മഹീന്ദ്രയും ഡ്രൈവറില്ലാത്ത കാര്‍ ടെസ്റ്റിന് ഒരുങ്ങുന്നു!

Written By:

ആഗോളീകരണം വന്നതിനു ശേഷം ഇന്ത്യന്‍ കമ്പനികളുടെയെല്ലാം ലക്ഷ്യങ്ങളില്‍ വലിയ മാറ്റമാണ് വന്നിട്ടുള്ളത്. ഇന്ത്യയിലെ ഉപഭോക്താക്കളെ മാത്രം കണ്ട് ബിസിനസ്സ് നടത്തിയിരുന്ന അവര്‍ ആഗോളവിപണിയിലേക്ക് പ്രതീക്ഷയോടെ ഉറ്റുനോക്കാന്‍ തുടങ്ങി. അത്യാധുനികമായ സാങ്കേതികതകള്‍ക്കു വേണ്ടി വിദേശ കമ്പനികളുമായി സഖ്യങ്ങളിലേര്‍പെട്ടു. പല വന്‍ വിദേശ കാര്‍ കമ്പനികളെയും വിലയ്ക്കു വാങ്ങി.

ഗൂഗിള്‍ കാറിനെക്കുറിച്ച് നിങ്ങളറിയാത്ത 10 കാര്യങ്ങള്‍

മഹീന്ദ്ര എന്ന ഇന്ത്യയിലെ 'എസ്‌യുവി രാജ'യും ഇതെ വഴിയില്‍ തന്നെയാണുള്ളത്. ഇലക്ട്രിക് കാര്‍ വിപണിയിലേക്ക് ആദ്യം കടന്നുചെന്ന ഇന്ത്യന്‍ കുത്തക കമ്പനിയാണ് മഹീന്ദ്ര. പുതിയ വാര്‍ത്തകള്‍ നമുക്ക് കാണിച്ചു തരുന്നത ഗൂഗിളും ബിമ്മറും വോള്‍വോയും അടക്കമുള്ള വമ്പന്‍ സ്രാവുകള്‍ കുത്തിമറിയുന്ന കടലിലേക്ക് കൂളായി വലയെറിയുന്ന ഒരു മഹീന്ദ്രയെയാണ്. ഡ്രൈവറില്ലാത്ത കാര്‍ നിര്‍മിക്കുന്ന തിരക്കിലാണ് മഹീന്ദ്രയുടെ ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍.

മഹീന്ദ്രയും ഡ്രൈവറില്ലാത്ത കാര്‍ ടെസ്റ്റിന് ഒരുങ്ങുന്നു!

താളുകളിലൂടെ നീങ്ങുക.

മഹീന്ദ്രയും ഡ്രൈവറില്ലാത്ത കാര്‍ ടെസ്റ്റിന് ഒരുങ്ങുന്നു!

മഹീന്ദ്രയുടെ ഇലക്ട്രിക് കാര്‍ വിഭാഗമായ രേവ, ഡ്രൈവറില്ലാത്ത കാര്‍ നിര്‍മിക്കാനുള്ള ആദ്യ നീക്കങ്ങള്‍ തുടങ്ങി. ഡ്രൈവറില്ലാ കാറിന്റെ കണ്‍സെപ്റ്റിന്റെ രൂപരേഖ ഇവര്‍ തയ്യാറാക്കിക്കഴിഞ്ഞതായും അറിയുന്നു.

സ്റ്റീയറിംഗ് വീലില്ലാത്ത ഗൂഗിള്‍ കാര്‍

മഹീന്ദ്രയും ഡ്രൈവറില്ലാത്ത കാര്‍ ടെസ്റ്റിന് ഒരുങ്ങുന്നു!

യുകെ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലായിരിക്കും വാഹനത്തിന്റെ നിര്‍മാണം നടക്കുക. ഇവിടങ്ങളിലെ അധികൃതര്‍ക്ക് ഈ കണ്‍സെപ്റ്റിന്റെ രൂപരേഖ ഇതിനകം തന്നെ സമര്‍പിച്ചതായും വാര്‍ത്തകള്‍ പറയുന്നു.

