ഗൂഗിള്‍ കാറിനെക്കുറിച്ച് നിങ്ങളറിയാത്ത 10 കാര്യങ്ങള്‍

ഗൂഗിളിന്റെ സ്വയം നിയന്ത്രിക്കുന്ന കാര്‍ ഒരു വന്‍ ചര്‍ച്ചാവിഷയമാണിന്ന്. വോള്‍വോ അടക്കമുള്ള നിരവധി കാര്‍നിര്‍മാതാക്കളും ഓട്ടോണമസ് കാറുകള്‍ക്കായുള്ള ഗവേഷണങ്ങള്‍ നടത്തിവരികയാണ്. നിലവിലെ നിയമങ്ങള്‍ക്കകത്ത് അനുമതി ലഭിക്കുന്ന കുറെയേറെ ഓട്ടണമസ് സാങ്കേതികവിദ്യകള്‍ ഇവര്‍ സ്വന്തം മോഡലുകളില്‍ പ്രയോഗിച്ചു തുടങ്ങിയിട്ടുമുണ്ട്. ഓട്ടോണമസ് കാര്‍ നിരത്തിലിറക്കുന്നതിനായുള്ള കര്‍മപരിപാടികള്‍ ഗൂഗിള്‍ ഇതിനിടെ നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്.

എന്തൊക്കെയാണ് ഗൂഗിള്‍ കാറിന്റെ നിര്‍മാണ സവിശേഷതകള്‍ എന്നൊരു സന്ദേഹം സ്വഭാവികമായും നമ്മുടെയെല്ലാമുള്ളിലുണ്ട്. ഈ വാഹനത്തിന്റെ പത്ത് പ്രധാന സവിശേഷതകള്‍ പെറുക്കിക്കൂട്ടി വെച്ചിരിക്കുകയാണിവിടെ. ചിത്രങ്ങളിലൂടെ നീങ്ങുക.

ഗൂഗിള്‍ കാറിനെക്കുറിച്ച് നിങ്ങളിറിയാത്ത 10 കാര്യങ്ങള്‍

ചിത്രങ്ങളിലൂടെ നീങ്ങുക

01. ഇലക്ട്രിക് കാര്‍

01. ഇലക്ട്രിക് കാര്‍

ഗൂഗിളിന്റെ ഓട്ടോണമസ് സാങ്കേതികതയില്‍ നിര്‍മിച്ചിരിക്കുന്ന ഈ കാര്‍ പ്രവര്‍ത്തിക്കുക പൂര്‍ണമായും ഇലക്ട്രിസിറ്റിയിലാണ്. തികച്ചും 'ന്യൂജനറേഷ'നാണ് ഈ കാര്‍ എന്നര്‍ത്ഥം.

02. വിളിച്ചാല്‍ മതി, വന്നോളും

02. വിളിച്ചാല്‍ മതി, വന്നോളും

ഈ കാറിനെ ഒരു സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷന്‍ വഴി നമുക്കാവശ്യമുള്ള ഇടത്തേക്ക് വിളിച്ചുവരുത്താനാകും. ഇതിനായി ഒരു ഡ്രൈവറുടെ ആവശ്യമില്ല. എന്നാല്‍, ഈ സാങ്കേതികതയുടെ ഒരു പരിധിയില്‍ കവിഞ്ഞ ഉപയോഗം അനുവദിക്കപ്പെടില്ല എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ഡ്രൈവറില്ലാതെ കാര്‍ നീക്കാന്‍ അനുവദിക്കില്ലെന്നാണ് യുഎസ് അധികൃതരുടെ ഇപ്പോഴത്തെ നിലപാട്.

03. സ്റ്റീയറിങ് വീലില്ല, പെഡലുകളും!

03. സ്റ്റീയറിങ് വീലില്ല, പെഡലുകളും!

രണ്ടു സീറ്റുകള്‍ മാത്രമുള്ള ഗൂഗിള്‍ കാറില്‍ സ്റ്റീയറിങ് വീല്‍, പെഡലുകള്‍ തുടങ്ങിയ സന്നാഹങ്ങളില്ല. എന്നാല്‍, കാലിഫോര്‍ണിയ ഗതാഗതവകുപ്പ് അധികൃതര്‍ ഗൂഗിളിനോട് ആവശ്യപ്പെട്ടിട്ടുള്ളത് എല്ലാവിധ മാന്വല്‍ സംവിധാനങ്ങളും കാറില്‍ ആവശ്യമാണെന്നാണ്.

04. 100 മൈല്‍ റെയ്ഞ്ച്

04. 100 മൈല്‍ റെയ്ഞ്ച്

ഗൂഗിളിന്റെ ഈ ഇലക്ട്രിക് കാറിന്റെ റെയ്ഞ്ച് 100 മൈല്‍ ആണ്.

