റിനോയുടെ ആള്‍ട്ടോ എതിരാളി ഇങ്ങനെയായിരിക്കുമോ?

മാരുതി ആള്‍ട്ടോ 800, ഹ്യൂണ്ടായ് ഇയോണ്‍ എന്നീ ഇന്ത്യന്‍ ചെറുകാറുകള്‍ക്ക് എതിരാളിയായി അടുത്തുതന്നെ ഒരു റിനോ വാഹനം വരുമെന്ന് നേരത്തെ നമ്മള്‍ മനസ്സിലാക്കിയിരുന്നു. റിനോയും നിസ്സാനും ചേര്‍ന്ന് ഇതിനുള്ള ജോലികള്‍ തുടങ്ങിക്കഴിഞ്ഞു. ഇന്ത്യയില്‍ ഈ വാഹനം ആദ്യം റിനോ ബ്രാന്‍ഡിലാണ് പുറത്തിറങ്ങുക. നിസ്സാന്‍ പിന്നീടിതിനെ സ്വന്തം ബാഡ്ജ് ചേര്‍ത്ത് വിപണിയിലെത്തിക്കും.

മമ്മൂട്ടിക്ക് എത്ര കാറുണ്ട്?

'റിനോ എക്‌സ്ബിഎ' എന്ന രഹസ്യപ്പേരില്‍ പുതിയ ചെറുകാര്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയായാണ് നിസ്സാന്‍-റിനോ സംയുക്തസംഘം. സിഎംഎഫ്-എ പ്ലാറ്റ്‌ഫോമില്‍ നിലയുറപ്പിക്കുന്നതായിരിക്കും 'റിനോ എക്‌സ്ബിഎ'.

Alto 800 Rival Renault XBA

ഇന്ത്യയിലും ബ്രസീലിലും ഉല്‍പാദിപ്പിക്കാനുദ്ദേശിക്കുന്ന 'റിനോ എക്‌സ്ബിഎ'യുടെ രൂപം എങ്ങനെയായിരിക്കുമെന്ന് സ്‌കെച്ച് ചെയ്തിരിക്കുകയാണ് നോട്ടിസിയാസ് ഓട്ടോമോട്ടീവ്‌സ്.

കത്രീന കൈഫിനെ പേറുന്ന ജർമൻകാരൻ

റെഡി-ഗോ ഹാച്ച്ബാക്ക് എന്ന പേരില്‍ ഡാറ്റ്‌സന്‍ ഇക്കഴിഞ്ഞ ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച കണ്‍സെപ്റ്റിനോട് ചായ്‌വ് പ്രകടമാണ് ഈ ചിത്രത്തില്‍. ഇത് ആര്‍ട്ടിസ്റ്റ് മനപ്പൂര്‍വം വരുത്തിയതാണെന്നാണ് മനസ്സിലാക്കേണ്ടത്. ഡാറ്റ്‌സനും റിനോയും കാറുകളുടെ ഇന്റീരിയര്‍ അടക്കമുള്ള ഘടകഭാഗങ്ങള്‍ പങ്കിടുവാന്‍ ധാരണയുണ്ട്.

Alto 800 Rival Renault

റിനോ എക്‌സ്ബിഎയുടെ ഉല്‍പാദനരൂപത്തില്‍ 1 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍ എന്‍ജിനാണ് ഘടിപ്പിക്കുക. ഇതോടൊപ്പം 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ചേര്‍ക്കും. ഒരു ഓട്ടോമാറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ പതിപ്പും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

Source

ഇന്നത്തെ ഫേസ്ബുക്ക് വീഡിയോ കാണുക

Post by DriveSpark.

More from DriveSpark

Article Published On: Friday, April 4, 2014, 12:08 [IST]
English summary
Renault India will launch a new small car next year that will challenge the likes of the Maruti Alto 800 and the Hyundai Eon.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X