മാരുതി സെലെരിയോ കാത്തിരിപ്പ് കത്തിക്കേറുന്നു

മാരുതി സുസൂക്കി സെലെരിയോ ഹാച്ച്ബാക്ക് മാരുതിയുടെ ഏതൊരു മോഡലിനെയും പോലെ വന്‍ കോലാഹലങ്ങള്‍ സൃഷ്ടിച്ചാണ് വിപണിയിലെത്തിയത്. ഊഹങ്ങളും ഐതിഹ്യങ്ങളും സൃഷ്ടിക്കപ്പെടുക, ലോഞ്ചിനു മുമ്പ് ബുക്കിംഗ് വാനോളമുയരുക തുടങ്ങിയ സ്ഥിരം പ്രതിഭാസങ്ങളെല്ലാമുണ്ടായി. ലോഞ്ചിനു ശേഷം സംഭവിക്കാനുള്ളത് കാത്തിരിപ്പുസമയം ഉയരലാണ്. വാര്‍ത്തകള്‍ പറയുന്നൂ അതും സംഭവിച്ചു കഴിഞ്ഞെന്ന്.

എന്താണ് സെലെരിയോയിലെ ഓട്ടോമാറ്റഡ് മാന്വൽ ഗിയർബോക്സ്?

ഇതിനകം മുപ്പതിനായിര്ത്തിലധികം ബുക്കിംഗുകളാണ് മാരുതി സുസൂക്കി സെലെരിയോയ്ക്ക് കിട്ടിയിട്ടുള്ളത്. ഇത് ദിനംപ്രതി കൂടിവരികയാണ്. കാര്യങ്ങള്‍ ഈ നിലയ്ക്ക് മുന്നോട്ട് പോയാല്‍ കാത്തിരിപ്പുസമയം പിടിച്ചിടത്തൊന്നും നില്‍ക്കില്ലെന്നുറപ്പാണ്.
മാരുതി സെലെരിയോ ക്രാഷ് ടെസ്റ്റ് വീഡിയോ

ഇപ്പോഴത്തെ കാത്തിരിപ്പുസമയം മാന്വല്‍ വേരിയന്റിന് 3 മാസവും സെമി ഓട്ടോമാറ്റിക് വേരിയന്റിന് 6 മാസവുമാണ്. ഇത് കൂടുവാനല്ലാതെ കുറയാനുള്ള സാധ്യത തീരെ കമ്മിയാണ്.

സെലെരിയോയെ അടുത്തറിയാം

സെലെരിയോയിലെ ഓട്ടോമാര്‌റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ ഒരു വന്‍ വിജയമായിത്തീര്‍ന്നിരിക്കുകയാണ്. മാന്വല്‍ പതിപ്പിനെക്കാള്‍ ആളുകള്‍ക്കു വേണ്ടത് ഓട്ടോമാറ്റിക് പതിപ്പാണെന്നത് മാരുതിയെത്തന്നെ ഞെട്ടിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഓട്ടോമൊബൈല്‍ ചരിത്രത്തിലെ ഏറ്റവും വില്‍പനയുള്ള ഓട്ടോമാറ്റിക് കാറായി സെലെരിയോ മാറിയിരിക്കുകയാണ്.

മാരുതി സെലെരിയോ വീഡിയോകൾ

ഇതിനു മുമ്പ് ഇത്തരമൊരു കോലാഹലം നമ്മള്‍ കണ്ടത് ഫോഡ് ഇക്കോസ്‌പോര്‍ടിന്റെ ലോഞ്ചിനോടനുബന്ധിച്ചാണ്. ഇന്ത്യന്‍ വിപണിയില്‍ ഒരു പരാജയമായിരുന്ന എ സ്റ്റാര്‍ ഹാച്ച്ബാക്കിന്റെ പിന്‍ഗാമിയാണ് ഇപ്പോള്‍ വിജയം കൊയ്യുന്ന സെലെരിയോ എന്നുകൂടി ഓര്‍ക്കേണ്ടതുണ്ട്.

More from DriveSpark

Article Published On: Tuesday, March 18, 2014, 14:04 [IST]
English summary
The extreme enthusiasm shown by buyers has now resulted in a waiting period of three months for the manual and up to 6 months for the automatic manual (AMT) variant of the Celerio.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X