05. ജിപിഎസ്

05. ജിപിഎസ്

ഈ വാഹനത്തിലും ജിപിഎസ്, നാവിഗേഷന്‍ സിസ്റ്റമുണ്ടെന്ന് പറയുമ്പോള്‍ നിങ്ങള്‍ സ്വന്തം കാറിലെ ജിപിഎസ്സുമായി താരതമ്യം ചെയ്യാന്‍ മെനക്കെടരുത്. റഡാറുകളും ലേസറുകളും കാമറുകളുമെല്ലാം ചേര്‍ന്ന് സൃഷ്ടിക്കുന്ന വന്‍തോതിലുള്ള ഡാറ്റയെ വിശകലനം ചെയ്ത് കൃത്യതയുള്ള തീരുമാനമെടുക്കാന്‍ ശേഷിയുള്ള സംവിധാനമാണ് ഗൂഗിള്‍ കാറില്‍ ഒരുക്കിയിട്ടുള്ളത്. കാറുകളെയും കാല്‍നടക്കാരെയും സൈക്കിളുകളെയും എന്നുവേണ്ട, റോഡില്‍ ഇറങ്ങാന്‍ സാധ്യതയുള്ള ഒരുമാതിരിപ്പെട്ട എല്ലാ കുണ്ടാമണ്ടികളെയും തിരിച്ചറിയാനുള്ള ശേഷി ഗൂഗിള്‍ കാറിനുണ്ട്.

06. ഓര്‍മപ്പെടുത്തല്‍

06. ഓര്‍മപ്പെടുത്തല്‍

കാറിനകത്ത് വല്ലതും വെച്ച് മറന്നുപോകുന്നത് നമുക്കൊരു ശീലമാണെന്ന് ഗൂഗിള്‍ കാര്‍ മനസ്സിലാക്കുന്നു. ഇക്കാര്യത്തില്‍ ഒരു ആലാറം വഴി ഓര്‍മപ്പെടുത്തല്‍ നടത്താന്‍ കാറില്‍ സംവിധാനമുണ്ട്.

07. കൂട്ടിയിടി

07. കൂട്ടിയിടി

ആരെയെങ്കിലും ഈ വാഹനം ഇടിക്കാന്‍ സാഹചര്യം വരികയാണെങ്കില്‍ പരുക്കുകള്‍ വളരെ കുറവായിരിക്കും എന്നൊരു സംഗതി കൂടിയുണ്ട്. വാഹനത്തിന്റെ ബംപറുകള്‍ നിര്‍മിച്ചിരിക്കുന്നത് പ്രത്യേകതയുള്ള ചില വസ്തുക്കള്‍ കൊണ്ടാണ്.

08. മണിക്കൂറില്‍ 40 കിലോമീറ്റര്‍

08. മണിക്കൂറില്‍ 40 കിലോമീറ്റര്‍

ഗൂഗിള്‍ കാറിന്റെ പരമാവധി വേഗത മണിക്കൂറില്‍ 40 കിലോമീറ്ററാണ്. അമേരിക്ക പോലുള്ള സ്ഥലങ്ങളില്‍ ചില അതിവേഗ പാതകളില്‍ ഈ വാഹനത്തിന് കയറാനൊക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കുറഞ്ഞ വേഗതയില്‍ പോകുന്നതിനാല്‍ അപകടങ്ങളുണ്ടാകുകയാണെങ്കില്‍ അതിന്റെ ആഘാതം വളരെ ചെറുതായിരിക്കും.

09. ഗൂഗിള്‍ കാറിന്റെ ചിരി ശ്രദ്ധിച്ചുവോ?

09. ഗൂഗിള്‍ കാറിന്റെ ചിരി ശ്രദ്ധിച്ചുവോ?

ഇത് മനപ്പൂര്‍വം ചെയ്ത പണിയാണ്. ഗൂഗിള്‍ കാര്‍ ചിരിച്ചുകൊണ്ടിരിക്കണമെന്ന് എന്‍ജിനീയര്‍മാര്‍ ആഗ്രഹിച്ചിരുന്നു.

10. കാറുണ്ടാക്കാന്‍ ഗൂഗിളിന് പദ്ധതിയില്ല!

10. കാറുണ്ടാക്കാന്‍ ഗൂഗിളിന് പദ്ധതിയില്ല!

സത്യമാണ്! ഗൂഗിള്‍ ഒകു കാര്‍നിര്‍മാണ കമ്പനിയാകാന്‍ ആഗ്രഹിക്കുന്നില്ല. പകരം ഏതെങ്കിലും കാര്‍നിര്‍മാണ കമ്പനിയുമായി സഖ്യത്തിലേര്‍പെട്ട് ഗൂഗിള്‍ കാറിനെ നിരത്തിലെത്തിക്കാനാണ് ശ്രമം.

Most Read Articles

Malayalam
English summary
10 fun facts about Google's self-driving car.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X