2013 നിസ്സാന്‍ മൈക്ര ലോഞ്ച് ജൂലൈ മൂന്നിന്?
2013 നിസ്സാന്‍ മൈക്രയുടെ പുതിയ പതിപ്പ് അവതരിപ്പിക്കപ്പെട്ടത് നേരത്തെ വാര്‍ത്തയായിരുന്നു. പുതിയ വാര്‍ത്തകള്‍ പറയുന്നത് വാഹനം ഇന്ത്യന്‍ നിരത്തിലേക്ക് ജൂലൈ മൂന്നിന് എത്തിച്ചേരും. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ പുതിയ മൈക്ര ലഭ്യമാകും.
ചെറിയ ട്യൂണിംഗ് വ്യതിയാനങ്ങളോടെ നിലവിലുള്ള എന്‍ജിനുകള്‍ തന്നെയായിരിക്കും വാഹനത്തില്‍ ഉപയോഗിക്കുക. 1.2 ലിറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനും 1.5 ലിറ്റര്‍ 4 സിലിണ്ടര്‍ ഡീസല്‍ എന്‍ജിനുമാണ് വാഹനത്തിനുള്ളത്.
മാന്വല്‍, ഓട്ടോമാറ്റിക് പതിപ്പുകള്‍ പെട്രോള്‍ എന്‍ജിന്‍ ഘടിപ്പിച്ച് എത്തും. മാന്വല്‍ ഗിയര്‍ബോക്സ് ഘടിപ്പിച്ച എന്‍ജിനില്‍ ലിറ്ററിന് 18.44 കിലോമീറ്റര്‍ ആണ് മൈലേജ്. 0.4 കിലോമീറ്റര്‍ വര്‍ധന സംഭവിച്ചിട്ടുണ്ട്.
1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ പകരുന്നത് 6000 ആര്‍പിഎമ്മില്‍ 74.96 കുതിരശക്തിയാണ്. 4000 ആര്‍പിഎമ്മില്‍ 104 എന്‍എം ടോര്‍ക്കും എന്‍ജിന്‍ പകരും. പെട്രോള്‍ പതിപ്പുകള്‍ മൂന്നെണ്ണം ഉണ്ടായിരിക്കും.
1.5 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ എന്‍ജിന്‍ നല്‍കുന്നത് (4000 ആര്‍പിഎമ്മില്‍ ) 63.12 കുതിരകളുടെ കരുത്താണ്. 2000 ആര്‍പിഎമ്മില്‍ 160 എന്‍എം ടോര്‍ക്കും വാഹനത്തിനുണ്ട്. നാല് വേരിയന്‍റുകളില്‍ ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ച് വരും. ലിറ്ററിന് 23 കിലോമീറ്റര്‍ മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്.


Click it and Unblock the Notifications









