനങ്ങള്‍ ഡെലിവെറി ചെയ്തിട്ടുണ്ട് ഹ്യൂണ്ടായ്. 4500 പേര്‍ ഇനിയും വാഹനത്തെ കാത്തിരിക്കുന്നുണ്ട്. നിലവില്‍ ഗ്രാന്‍ഡ് ഐ10ന്റെ ഇറ, മാഗ്ന എന്നീ വേരിയന്റുകള്‍ക്ക് 1 മാസത്തെ കാത്തിരിപ്പും ഉയര്‍ന്ന പതിപ്പുകളായ ആസ്ത, സ്‌പോര്‍ട്‌സ് എന്നീ വേരിയന്‍രുകള്‍ക്ക് രണ്ട് മാസത്തെ കാത്തിരിപ്പും ആവശ്യമാണ്.

ഗ്രാന്‍ഡ് ഐ10ന്റെ വരവ് പ്രമാണിച്ച് ഹ്യൂണ്ടായ് ഐ10ന്റെ ഏറ്റവും ഉയര്‍ന്ന വേരിയന്റ് നിര്‍ത്തലാക്കിയിരുന്നു. 4.29 ലക്ഷം രൂപയിലാണ് വില തുടങ്ങുന്നത്. അവസാനിക്കുന്നത് 5.47 ലക്ഷത്തിലും.

വരാനിരിക്കുന്ന ഹ്യൂണ്ടായ് കാറുകള്‍

More from DriveSpark

Article Published On: Sunday, October 13, 2013, 9:32 [IST]
English summary
Hyundai Grand i10 receives a whopping bookings of 13,000 in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X