മെഴ്‌സിഡിസ്സിന്റെ ഡ്രൈവറില്ലാ കാര്‍

മഹീന്ദ്രയും ഡ്രൈവറില്ലാത്ത കാര്‍ ടെസ്റ്റിന് ഒരുങ്ങുന്നു!

നേരത്തെ മഹീന്ദ്ര ഒരു മത്സരം സംഘടിപ്പിച്ചിരുന്നു. ഡ്രൈവര്‍ലെസ് കാര്‍ കണ്‍സെപ്റ്റുകള്‍ ഉണ്ടാക്കാന്‍ രാജ്യത്തെ വിദ്യാര്‍ത്ഥികളെ ക്ഷണിക്കുകയാണ് കമ്പനി ചെയ്തത്. 7 ലക്ഷം യുഎസ് ഡോളറായിരുന്നു സമ്മാനത്തുക. ഇന്ത്യന്‍ റോഡ് സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ വിധത്തിലുള്ള ഡ്രൈവര്‍ലെസ് കാര്‍ കണ്‍സെപ്റ്റ് അവതരിപ്പിക്കാനാണ് മഹീന്ദ്ര ആവശ്യപ്പെട്ടത്.

ആപ്പിളിന്റെ ഓട്ടോണമസ് കാര്‍

മഹീന്ദ്രയും ഡ്രൈവറില്ലാത്ത കാര്‍ ടെസ്റ്റിന് ഒരുങ്ങുന്നു!

മഹീന്ദ്ര ഇപ്പോള്‍ നിര്‍മിച്ചിട്ടുള്ള കണ്‍സെപ്റ്റ് അടുത്ത മൂന്നോ നാലോ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഉല്‍പാദന മോഡലായി മാറുമെന്നാണ് അറിയുന്നത്. യുകെ, ബ്രിട്ടന്‍ എന്നിവിടങ്ങളിലായിരിക്കും ഈ വാഹനത്തിന്റെ റോഡ് ടെസ്റ്റ് നടക്കുക.

ആപ്പിളിന്റെ ഡ്രൈവറില്ലാ കാര്‍: വല്ലതും നടക്കുമോ?

മഹീന്ദ്രയും ഡ്രൈവറില്ലാത്ത കാര്‍ ടെസ്റ്റിന് ഒരുങ്ങുന്നു!

യുകെയില്‍ ഇതിനകം തന്നെ ഇലക്ട്രിക് ഓട്ടോണമസ് കാറുകളുടെ ടെസ്റ്റ് സര്‍ക്കാരിന്റെ കാര്‍മികത്വത്തില്‍ തുടങ്ങിയിട്ടുണ്ട്. വളര്‍ന്ന അടിസ്ഥാന സൗകര്യങ്ങള്‍ കാരണമായിരിക്കാം മഹീന്ദ്ര തങ്ങളുടെ കാര്‍ യുകെയിലും സിംഗപ്പൂരിലും നിര്‍മിച്ച് ടെസ്റ്റ് ചെയ്യാമെന്നു തീരുമാനിച്ചത്.

ബ്രിട്ടനിലെ ഡ്രൈവറില്ലാ കാറും സൈബര്‍ ആക്രമണ ഭീഷണിയും

മഹീന്ദ്രയും ഡ്രൈവറില്ലാത്ത കാര്‍ ടെസ്റ്റിന് ഒരുങ്ങുന്നു!

ടെസ്റ്റുകള്‍ നടക്കുക യുകെയിലും സിംഗപ്പൂരിലുമൊക്കെ ആയിരിക്കുമെങ്കിലും മഹീന്ദ്രയുടെ ആത്യന്തിക ലക്ഷ്യം ഭാവി ഇന്ത്യന്‍ വിപണിയാണെന്ന് വ്യക്തമാണ്. ബങ്കളുരുവിലാണ് ഗവേഷണ പ്രവര്‍ത്തനങ്ങളെല്ലാം നടക്കുന്നത്. യുകെയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഉപയോഗിക്കുന്നു എന്നുമാത്രം.

English summary
Mahindra to Test Autonomous Car on UK Roads.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark