ആപ്പിള്‍ കാര്‍: എന്‍ജിനീയര്‍മാരെ ചാടിച്ചതിനെതിരെ ബാറ്ററി നിര്‍മാതാവ് കോടതിയില്‍

By Santheep

ഇലക്ട്രിക് കാര്‍ നിര്‍മിക്കാന്‍ ആപ്പിള്‍ തീരുമാനിച്ചു എന്നും ഇല്ലായെന്നും ഊഹാപോഹങ്ങള്‍ പെരുകിയിരുന്നു കഴിഞ്ഞയാഴ്ച. ആപ്പിളിന്റെ ഒരു പബ്ലിക് റിലേഷന്‍സ് സ്റ്റണ്ടായിട്ടാണ് പലരും ആപ്പിള്‍ കാര്‍ വാര്‍ത്തകളെ കണ്ടത്. എന്നാല്‍, പുതിയ ചില റിപ്പോര്‍ട്ടുകള്‍ ആപ്പിളിന്റെ കാര്‍നിര്‍മാണം സംബന്ധിച്ച വാര്‍ത്തകളില്‍ സത്യമുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നു.

ആപ്പിള്‍ കാര്‍ ചിത്രങ്ങള്‍ കാണാം

എ123 സിസ്റ്റംസ് എന്ന ഒരു ഇലക്ട്രിക് ബാറ്ററി നിര്‍മാണ കമ്പനി ആപ്പിളിനെതിരെ കോടതിയെ സമീപിച്ചതാണ് വാര്‍ത്ത. തങ്ങളുടെ കമ്പനിയില്‍ നിന്ന് എന്‍ജിനീയര്‍മാരെ നിയമവിരുദ്ധമായ രീതിയില്‍ ചാടിച്ചുവെന്നാണ് ആപ്പിളിനെതിരെയുള്ള പരാതി.

Apple In Trouble With Electric Car Battery Maker For Poaching

ഓട്ടോമൊബൈലുകള്‍ക്കു വേണ്ടിയും മറ്റും ബാറ്ററികള്‍ നിര്‍മിക്കുന്ന കമ്പനിയാണ് എ123 സിസ്റ്റംസ്. ഈ കമ്പനിയില്‍ നിന്ന് തങ്ങളുടെ ബാറ്ററി നിര്‍മാണ വിഭാഗത്തിലേക്കാണ് ആപ്പിള്‍ എന്‍ജിനീയര്‍മാരെ കൊണ്ടു പോയത്.

മഹീന്ദ്രയും ഡ്രൈവറില്ലാത്ത കാര്‍ ടെസ്റ്റിന് ഒരുങ്ങുന്നു!

2014 ജൂണ്‍ മാസം മുതല്‍ ആക്രാമകമായ രീതിയില്‍ തങ്ങളുടെ എന്‍ജിനീയര്‍മാരെ വലിക്കുന്നത് ആപ്പിള്‍ തുടങ്ങിയതായി ഹരജി പറയുന്നു. എ123 സിസ്റ്റംസിന്റെ നിരവധി പ്രൊജക്ടുകളുടെ സമയബന്ധിതമായ പൂര്‍ത്തീകരണത്തെ ഇത് തടസ്സപ്പെടുത്തിയതായും വന്‍ നഷ്ടമുണ്ടായതായും കമ്പനി ഹരജിയില്‍ ആരോപിച്ചു.

എ123 സിസ്റ്റംസില്‍ നിന്ന് പുറത്ത് ചാടിയ തൊഴിലാളികള്‍ക്കെതിരെയും ആപ്പിളിനെതിരെയുമായിട്ടാണ് കെയ്‌സ് നല്‍കിയിരിക്കുന്നത്.

More from DriveSpark

Article Published On: Friday, March 6, 2015, 17:26 [IST]
English summary
Apple In Trouble With Electric Car Battery Maker For Poaching.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X